മലയാളത്തിലെ യുവ എഴുത്തുകാരി ഷബ്ന മറിയം വനിത ഓൺലൈനിൽ പങ്കുവെക്കുന്ന 'നിഴലാഴം' എന്ന ആത്മകഥാപരമായ പരമ്പര, ഓർമ്മകളുടെയും അനുഭവങ്ങളുടെയും ആഴങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഒന്നോ രണ്ടോ വയസ്സിൽ തുടങ്ങിയ ആദ്യകാല ഓർമ്മകളിൽ പിതാവുമായുള്ള സ്നേഹനിമിഷങ്ങളും അദ്ദേഹത്തിന്റെ ഗന്ധവും നിറഞ്ഞുനിൽക്കുന്നു. പിന്നീട് മാതൃസ്നേഹം പകർന്നുതന്ന മുത്തശ്ശിയെക്കുറിച്ചും അവരുടെ മതേതര സൗഹൃദങ്ങളെക്കുറിച്ചും ഓർക്കുന്നു. ബാല്യകാലത്തെ ഉറ്റ ചങ്ങാതിമാരുമായുള്ള ബന്ധവും വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ ഓർമ്മപ്പെടുത്തലും വൈകാരിക തലങ്ങളിൽ സ്പർശിക്കുന്നു. പഠനാവധി സമയത്ത് ചിക്കൻപോക്സ് വന്നതും അതിനിടയിൽ സിനിമകൾ കണ്ടു പ്രചോദനം ഉൾക്കൊണ്ടതും ജീവിതത്തിലെ വഴിത്തിരിവായി ലേഖികയെഴുതുന്നു. മുട്ടത്തുവർക്കി, എസ്.കെ. പൊറ്റക്കാട് തുടങ്ങിയ എഴുത്തുകാരോടുള്ള ഇഷ്ടവും പുസ്തകങ്ങളോടുള്ള അടുപ്പവും ലേഖികയുടെ അനുഭവങ്ങളെ കൂടുതൽ സമ്പന്നമാക്കുന്നു. ജീവിതം നമ്മുടേതു മാത്രമല്ല, പലരുടേതുമാണെന്ന തിരിച്ചറിവാണ് ജീവിതത്തിൽ നിന്ന് പഠിച്ച ആദ്യ പാഠമായി ഷബ്ന മറിയം പങ്കുവെക്കുന്നത്.

മലയാളത്തിലെ പുതുതലമുറ നോവലിസ്റ്റുകളിൽ ശ്രദ്ധേയയായ ഷബ്ന മറിയം ‘വനിത ഓൺലൈനിൽ’ എഴുതുന്ന ആത്മാനുഭവക്കുറിപ്പുകളുടെ പരമ്പരയാണ് ‘നിഴലാഴം’ –

ഒന്ന് :

ADVERTISEMENT

ഓര്‍മ്മകള്‍ തുടങ്ങുക എപ്പോഴാണ്. നാലോ അഞ്ചോ വയസ്സൊക്കെയുള്ളപ്പോഴുള്ള ചില ഓര്‍മകള്‍ എനിക്കുണ്ട്, അതും അവ്യക്തമായത്. അതിനും മുമ്പുള്ള ഓര്‍മ്മകള്‍ വളരെ അപൂര്‍വമായിരിക്കും. ഓന്നോ രണ്ടോ ഒക്കെ ചിലരിലുണ്ടായേക്കാം.

