വീടുകളിലും ഓഫീസുകളിലും സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ വ്യക്തികളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നു. ഭർത്താവ് ഭാര്യയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്താനായി വീട്ടിൽ വച്ച അലങ്കാര വസ്തുവിലെ രഹസ്യക്യാമറ വഴി ഭാര്യ ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ട സംഭവം ഇതിനൊരു ഉദാഹരണമാണ്. അതുപോലെ, ഒരു പ്രമുഖ കമ്പനിയുടെ പുതിയ ഉത്പന്നത്തിന്റെ വിവരങ്ങൾ എതിരാളികൾക്ക് ചോർത്തിക്കൊടുക്കാൻ മാനേജരുടെ മുറിയിലെ സിസിടിവി ക്യാമറ ഉപയോഗിക്കപ്പെട്ടതും ഇത്തരം സാങ്കേതികവിദ്യയുടെ ദുരുപയോഗം വ്യക്തമാക്കുന്നു. ചൈനീസ് നിർമ്മിത ക്യാമറകളിലെ 'ബാക്ക് ഡോർ' സംവിധാനം വഴി വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയും അവ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാനുള്ള സാധ്യതയും കണക്കിലെടുത്ത് ഇവ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്.

വിദേശമലയാളിയുടെ ഭാര്യ നാട്ടിലെ ബാങ്കിൽ നിന്ന് 50,000 രൂപ പിൻവലിച്ചിടത്തു നിന്നാണു സംഭവങ്ങളുടെ തുടക്കം. ഇടപാടിന്റെ വിവരം ഭർത്താവിന്റെ ഇമെയിലിലേക്ക് എത്തിയ വിവരം ഭാര്യ അറിഞ്ഞില്ലെന്നു മാത്രമല്ല, ഭർത്താവ് ‘വളച്ചുകെട്ടി’ ഷോപ്പിങ് വിവരങ്ങൾ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്തു.

കൃത്യം പത്തു ദിവസം കഴിഞ്ഞപ്പോൾ വീണ്ടുമെത്തി ഇമെയിൽ, 35,000 രൂപ പിൻവലിച്ചിരിക്കുന്നു. അതോടെ ഭർത്താവ് ഫോണിലൂടെ പൊട്ടിത്തെറിച്ചു. അപ്പോഴും കാര്യം നിേഷധിച്ച ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനായി അയാൾ നാട്ടിലേക്കെത്തി.

ADVERTISEMENT

ഇനിയാണു ട്വിസ്റ്റ്. ദേഷ്യപ്പെട്ട ഭർത്താവിന്റെ മുന്നിൽ ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ടു കാര്യം പറഞ്ഞു. മുറിയിൽ വച്ചു വസ്ത്രം മാറുന്നതിന്റെ വിഡിയോ ആരോ പകർത്തിയെന്നും അത് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യാതിരിക്കണമെങ്കിൽ പണം നൽകണമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയത്രേ. അയാൾ കൊടുത്ത വിഡിയോ ഫോണിൽ കണ്ട ഭർത്താവ് വീണ്ടും ഞെട്ടി, ഇതെങ്ങനെ ?

കുരുക്കഴിഞ്ഞ രഹസ്യം

ADVERTISEMENT

ഭർത്താവ് സ്തബ്ധനായിപ്പോയതു മറ്റൊരു കാര്യമോർത്താണ്. കഴിഞ്ഞ വരവിന് അയാൾ കിടപ്പുമുറിയുടെ ഭിത്തിയിൽ തൂക്കാൻ ഒരു ഡെക്കോർ പീസ് കൊണ്ടു വന്നിരുന്നു. എസിയുടെ താഴെ ഫിറ്റ് ചെയ്ത ആ ഷോ പീസിൽ രഹസ്യക്യാമറയുണ്ട്. ഭാര്യയെ നിരീക്ഷിക്കാനായി വച്ച അതിൽ നിന്നുള്ള ദൃശ്യങ്ങളാണ് ബ്ലാക്മെയിൽ ചെയ്യാനായി ഉപയോഗിച്ചിരിക്കുന്നത്. ഇതെങ്ങനെ എന്നറിയാനാണ് അയാൾ വന്നത്.

വിപണിയിൽ ലഭിക്കുന്ന വിലകുറഞ്ഞതോ കൂടുതൽ ടെക്നോളജി ഓഫർ ചെയ്യുന്നതോ ആയ ചൈനീസ് ക്യാമറകൾക്കെല്ലാം ‘ബാക് ഡോർ’ ഉണ്ട്. അതായത്, ക്യാമറ റിക്കോർഡ് ചെയ്യുന്ന വിഷ്വലുകൾ ഒരു കേബിൾ വഴിയോ വൈഫൈ കണക്‌ഷൻ വഴിയോ നിങ്ങൾ നിർദേശിക്കുന്ന ഇടത്തേക്ക് എത്തിക്കാനുള്ള സംവിധാനം. സെർവറായി സെറ്റ് ചെയ്തിരിക്കുന്ന ഹാർഡ് ഡിസ്കോ, ലൈവ് സ്ട്രീമിങ്ങിനുള്ള സ്ക്രീനോ ഒ ക്കെയാകാം അത്. ക്യാമറയുടെ പിന്നിലുള്ള ഓപ്പൺ സംവിധാനം വഴിയാണ് ഇതു സാധ്യമാക്കുന്നത്.

