നമ്മുടെ രാജ്യത്തെ അന്തസ്സോടെ പ്രതിനിധീകരിക്കാം: വിദേശയാത്രയിൽ പാലിക്കേണ്ട യാത്രാ മര്യാദകൾ ഇതാ Beyond the Passport: How Behavior Defines Your Nation Abroad
വിദേശയാത്രകളിൽ നാം വെറും സഞ്ചാരികൾ മാത്രമല്ല, നമ്മുടെ രാജ്യത്തിൻ്റെ പ്രതിനിധികൾ കൂടിയാണെന്ന് ലേഖനം ഓർമ്മിപ്പിക്കുന്നു. ഭക്ഷണ പാഴാക്കൽ, പൊതുസ്ഥലങ്ങളിലെ അമിത ശബ്ദം, ക്യൂ തെറ്റിക്കൽ തുടങ്ങിയ പ്രവൃത്തികൾ ഇന്ത്യൻ ടൂറിസ്റ്റുകൾക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് കാരണമാകുന്നു. ഓരോ രാജ്യത്തെയും സംസ്കാരത്തെയും നിയമങ്ങളെയും ബഹുമാനിക്കുക, ക്ഷമയോടെ പെരുമാറുക, വിനയം കാണിക്കുക എന്നിവയെല്ലാം വിദേശയാത്രകളിൽ അത്യാവശ്യമാണ്. ഇത് കേവലം ഒരു വിനോദയാത്രയല്ല, മറിച്ച് പുതിയ സംസ്കാരങ്ങളെ മനസ്സിലാക്കാനും അവയെ മാനിക്കാനുമുള്ള അവസരമായി കാണേണ്ടതുണ്ട്. ലോകപൗരനെന്ന നിലയിൽ ഇത്തരം യാത്രാ മര്യാദകൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

ദുബായിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായി വരി നിൽക്കുകയായിരുന്നു ഞാൻ. എന്റെ തൊട്ടുമുന്നിൽ ഒരു ഇന്ത്യൻ കുടുംബം. ബുഫേ കൗണ്ടറിൽ നിന്ന് പ്ലേറ്റുകൾ നിറയെ വിഭവങ്ങൾ എടുത്തു. പലതും ഒന്ന് രുചിച്ചുനോക്കുക മാത്രമാണ് ചെയ്തത്. ഒടുവിൽ, ബാക്കി വന്ന വലിയ പങ്കു ഭക്ഷണവും മേശപ്പുറത്തു തന്നെ ഉപേക്ഷിച്ച് അവർ എഴുന്നേറ്റുപോയി. അവരുടെ മേശ വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ പ്ലേറ്റുകൾ മാറ്റുന്നതിനിടയിൽ സഹപ്രവർത്തകനോട് പതുക്കെ പറയുന്നതു ഞാൻ കേട്ടു. "They always waste so much food."
ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരു വേദന തോന്നി. അതു ഭക്ഷണം പാഴായതുകൊണ്ടു മാത്രമല്ല. ആ "They" ആ കുടുംബത്തെ മാത്രമല്ല, നമ്മളെയെല്ലാം ഉൾക്കൊള്ളുന്നതാണെന്ന് എനിക്കു തോന്നി.
അപ്പോഴാണ് എനിക്ക് മനസ്സിലായത്— വിദേശയാത്രകളിൽ നമ്മുടെ ബാഗിലുള്ള പാസ്‌പോർട്ടിനേക്കാൾ എത്രയോ പ്രധാനമാണ് നമ്മൾ കാത്തുസൂക്ഷിക്കുന്ന പെരുമാറ്റമെന്ന്.
ഒരുകാലത്തു വിദേശയാത്ര പലർക്കും സ്വപ്നം മാത്രമായിരുന്നു. ഇന്നതു നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. അവധിക്കാല യാത്രകൾക്കും ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും കുടുംബസംഗമങ്ങൾക്കുമായി ഓരോ വർഷവും ലക്ഷക്കണക്കിനു മലയാളികളാണു ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു പോകുന്നത്. യൂറോപ്പിലെ തെരുവുകളിലും ജപ്പാനിലെ ട്രെയിനുകളിലും ദുബായിലെ മാളുകളിലും ഓസ്ട്രേലിയയിലെ ബീച്ചുകളിലുമെല്ലാം ഇന്ത്യൻ സാന്നിധ്യം ഇന്നു വളരെ പ്രകടമാണ്.
സ്വയം ചോദിക്കേണ്ട ചോദ്യം
ഈ യാത്രകളുടെ ആവേശത്തിനിടയിൽ നമ്മൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. വിദേശത്തു നമ്മൾ വെറും സഞ്ചാരികളാണോ, അതോ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധികളോ? ഒരു പാസ്‌പോർട്ട് നമ്മൾ ഏതു രാജ്യക്കാരാണെന്നു തെളിയിക്കും. എന്നാൽ, പെരുമാറ്റമാണ് നമ്മൾ ഏതു സംസ്കാരത്തിൽ നിന്നാണു വരുന്നതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുന്നത്. ഒരാളെ ആദ്യമായി കണ്ട അനുഭവം വച്ച് അയാൾ ഉൾപ്പെടുന്ന സമൂഹത്തെ മുഴുവൻ വിലയിരുത്തുന്ന സ്വഭാവം.