എന്‍റെ ഓര്‍മ്മ സത്യത്തില്‍ തുടങ്ങുന്നത് ഒരു ഒന്നൊന്നര വയസ്സിലാണെന്ന് തോന്നുന്നു. ചെറിയൊരു ഓര്‍മ്മക്കഷ്ണം എന്നു പറയാം. ഞാനും ഉപ്പയും ഉപ്പയുടെ വീടിന്നിടുത്തുളള വയലില്‍ ഉപ്പയുടെ ഒരു വൈകുന്നേരനടത്തത്തിനിടയല്‍ ഇങ്ങനെ നില്‍ക്കുകയാണ്. ഉപ്പയുടെ അന്നത്തെ വിയര്‍പ്പിന്‍റെ മണം ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. അല്ലെങ്കില്‍ പിന്നീടേതോ കാലത്ത് ഉപ്പയുടെ ഞാന്‍ പിടിച്ചെടുത്ത മണം വളരെ ബോധപൂര്‍വ്വം ഈ ഫ്രെയിമില്‍ ഞാന്‍തന്നെ കൊണ്ടുവച്ചതുമാവാം.. ഞങ്ങളങ്ങനെ നോക്കെത്താ ദൂരത്തോളം കിടക്കുന്ന ആകാശത്തേയും നോക്കി പച്ച പുതച്ച് നില്‍ക്കുമ്പോള്‍ ഉപ്പ പെട്ടെന്ന് ഒരു തുമ്പിയെ പിടിച്ച് എന്‍റെ കയ്യില്‍ മെല്ലെ തൊടുവിക്കുന്നു. ഞാന്‍ ഉടനെത്തന്നെ അതിനെയെടുത്തിട്ട് വായിലിടാന്‍ നോക്കുന്നു. അതു കണ്ട് ആളതിനെ എന്‍റെ കയ്യില്‍നിന്ന് പറിച്ചെടുത്ത് പറത്തിവിടുന്നു. ഞാന്‍ കരയുന്നു. ഇതാണ് സംഭവം. എനിക്ക് നടക്കാന്‍ പറ്റുന്ന പ്രായമല്ല എന്തായാലും. ഊര്‍ന്നിറങ്ങി ഞാന്‍ നടക്കാന്‍ ശ്രമിക്കുന്നേയില്ല എന്ന എന്‍റെ ഓര്‍മയിലൂടെ ഞാനെന്‍റെ പ്രായം പിന്നീട് തീരുമാനിച്ചതാണ്. എന്തായാലും ഇതാണ് ആദ്യ ഓര്‍മ. ഉപ്പയുടെ നെഞ്ചിന്‍റെ ഭാഗം നഗ്നമായിരുന്നു, എന്‍റെ അരയ്ക്ക് താഴോട്ടും. ഞങ്ങള്‍ അത്രമേലാഴത്തില്‍ തൊട്ടുതൊട്ടിരുന്നു. ഞങ്ങളുടെ സ്നേഹത്തിന്‍റെ മണമായി ഈ പ്രായത്തിലും എന്നില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇതാണ്.