ADVERTISEMENT

ഈ ബാക്ക് ഡോറിൽ എക്സ്ട്രാ ആയി കണക്ട് ചെയ്തിരുന്ന സെർവർ ആക്സസ് വഴിയാണു ദൃശ്യങ്ങൾ ചോർത്തപ്പെട്ടത്. ഭർത്താവിനു വേണ്ടി ഭാര്യയുടെ ലൈവ് ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം കോപ്പി തട്ടിപ്പുകാരന്റെ സെർവറിലേക്കുമെത്തി. ക്യാമറ പിടിപ്പിച്ച ടെക്നീഷ്യൻ തന്നെയായിരുന്നു തട്ടിപ്പുകാരൻ. ഈ വിവരമറിഞ്ഞ ഭാര്യ സ്വന്തം വീട്ടിലേക്കു പോയി.

ഒടുവിൽ തട്ടിപ്പുകാരന്റെ കയ്യിലുള്ള ദൃശ്യങ്ങളൊക്കെ ഡിലീറ്റ് ചെയ്യിച്ച്, 85,000 രൂപ പോയാലും വേണ്ടില്ല മാനം പോയില്ലല്ലോ എന്നാശ്വസിപ്പിച്ചു ഭാര്യയുടെ കാലുപിടിച്ചു ഭർത്താവ്. ആ ഡെക്കോർ പീസ് തല്ലിപ്പൊട്ടിച്ച് ചവറ്റുകുട്ടയിലിട്ട ശേഷമാണ് അയാൾ വിമാനം കയറിയത്.

ഓഫിസിലും ചോർച്ച

വടക്കൻ കേരളത്തിലെ പ്രമുഖ കമ്പനിയുടെ ഓഫിസിലാണ് അടുത്ത സംഭവം. പുതിയ ഉത്പന്നം വിപണിയിലിറക്കുന്നതിനു മുന്നോടിയായി നടത്തിയ ഇടപാടുകളിൽ പ്രധാനിയായ വിദേശ കമ്പനി നിക്ഷേപം നടത്താമെന്ന ഉറപ്പിൽ നിന്നു പെട്ടെന്നു പിന്മാറുന്നു. അടുത്ത നിക്ഷേപകനെ തേടണമെന്നതിനാൽ ഉത്പന്നം ലോഞ്ച് ചെയ്യുന്നതു നീട്ടി മുന്നോട്ടു പോകുന്നതിനിടയിലാണ് ആ വാർത്ത കേട്ടത്, സമാന സ്വഭാവമുള്ള ഉത്പന്നം മറ്റൊരു കമ്പനി വിപണിയിലെത്തിക്കുന്നു. നേരത്തേ പിന്മാറിയ കമ്പനിയാണ് അവിടെ നിക്ഷേപം നടത്തുന്നത്.

അവരുടെ ലോഞ്ചിങ് പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന കളർ തീം വരെ ഇ വിടെ ഡിസൈൻ ചെയ്തു ഫിക്സ് ചെയ്തതാണെന്നു മനസ്സിലായപ്പോഴാണ് ഉടമ ഞെട്ടിയത്. ആരെ സംശയിക്കുമെന്നറിയാതെയാണു ഞങ്ങളെ സമീപിച്ചത്.

ആദ്യ പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടില്ല. ഔദ്യോഗിക ഇമെയിലുകളിൽ നിന്ന് ആരും പുറത്തേക്കു വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്നു മാത്രമല്ല, വിവരങ്ങളുടെ യഥാർഥ രൂപം അറിയാവുന്ന ടീമിലെ നാലുപേരും അതീവ വിശ്വസ്തരും ആയിരുന്നു.

മാനേജരുടെ ക്യാമറ

അങ്ങനെയിരിക്കെ മാനേജരുടെ മുറിയിലെ സിസിടിവി ക്യാമറയുടെ വലുപ്പം അസ്വാഭാവികമാണെന്നു തോന്നി. പരിശോധിച്ചപ്പോൾ ഓഡിയോ കൂടി റെക്കോർഡ് ചെയ്യാവുന്ന ആ ക്യാമറയുടെ ബാക്ക് ഡോറിൽ മറ്റൊരു െസർവർ കണക്ട് ചെയ്തതായി കണ്ടെത്തി. അതിലൂടെ വിവരങ്ങൾ ചോർത്തിക്കൊണ്ടിരുന്നത് എതിർ കമ്പനി തന്നെയായിരുന്നു.