മനഃശാസ്ത്രത്തിൽ ഇതിനെ ‘ഫസ്റ്റ് ഇംപ്രഷൻ ബയസ്’ എന്നു വിളിക്കുന്നു. അതുകൊണ്ടുതന്നെ, വിദേശത്തു നമ്മളെ കണ്ടുമുട്ടുന്ന പലർക്കും ഇന്ത്യയെക്കുറിച്ചുള്ള ആദ്യധാരണ രൂപപ്പെടുന്നതു നമ്മളിലൂടെയാണ്.
ഇക്കഴിഞ്ഞ മാസങ്ങളിൽ നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിലും രാജ്യാന്തര മാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു. സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ആഡംബര ഹോട്ടൽ ഇന്ത്യൻ അതിഥികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.
വിയറ്റ്നാമിലെ വിമാനത്താവള റൺവേയിൽ ഗർബ നൃത്തം ചെയ്ത ഇന്ത്യൻ വിനോദസഞ്ചാരികളുടെ വിഡിയോ, ജപ്പാനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉറക്കെ സംസാരിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകളെക്കുറിച്ച് ട്രാവൽ ബ്ലോഗർമാർ പങ്കുവച്ച അനുഭവങ്ങൾ അങ്ങനെ പലതും ചർച്ചയായി.
ഇത്തരം വിമർശനങ്ങൾ ഇന്ത്യക്കാർ മാത്രം നേരിടുന്നതല്ല. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും പലപ്പോഴും സമാനമായ കാരണങ്ങളാൽ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ, ആദ്യമായി വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന ഈ കാലത്ത്, സാമൂഹിക മര്യാദയും പൗരബോധവും വളർത്തിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
യാത്രാ മര്യാദകൾ പാലിക്കാം
യാത്ര ചെയ്യുമ്പോൾ നമ്മൾ നമ്മുടെ ശീലങ്ങളും മൂല്യങ്ങളും സംസ്കാരവും കൂടിയാണു ലോകത്തിന്റെ മുന്നിലേക്കു കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഇന്ന് യാത്രാ മര്യാദ പുതിയ സോഫ്റ്റ് സ്കില്ലായി മാറി.
ഇന്നത്തെ ലോകത്തു വ്യത്യസ്ത സംസ്കാരങ്ങളോട് ആദരവോടെ പെരുമാറാനുള്ള കഴിവു വളരെ പ്രധാനമാണ്. പുതിയൊരു നാട്ടിലേക്കു പോകുമ്പോൾ അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും നമ്മൾ ഗൂഗിളിൽ തിരയും. പക്ഷേ, അവിടുത്തെ സാമൂഹിക മര്യാദകളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പഠിക്കാൻ എത്രപേർ സമയം കണ്ടെത്താറുണ്ട്?
യഥാർഥ യാത്ര കാഴ്ചകൾ കാണുന്നതു മാത്രമല്ല, വ്യത്യസ്ത ജീവിതരീതികളെ മനസ്സിലാക്കുന്നതും കൂടിയാണ്. അതിന്റെ അർഥം സ്വന്തം സംസ്കാരം ഉപേക്ഷിക്കണമെന്നല്ല. സ്വന്തം സംസ്കാരത്തിൽ അഭിമാനിക്കുമ്പോഴും മറ്റുള്ളവരുടെ സംസ്കാരത്തെ ബഹുമാനിക്കാൻ കഴിയണമെന്നാണ്.
അടുത്ത തവണ വിദേശയാത്രയ്ക്കായി ബാഗ് പായ്ക്ക് ചെയ്യുമ്പോൾ പാസ്‌പോർട്ടും വീസയും വസ്ത്രങ്ങളും മരുന്നുകളും മാത്രം എടുത്താൽ പോരാ. കൂടെ കുറച്ച് ക്ഷമയും, അല്പം വിനയവും, മറ്റുള്ളവരെ ബഹുമാനിക്കുന്ന ഒരു മനസ്സും കൂടി കരുതാം. കാരണം, ഇന്നത്തെ ലോകത്ത് യാത്രാമര്യാദ ഒരു ആഡംബരമല്ല, ഓരോ ആഗോള പൗരനും ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ജീവിതനൈപുണ്യമാണ്. ∙
വിദേശയാത്രയിൽ പാലിക്കേണ്ട 15 യാത്രാ മര്യാദകൾ
1. വരി തെറ്റിക്കരുത്: ക്ഷമയോടെ ക്യൂവിൽ നിൽക്കുക. വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും ബുഫേ കൗണ്ടറുകളിലും വരി പാലിക്കുന്നതു പൗരബോധത്തിന്റെ അടയാളമാണ്.