ADVERTISEMENT

ഇവിടന്നങ്ങോട്ട് ഓര്‍മകള്‍തന്നെ പിടഞ്ഞെണീറ്റ് പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയാല്‍ പിന്നീടവ എന്‍റെ കാര്യത്തില്‍ ഉറപ്പായും ചെന്നുനില്‍ക്കുക ഉമ്മമ്മയിലും ആള്‍ക്ക് ചുറ്റുമുള്ള ആഘോഷരാവുകളിലുമായിരിക്കും.. എന്‍റെ പേരിലെ മറിയം ഉമ്മമ്മയാണ്. ചെറുപ്പത്തില്‍തന്നെ ഉമ്മയുടെ തറവാട്ട് വീട്ടില്‍ നില്‍ക്കേണ്ട സാഹചര്യം വന്നതിനാല്‍ മാതൃസ്നേഹം പകര്‍ന്നുതന്നതും ഉമ്മമ്മയായിരുന്നു. ‘ഉമ്മ’ എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നതും. ഒരൊറ്റ വാക്കുകൊണ്ട് ആഹ്ലാദത്തിന്‍റേതായ അനേകം വാക്കുകള്‍ ചിതറിത്തെറിപ്പിച്ചെത്തിക്കുന്ന പച്ചപ്പായിരുന്നു ആയ കാലത്തെല്ലാം ആള്. ഉമ്മമ്മയുടെ മതേതര സൗഹൃദങ്ങള്‍ കണ്ട് വളര്‍ന്നതില്‍ നിന്നാണ് അങ്ങനെയല്ലാത്തൊരിടം എന്നില്‍ അസ്വസ്ഥതയുണ്ടാക്കിത്തുടങ്ങിയത്. ബാല്യവും കൗമാരവും ആള്‍ക്ക് ചുറ്റും പടര്‍ന്നു പന്തലിച്ച വസന്തവും ശിശിരവും ഹേമന്ദവുമായിരുന്നു. എല്ലാരെയും സ്വന്തം പോലെ ചേര്‍ത്തു നിര്‍ത്തുന്ന പ്രകൃതം. നിസ്ക്കാരപ്പായയിരിലുന്ന് ‘ന്‍റെ കല്ല്യാണിയെ രക്ഷിച്ചോണേ അള്ളാ’ എന്ന വിളി കരളുരുകുന്നതായിരുന്നു. എന്നുമുണ്ടാകും ഇങ്ങനെ ആരെങ്കിലും. സ്വന്തം കാര്യം മാത്രം നോക്കുക ആളുടെ രീതിയേ ആയിരുന്നില്ല. മരുന്നും മന്ത്രവും ഇപ്പോഴും ഉമ്മമ്മയുടെ നെഞ്ചിന്‍ചൂടിന്‍റെ ഒരറ്റത്ത് പനിക്കോളുമായി കിടക്കുകയാണ്. ഇനി തിരികെ വരില്ലെന്ന ഉറപ്പോടെ തന്നെ. ‘മോളേ’ എന്ന ഒരൊറ്റ വിളിയില്‍ അതെല്ലാം അലിയിച്ചുകളയാനുള്ള മാന്ത്രികതയുമായി ഇനിയാരും വരാനില്ല.

എന്‍റെ ഓര്‍മയും മറവിയും ജിവിതവും നിലനില്‍പ്പുമെല്ലാം പല വഴിക്ക് പല ദേശങ്ങളില്‍ പല കാലങ്ങളില്‍ പല മനുഷ്യരില്‍ ചിതറിക്കിടക്കുകയാണ്. അവയെല്ലാംകൂടി എത്ര ഒരുമിപ്പിച്ച് ചേര്‍ത്താലും ഒന്നിച്ച് നില്‍ക്കാനാവാത്ത വൈരുദ്ധ്യങ്ങള്‍ കണ്ടെത്താനുമായേക്കാം. ഉറപ്പാണ്. എന്നാലും കഴിഞ്ഞകാലത്തെ, പ്രത്യേകിച്ചും നമ്മെ ജീവിപ്പിച്ച അനുഭവങ്ങളെ ഏകോപിപ്പിച്ച് നിര്‍ത്താനുള്ള ഒരു ശ്രമമാണിത്.

ADVERTISEMENT

കഴിഞ്ഞ ദിവസം എന്‍റെയൊരു കളിക്കൂട്ടുകാരി വിളിച്ചു. ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളേക്കാള്‍ അടുപ്പമുള്ളവരായി ഒരു കാലം കഴിച്ചവരാണ്. അവള്‍ക്ക് ഞാനും എനിക്കവളും താങ്ങായ അനേകം വര്‍ഷങ്ങള്‍. ബാല്യവും കൗമാരവും ആടിയും കിതച്ചും തിമിര്‍ത്തപ്പോള്‍ അവളുടെ കൈകള്‍ എന്‍റെ കൈകളില്‍ മുറുക്കിമുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍, അല്ല യുഗങ്ങള്‍ ഞങ്ങള്‍ കണ്ടതോ മിണ്ടിയതോ ഇല്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറവും അവളെന്നോട് പറഞ്ഞു ‘നിന്നോളം പ്രിയപ്പെട്ടൊരു കൂട്ടുകാരി ഇന്നോളം എനിക്കുണ്ടായിട്ടില്ല’ എന്ന്. ഞാനപ്പോള്‍ കണ്ണീര്‍ തൂവിക്കൊണ്ട് ഓര്‍ത്തു, ചില സര്‍ക്കിളുകള്‍ പൂര്‍ണ്ണമാകാന്‍ ഒരു ജന്‍മം മതിയാവില്ലല്ലോ എന്ന്...

