രണ്ടാം വയസ്സിൽ ഓട്ടിസം ബാധിക്കുകയും സംസാരശേഷി പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്ത നയാൻ എന്ന പതിനേഴുകാരൻ, കഠിനമായ തെറാപ്പികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് എഴുത്തുകാരനായി മാറിയതിന്റെ ഹൃദയസ്പർശിയായ കഥയാണിത്. അമ്മ പ്രിയങ്കയുടെ നിസ്വാർത്ഥമായ പിന്തുണയും നിരന്തരമായ പരിശ്രമവുമാണ് നയാനെ തന്റെ അസാധാരണമായ സർഗ്ഗശേഷി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സഹായിച്ചത്. പ്രായപൂർത്തിയാകും മുൻപ് തന്നെ പുസ്തകങ്ങളും ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കിയ നയാൻ, തന്റെ കഴിവുകളെ ചോദ്യം ചെയ്തവർക്ക് മുന്നിൽ ഗിന്നസ് റെക്കോർഡുകൾ ഉൾപ്പെടെ നേടി സ്വന്തം പ്രതിഭ തെളിയിക്കുകയായിരുന്നു.

രണ്ടാം വയസ്സിൽ ഓട്ടിസം ബാധിക്കുകയും സംസാരശേഷി പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്ത നയാൻ എന്ന പതിനേഴുകാരൻ, കഠിനമായ തെറാപ്പികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് എഴുത്തുകാരനായി മാറിയതിന്റെ ഹൃദയസ്പർശിയായ കഥയാണിത്. അമ്മ പ്രിയങ്കയുടെ നിസ്വാർത്ഥമായ പിന്തുണയും നിരന്തരമായ പരിശ്രമവുമാണ് നയാനെ തന്റെ അസാധാരണമായ സർഗ്ഗശേഷി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സഹായിച്ചത്. പ്രായപൂർത്തിയാകും മുൻപ് തന്നെ പുസ്തകങ്ങളും ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കിയ നയാൻ, തന്റെ കഴിവുകളെ ചോദ്യം ചെയ്തവർക്ക് മുന്നിൽ ഗിന്നസ് റെക്കോർഡുകൾ ഉൾപ്പെടെ നേടി സ്വന്തം പ്രതിഭ തെളിയിക്കുകയായിരുന്നു.

രണ്ടാം വയസ്സിൽ ഓട്ടിസം ബാധിക്കുകയും സംസാരശേഷി പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്ത നയാൻ എന്ന പതിനേഴുകാരൻ, കഠിനമായ തെറാപ്പികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് എഴുത്തുകാരനായി മാറിയതിന്റെ ഹൃദയസ്പർശിയായ കഥയാണിത്. അമ്മ പ്രിയങ്കയുടെ നിസ്വാർത്ഥമായ പിന്തുണയും നിരന്തരമായ പരിശ്രമവുമാണ് നയാനെ തന്റെ അസാധാരണമായ സർഗ്ഗശേഷി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സഹായിച്ചത്. പ്രായപൂർത്തിയാകും മുൻപ് തന്നെ പുസ്തകങ്ങളും ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കിയ നയാൻ, തന്റെ കഴിവുകളെ ചോദ്യം ചെയ്തവർക്ക് മുന്നിൽ ഗിന്നസ് റെക്കോർഡുകൾ ഉൾപ്പെടെ നേടി സ്വന്തം പ്രതിഭ തെളിയിക്കുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് എഴുത്തുകാരന്റെ പുസ്തകമാണ് ഇവിടെ പ്രകാശനം ചെയ്തത്. പുസ്തകം വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈ മകനെ ചേർത്തുപിടിച്ച ആ അമ്മയ്ക്ക് നമസ്കാരം, എ ന്തൊരു അമ്മയാണ് അവർ...’’ നയൻ എന്ന പതിനേഴു വയസ്സുകാരൻ എഴുതിയ ഓട്ടിസം ഇൻ ഓട്ടിസ്റ്റിക് മൈൻഡ് എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞ വാക്കുകളാണിത്. അതുകേട്ടു വേദിയിൽ നിറകണ്ണുകളോടെ ആ അമ്മയുണ്ടായിരുന്നു.

ആറ്റിങ്ങലെ വീട്ടിൽ മകനൊപ്പമിരുന്നു സംസാരിക്കവേ പ്രിയങ്ക ആമുഖമായി പറഞ്ഞതിങ്ങനെ. ‘‘മോന്റെ മൂന്നാമത്തെ പുസ്തകമാണ് അന്നു പ്രകാശനം ചെയ്തത്. എട്ടു  വയസ്സിനുള്ളിൽ എഴുതിയ രണ്ടാം പുസ്തകവും തിരക്കഥയെഴുതി സംവിധാനം ചെയ്ത ഡോക്യുമെന്ററിയും പ്രശസ്തി നേടുന്നതിനിടെ ചില വിവാദങ്ങളുണ്ടായി. അന്നു മോൻ ഒരു തീരുമാനമെടുത്തു, സത്യം തെളിയിച്ചിട്ടേ ഇനി പുസ്തകമെഴുതൂ. ആ കാത്തിരിപ്പിന്റെ കൂടി സന്തോഷമായിരുന്നു എനിക്ക്...’’

ADVERTISEMENT

രണ്ടാം വയസ്സിൽ ഓട്ടിസം തിരിച്ചറിഞ്ഞതു മുതൽ മകനു വേണ്ടി സംസാരിക്കുന്നത് ഈ അമ്മയാണ്. ഓട്ടിസത്തെ അതിജീവിച്ചു നേട്ടങ്ങൾ സ്വന്തമാക്കുന്ന നയന്റെ യാത്രകേൾക്കാം, അമ്മയുടെ വാക്കുകളിൽ.

