‘ചന്ദനനിറമുള്ള മുഖം ആകെ കരുവാളിച്ചുപോയി; മസ്തകത്തിലാണ് മിന്നലേറ്റത്’; ഗജവീരന് നിറകണ്ണുകളോടെ യാത്രാമൊഴി Pallattu Brahmadhathan: A Gentle Giant's Tragic End
കോട്ടയത്ത് മിന്നലേറ്റാണ് 58 വയസ്സുള്ള പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ഗജവീരൻ ചരിഞ്ഞത്. ആയിരക്കണക്കിന് ആളുകളാണ് ആനയുടെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഉടമയായ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറയിലുള്ള വീട്ടുവളപ്പിൽ പ്രത്യേക ചിതയൊരുക്കി സംസ്കാരം നടത്തി. നീർക്കെട്ടിനുള്ള ചികിത്സയ്ക്ക് ശേഷം കുളിപ്പിച്ച് താൽക്കാലിക ആനത്തറയിൽ കെട്ടിയിട്ടിരിക്കവേയാണ് ഞായറാഴ്ച രാത്രി മിന്നലേറ്റത്. ആനയുടെ തലയിലാണ് മിന്നലേറ്റത്. മദപ്പാടിൽ നിന്ന് വിട്ട് 10 ദിവസം മാത്രമേ ആയിട്ടുള്ളൂ. ഒരിക്കൽപ്പോലും ഒരാളെയും ഉപദ്രവിച്ചിട്ടില്ലാത്ത ബ്രഹ്മദത്തന്റെ വിയോഗത്തിൽ നാട് ഒന്നടങ്കം ദുഃഖിതരാണ്.

കോട്ടയത്ത് മിന്നലേറ്റു ചരിഞ്ഞ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയിൽ സംസ്കാരം നടത്തി. സതീഷ് പല്ലാട്ട് ചിതയ്ക്കു തീകൊളുത്തി. വീട്ടുകാരും ആനപ്രേമികളും നാട്ടുകാരും നിറകണ്ണുകളോടെ യാത്രാമൊഴിയേകി.
ഞായറാഴ്ച രാത്രി 6.30നാണ് പല്ലാട്ട് ബ്രഹ്മദത്തൻ മിന്നലേറ്റ് ചരിഞ്ഞത്. നീർക്കെട്ടു ചികിത്സയ്ക്കു ശേഷം കുളിപ്പിക്കലും കഴിഞ്ഞു താൽക്കാലിക ആനത്തറയിലാണ് ബ്രഹ്മദത്തനെ തളച്ചിരുന്നത്. മരങ്ങൾക്കിടയിലുള്ള തറയിലാണ് അപായം. മുൻകാലുകൾ നിലത്തേക്കു മടക്കി കുമ്പിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു ആന. മസ്തക ഭാഗത്താണു മിന്നലേറ്റത്.
മദപ്പാടിൽനിന്ന് അഴിച്ചിട്ട് 10 ദിവസമേ ആയിരുന്നുള്ളൂ. പുറത്തേക്കൊന്നും കൊണ്ടുപോയിരുന്നില്ല. ഉച്ചയ്ക്ക് മൂന്നോടെ കുളിപ്പിച്ച ശേഷം ഷെഡിൽ കൊണ്ടുനിർത്തി. പാപ്പാന്മാർ അവരുടെ താമസസ്ഥലത്തേക്കു പോയി. ആറരയോടെയാണു മിന്നലേറ്റത്. ചന്ദനനിറമുണ്ടായിരുന്ന മുഖം ആകെ കരുവാളിച്ചുപോയി. കഴിഞ്ഞ ഉത്സവ സീസണിലും ബ്രഹ്മദത്തൻ സജീവമായിരുന്നു.
ഞങ്ങൾ 4 സഹോദരങ്ങൾ വഴി വരുന്ന ഉത്സവങ്ങൾക്കേ വിടാറുള്ളൂ. എജന്റുമാർ ഇല്ല. കൂടൽമാണിക്യം ക്ഷേത്രത്തിലാണ് അവസാനം പോയത്. ജൂൺ ആദ്യയാഴ്ച മുതൽ നീരിന്റെ ലക്ഷണം കാണിച്ചുതുടങ്ങി. തുടർന്ന് ആനത്തറയിൽ കൊണ്ടുകെട്ടി. വീട്ടുവളപ്പിലാണ് സാധാരണ കെട്ടാറുള്ളത്. എന്നാൽ നീരിന്റെ സമയത്ത് ആനത്തറയിലേക്കു കൊണ്ടുവരും. വീട്ടുവളപ്പിൽ കെട്ടിയാൽ വാഹനങ്ങളുടെ ശബ്ദമൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.
അമ്മയോട് വലിയ അടുപ്പമായിരുന്നു. എവിടെ പോകുമ്പോഴും വരുമ്പോഴും അമ്മയുടെ അടുത്തെത്തി നിൽക്കുമായിരുന്നു. ഒട്ടേറെപ്പേർ ബ്രഹ്മദത്തനെ കാണാൻ എത്തി. ഞങ്ങളൊക്കെ സ്നേഹിക്കുന്നതിന് അപ്പുറമുള്ള സ്നേഹമാണ് അവരെല്ലാം അവനു നൽകിയത്. അഭിമാനത്തോടെ പറയാം, ബ്രഹ്മദത്തൻ ഒരിക്കൽപോലും ഒരാളെയും ആക്രമിച്ചിട്ടില്ല. ഒരു കേസിലും പ്രതിയായിട്ടില്ല. ഞങ്ങളെയും പ്രതിയാക്കിയിട്ടില്ല.