ഓര്‍മകളിലൂടെ പുസ്തകങ്ങള്‍ നടന്നുതുടങ്ങിയപ്പോള്‍ മറ്റൊരു കാലം നിറഞ്ഞ് തുളുമ്പിവരുന്നു. ഒരു കാലത്തിലെ ഓര്‍മകള്‍ മറ്റൊരു കാലത്തേക്ക് വ്യത്യസ്ത തരംഗദൈര്‍ഘ്യത്തില്‍ വന്ന് പതിക്കുംപോലെ.

ആ പുഴുങ്ങിയെടുത്ത സന്ധ്യകള്‍, കത്തുന്ന വേനല്‍. പ്ലസ് - ടു വാര്‍ഷികപരീക്ഷക്ക് മുമ്പായി കിട്ടിയ പഠനാവധിക്ക് കൃത്യമായി ചിക്കന്‍പോക്സ് വന്ന നിര്‍ഭാഗ്യയായ പെണ്‍കുട്ടി. എങ്കിലും ഒരു വശത്ത് അപരിചിതമായ ദേശങ്ങള്‍ വളരുമ്പോള്‍ മറുവശത്ത് പ്രത്യാശയുടെ നേര്‍ത്ത നിലാവ് പരക്കുന്നുണ്ടായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. ആ അവധിക്ക് തൊട്ടുമുമ്പായി കടന്നുപോയ ദിവസങ്ങളില്‍ തന്നെയായിരുന്നു ഞാനപ്പോഴും. ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് സുവോളജി അധ്യാപകനും അങ്ങേയറ്റത്തെ സിനിമാഭ്രാന്തനുമായ ഞങ്ങളുടെ പ്രിയപ്പെട്ട മാഷ് പരീക്ഷക്ക് മുന്നോടിയായി തന്നത് ജന്തുശാസ്ത്രം എളുപ്പത്തില്‍ കരസ്ഥമാക്കാനുള്ള ഫോര്‍മുലകളായിരുന്നില്ല. പകരം അന്നുവരെ കാണാത്ത വിഭ്രമിപ്പിക്കുന്ന കാഴ്ച്ചകളാല്‍ നിറഞ്ഞുപൊന്തി ഞങ്ങളുടെ ക്ലാസ്സ്മുറി. ജപ്പാനിലെ പര്‍വ്വത അടിവാരത്തില്‍, ഒരു കൊള്ളസംഘത്തെ നേരിടാനിറങ്ങിയ ഏഴു യോദ്ധാക്കളുടെ കഥ പറഞ്ഞ 1954ല്‍ ഇറങ്ങിയ അകിര കുറസോവയുടെ ‘സെവന്‍ സാമുറായീസ്’ മുതല്‍ അമേരിക്കന്‍ ചിത്രമായ ‘അപ്പോക്കാലിപ്റ്റോ’ വരെ കയറിയിറങ്ങിപ്പോയ വൈകുന്നേരങ്ങള്‍.

ഞാനന്ന്, അദ്ഭുതപ്പെട്ടു. മനസ്സും ശരീരവും വെന്തുവിങ്ങി നാറിയ ആ ദിവസങ്ങളില്‍ എന്നെ നയിച്ചത് രസതന്ത്രമോ, ജന്തുശാസ്ത്രമോ, ഗണിതമോ ഒന്നുമല്ലല്ലോ എന്നോര്‍ത്ത്. അതൊരു വഴിത്തിരിവായിരുന്നു. തിരിച്ചറിവായിരുന്നു. ഇനിയെന്തു വേണം. സ്വതവേ സ്വപ്നജീവിയായ ഒരുവള്‍ക്ക് ഇനിയെന്തു വേണം...ഒരു നാടന്‍ ഉത്സവം പോലെ, ഉത്സവത്തിലേക്ക് നാട് സ്വാഭാവികമായി ഓടിയെത്തുന്നത് പോലെ എന്ന് കെ. ജി. ശങ്കരപ്പിള്ള പി കവിതകളെക്കുറിച്ച് പറഞ്ഞത് ഓര്‍ത്തുപോകുന്നു. അതുപോലൊരു ഫീല്‍.