2. കഴിക്കാവുന്നത്ര മാത്രം ഭക്ഷണം എടുക്കുക
ബുഫേയിൽ പ്ലേറ്റ് നിറയെ എടുത്തു പാഴാക്കുന്നതു വളരെ മോശം പെരുമാറ്റമായാണു കാണുന്നത്.
3. പൊതുസ്ഥലങ്ങളിൽ ശബ്ദം നിയന്ത്രിക്കുക: ട്രെയിൻ, ബസ്, റെസ്റ്റോറന്റ്, ഹോട്ടൽ ലോബി എന്നിവിടങ്ങളിൽ ഉറക്കെ സംസാരിക്കുന്നതും ഫോൺ സ്പീക്കർ ഉപയോഗിക്കുന്നതും ഒഴിവാക്കുക. വിഡിയോ കാണുമ്പോൾ ഇയർഫോൺ ഉപയോഗിക്കുക.
4. സമയം പാലിക്കുക: ടൂർ, റസ്റ്റോറന്റ് ബുക്കിങ്, ട്രെയിൻ, ബസ്, ഗൈഡഡ് വിസിറ്റ് എന്നിവിടങ്ങളിൽ സമയനിഷ്ഠ പ്രധാനമാണ്. വൈകുന്നതു മറ്റുള്ളവരോടുള്ള അനാദരവായി പല രാജ്യങ്ങളും കാണും.
5. മാലിന്യം വലിച്ചെറിയരുത്: പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക. മാലിന്യം എപ്പോഴും വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
6. പ്രാദേശിക സംസ്കാരത്തെ ബഹുമാനിക്കുക:
ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ, സാംസ്കാരിക ഇടങ്ങൾ എന്നിവിടങ്ങളിലെ വസ്ത്രധാരണവും പെരുമാറ്റച്ചട്ടങ്ങളും പാലിക്കുക.
7. നിയമങ്ങൾ ലംഘിക്കരുത്: പുകവലി, മദ്യപാനം, ഫൊട്ടോഗ്രഫി, പൊതുസ്ഥലങ്ങളിലെ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും.
8. സേവനം ചെയ്യുന്നവരോട് മര്യാദ: ഹോട്ടൽ ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, എയർപോർട്ട് സ്റ്റാഫ് എന്നിവരോട് വിനയത്തോടെ സംസാരിക്കുക. ഒരു ‘Please’, ‘Thank you’ വലിയ മാറ്റമുണ്ടാക്കും.
9. പൊതുഗതാഗത നിയമങ്ങൾ പാലിക്കുക: ഇറങ്ങുന്നവർക്ക് ആദ്യം വഴികൊടുക്കുക. ചില രാജ്യങ്ങളിൽ മുതിർന്നവർക്കും ഗർഭിണികൾക്കും സീറ്റ് നൽകുന്നത് സാമൂഹിക ഉത്തരവാദിത്തമാണ്.
10. ഫോട്ടോയ്ക്കു മുന്‍പ് അനുവാദം ചോദിക്കുക:
ചിത്രങ്ങൾ എടുക്കുന്നതിന് മുൻപ് അനുമതി തേടുക.
11. മറ്റുള്ളവരുടെ സ്വകാര്യ ഇടത്തെ മാനിക്കുക
വരിയിൽ നിൽക്കുമ്പോഴും സംസാരിക്കുമ്പോഴും ആവശ്യമായ വ്യക്തിഗത അകലം പാലിക്കുക.
12. ടിപ്പിങ് രീതികൾ മനസ്സിലാക്കുക: ടിപ് നൽകേണ്ടതുണ്ടോ ഇല്ലയോ എന്നു നേരത്തേ മനസ്സിലാക്കാം. ഓരോ രാജ്യത്തും വ്യത്യസ്ത രീതികളാണ്.
13. നിയമവിരുദ്ധമായവ ഒഴിവാക്കുക: വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, സുരക്ഷാ മേഖലകൾ എന്നിവിടങ്ങളിൽ റീൽ ചിത്രീകരണം, നൃത്തം, കോലാഹലം എന്നിവ ഒഴിവാക്കുക.
14. പുതിയ സംസ്കാരത്തെ മനസ്സിലാക്കുക: യാത്രയുടെ ലക്ഷ്യം പുതിയ സംസ്കാരത്തെ മനസ്സിലാക്കുകയാണ്, സ്വന്തം രീതികൾ അടിച്ചേൽപ്പിക്കലല്ല.
15. പ്രാദേശിക ഭാഷ അറിയുക: പ്രാദേശിക ഭാഷയിലെ ‘ഹലോ’, ‘നന്ദി’, ‘ക്ഷമിക്കണം’ തുടങ്ങിയ രണ്ടുമൂന്ന് വാക്കെങ്കിലും പഠിച്ചാൽ അത് ആ നാട്ടുകാരോടുള്ള നമ്മുടെ ബഹുമാനത്തിന്റെ അടയാളമാകും.