മാനേജരുടെ കാബിനിലെ ക്യാമറയ്ക്കു കംപ്ലയിന്റ് കണ്ടെത്തുകയും രണ്ടുമാസം മുൻപ് അതു മാറ്റി ഫിക്സ് ചെയ്യുകയും ചെയ്തെന്നു കേട്ടപ്പോൾ കാര്യങ്ങൾ വ്യക്തമായി. റിപ്പയറിങ് ഏജൻസിയെ സ്വാധീനിച്ചാണു വിവരങ്ങൾ ചോർത്താനുള്ള സംവിധാനം ക്യാമറയിൽ ഒരുക്കിയത്. മേശപ്പുറത്തെ ലാപ്ടോപ് സ്ക്രീനിലേക്കു ഫോക്കസ് ചെയ്തിരിക്കുന്ന വിധത്തിലാണ് സെറ്റ് ചെയ്തിരുന്നതും. ഓഫിസിലെ ജീവനക്കാരുടെ സംഭാഷണങ്ങൾ പരിശോധിക്കാനും നീക്കങ്ങൾ നിരീക്ഷിക്കാനുമൊക്കെ അറിഞ്ഞുകൊണ്ടു ക്യാമറ വയ്ക്കുന്നവരുമുണ്ട്.

ക്യാമറയെക്കാൾ ‘നിരീക്ഷണപാടവ’മുള്ള സഹപ്രവർത്തകരുള്ളപ്പോൾ അതിന്റെ ആവശ്യമുണ്ടോ എന്നു പലർക്കും സംശയം തോന്നുമെങ്കിലും, അത്തരം നീക്കങ്ങൾ കൊണ്ടുദ്ദേശിക്കുന്നതും വിവരം ‘ചോർത്ത’ലാണ്.

കെണിയാകാതെ നോക്കാം

വീട്ടിലുള്ളവരുടെ സുരക്ഷയ്ക്കായി ക്യാമറ വയ്ക്കുന്നവരുടെ യഥാർഥ മനസ്സിലിരിപ്പ് ‘സംശയനിവാരണവും നിരീക്ഷണവും’ തന്നെയാകും. ഇതിനായി സമീപിക്കുന്ന ഏജൻസികളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. അല്ലെങ്കിൽ സ്വന്തം സെർവർ കൂടി ചില വിരുതന്മാർ ചേർക്കും. ചോർച്ച കണ്ണിൽപെട്ടാലും ഇവരെ സംശയിക്കില്ലെന്നു മാത്രമല്ല, പാസ്‌വേഡ് റീസെറ്റ് ചെയ്യാനും മറ്റും ഇവരെത്തന്നെയാകും നമ്മൾ വിളിക്കുക.

ചില ഭർത്താക്കന്മാർ (ഭാര്യമാരും) പങ്കാളിയെ അവർക്കു മാത്രം കാണാനായി മുറിയിൽ ക്യാമറ പിടിപ്പിക്കും. ഇത്തരം സാഹസങ്ങൾ ‘ഞാൻ മാത്രേ കാണുന്നുള്ളൂ...’ എന്ന ധാരണ തെറ്റാണ്. അഥവാ എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാൽ,  വിവരം പങ്കാളി അറിയാതിരിക്കാൻ വിഷ്വൽ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു വിളിയെത്തുന്നതും ടെക്നീഷ്യന്റെ ഫോണിലേക്കാകും.

അത്തരം വിഡിയോകൾ കോപ്പി ചെയ്തുവച്ച് ബ്ലാക്മെയിൽ ചെയ്ത സംഭവങ്ങളുമുണ്ട്. ഇങ്ങനെ മറ്റുള്ളവർക്കു പണി കൊടുക്കാനായി ക്യാമറ വയ്ക്കുമ്പോൾ നമുക്കും പണിയാകുമെന്ന് ഓർക്കുക.
ഇത്തരത്തിൽ വിഷ്വലുകൾ അപഹരിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അതിൽ പരാതിപ്പെടാൻ മടിക്കേണ്ട. ഇത്തരം ‘ചോർത്തലു’കൾ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമായി കണക്കാക്കി ചൈനീസ് സെക്യൂരിറ്റി ക്യാമറകൾ ഇന്ത്യയിൽ നിരോധിച്ചു നിയമം പാസ്സാക്കിയിട്ടുണ്ട്. നിലവിൽ അവ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവർക്കു മാറ്റിസ്ഥാപിക്കാനുള്ള നിർദേശം നൽകിയിട്ടുമുണ്ട്.

India Bans Chinese Security Cameras Amidst Privacy Concerns:

Hidden cameras are being exploited for blackmail and data theft, as illustrated by two concerning incidents. In the first, a husband discovered his wife was being blackmailed with intimate videos recorded by a hidden camera he had installed in their bedroom decor piece, highlighting the vulnerability of cheap Chinese surveillance equipment with 'back doors'. The second case involved a company losing product launch secrets due to a compromised manager's office CCTV camera, which was manipulated by the repair agency to leak information to a competitor. These events underscore the serious risks associated with unchecked surveillance technology, leading to a ban on Chinese security cameras in India due to national security concerns.

ADVERTISEMENT