ആക്ഷേപഹാസ്യരീതിയിലുള്ള രാഷ്ട്രീയം ആര്‍ക്കും മനസ്സിലാവുന്ന സുന്ദരമായ ഭാഷയില്‍ ആവിഷ്ക്കരിച്ച ജനപ്രിയ എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയോടും യാത്രാനോവലുകളുടെ തമ്പുരാനായ എസ്. കെ. പൊറ്റക്കാടിനോടും അങ്ങേയറ്റം ആരാധനയുള്ള ഒരമ്മായിയുണ്ടായിരുന്നു എനിക്ക്. വലിയ അമ്മാവന്‍റെ ഭാര്യ. ഖുറാനോടൊപ്പം സാഹിത്യത്തിലും രാഷ്ട്രീയത്തിലും സമകാലിക വിഷയത്തിലുമെല്ലാം തല്‍പ്പരയായിരുന്ന ഒരാള്‍. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ എന്തോ കാരണങ്ങളാല്‍ മുടങ്ങിപ്പോയപ്പോള്‍ ആ നോവലിന്‍റെ തുടര്‍വായന ആവശ്യപ്പെട്ട് പത്രമാപ്പീസിലേക്ക് കയറി വന്ന ജനക്കൂട്ടത്തിന്‍റെ കഥകള്‍ പറഞ്ഞ് ഞങ്ങള്‍ കുട്ടികളില്‍ ഉദ്വേഗം ജനിപ്പിക്കുകയും പ്രസിദ്ധീകരിക്കുന്ന തുടര്‍രചനകള്‍ അവര്‍ ആര്‍ത്തിയോടെ മോന്തുകയും ചെയ്തിരുന്നു. ഞാന്‍ കണ്ട ആദ്യ വായനക്കാരിയുടെ ചൂടും ചൂരും തീവ്രവാത്സല്യവും ഇപ്പോഴും മൂക്കിന്‍തുമ്പിലുണ്ട്.

എന്‍റെ ആത്മവിശ്വാസത്തിന്‍റെ അടിത്തറ വര്‍ഷങ്ങളോളം പണിപ്പെട്ട് കെട്ടിയെടുത്തതില്‍ ഇവര്‍ക്കൊക്കെയുള്ള പങ്ക് വിവരിക്കുക അസാധ്യമാണ്. നമ്മുടെ ജീവിതമാണെങ്കിലും അത് നമ്മുടേത് മാത്രമല്ല, പലരുടേതുമാണ് (പലരാലുള്ളതാണ് )എന്നതാണ് ഞാനിത്രയും കാലത്തെ ജീവിതത്തില്‍ നിന്ന് പഠിച്ച ആദ്യപാഠം.

(തുടരും)

Shabna Mariyam's 'Nizhalazham': A Journey Through Memories and Life:

Shabna Mariyam's 'Nizhalazham' series, an autobiographical account featured on Vanitha Online, delves into the profound depths of memory and personal experiences. The initial entry recounts her earliest recollections, beginning around one to two years of age, marked by a vivid sensory experience of her father's scent. Her childhood was significantly shaped by her affectionate grandmother, who instilled values of secularism and selfless love, and whose presence was a constant source of comfort and joy. The narrative weaves through formative relationships, including a cherished childhood friendship that endured through years of separation, highlighting the enduring impact of such connections. Mariyam reflects on how significant life events, like a childhood illness during a study break, unexpectedly led to a deeper appreciation for art and cinema, a turning point in her personal growth. The series also touches upon the influence of literary figures and a passionate aunt who fostered a love for literature and current affairs, shaping Mariyam's perspective and confidence. Ultimately, the essay emphasizes that life is a tapestry woven from the experiences and influences of many, not solely our own.