നിലച്ചുപോയ വാക്കുകൾ

ADVERTISEMENT

കൊല്ലം ജില്ലയിലെ പുത്തൂരിലാണ് നയന്റെ വീ ട്. ബിസിനസുകാരനായ ശ്യാമിനും ഭാര്യ പ്രിയങ്കയ്ക്കും ആദ്യം ജനിച്ചതു പെൺകുഞ്ഞാണ്, ശിവപ്രിയ. രണ്ടു വർഷം കഴിഞ്ഞാണു നയൻ പിറന്നത്.

ശ്യാമിന്റെ അനിയന്റെ കുഞ്ഞും നയനും ത മ്മിൽ 18 ദിവസത്തെ വ്യത്യാസമേയുള്ളൂ. ഒന്നിച്ചു വളരുന്ന രണ്ടു കുഞ്ഞുങ്ങളുടെ കളിയും ചിരിയും നിറഞ്ഞ വീട്ടിലേക്കു സങ്കടം ഇരച്ചെത്തിയതു പെട്ടെന്നാണെന്നു പ്രിയങ്ക പറയുന്നു. ‘‘11 മാസമായപ്പോൾ തന്നെ മോൻ അമ്മേ എന്നു വിളിച്ചു. പിന്നെ അച്ഛാ എന്നും ചേച്ചി എന്നും ടാറ്റാ എന്നുമൊക്കെ വ്യക്തമായി പറഞ്ഞുതുടങ്ങി. ഒന്നേകാൽ വയസ്സിനു ശേഷം വാക്കുകളുടെ എണ്ണം കുറഞ്ഞു വന്നു.

ADVERTISEMENT

ഒന്നരവയസ്സിൽ സംസാരം പൂർണമായി നിന്നു. ഒരു മിഠായിക്കടലാസ് കിട്ടിയാൽ അതു തിരിച്ചും മറിച്ചും നോക്കി മണിക്കൂറുകളോളമിരിക്കും. പലപ്പോഴും വിളിച്ചാൽ തിരിഞ്ഞു നോക്കില്ല.

തിരുവനന്തപുരത്തെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് മോന് ഓട്ടിസമാണെന്നു സ്ഥിരീകരിച്ചത്. എത്രയും വേഗം തെറപി തുടങ്ങണമെന്നും അവർ നിർദേശിച്ചു.

കൊല്ലത്തെ സെന്ററിലാണ് ആദ്യം ചേർത്തത്. പിന്നെ, ഷൊർണൂരിലെ സെന്ററിലേക്കു മാറി. പാലക്കാട്ടെ ‘അമ്മ’ സെന്ററിൽ വച്ചാണ് സ്പീച്ച്, ബിഹേവിയർ, ഒക്യുപേഷനൽ തെറപ്പിയൊക്കെ കിട്ടിയത്. പല്ലു തേച്ചിട്ടു തുപ്പാൻ മുതൽ തനിയെ ബാത്റൂമിൽ പോയി മൂത്രമൊഴിക്കാൻ വരെ അവരുടെ ഡെയ്‌ലി ലിവിങ് ആക്ടിവിറ്റി ട്രെയ്നിങ്ങിലൂടെ പഠിച്ചു. പിന്നെ, തൃശൂരിലെ ഓട്ടിസം  ശിശുക്ഷേമ കേന്ദ്രത്തിലേക്ക്.

അഞ്ചു വയസ്സായപ്പോൾ ആറ്റിങ്ങലിലേക്കു താമസം മാറി. തിരുവനന്തപുരത്തെ നിഷിലും കഴക്കൂട്ടത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് മെന്റലി ചാലഞ്ച്ഡിലും ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലുമൊക്കെ പോകാനുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നു അത്.  

നിഷിലെ അധ്യാപകരുടെ നിർദേശപ്രകാരം ലാപ്ടോപ് ഉപയോഗിക്കാൻ നൽകി. അക്ഷരങ്ങൾ ടൈപ് ചെയ്യുന്നത് ഇഷ്ടമായിരുന്നെങ്കിലും അതിനായി ദിസങ്ങൾ തന്നെ വേണ്ടിവന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ അവനൊരു വാചകം എഴുതി, Writing is difficult, Typing is easy.  

അഞ്ചര വയസ്സിൽ തന്നെ മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഓട്ടിസത്തിലെ തന്നെ അപൂർവ വിഭാഗമായ സാവന്റ് ഓട്ടിസമാണു മോനെന്നു കണ്ടെത്തിയിരുന്നു. ഈ വിഭാഗത്തിൽ പെടുന്നവർക്ക് സവിശേഷമായ കഴിവുകളുണ്ടാകുമെന്നാണ് പറയുക. പക്ഷേ, കാണാത്തതും കേൾക്കാത്തതുമായ വിഷയങ്ങളിൽ വരെ അറിവുണ്ടാകുന്നതിന്റെ കാരണം കണ്ടെത്തിയിട്ടില്ലത്രേ.

നയനും അമ്മയും, അമ്മ പ്രിയങ്ക, അച്ഛൻ ശ്യാം, ചേച്ചി ശിവപ്രിയ എന്നിവർക്കൊപ്പം നയൻ

എഴുത്തിന്റെ വഴിയേ

അങ്ങനെയിരിക്കെ ഓട്ടിസം ഡേ ആഘോഷങ്ങൾക്കായി എന്തെങ്കിലും പ്രോഗ്രാം ചെയ്യാമോ എന്നു നിഷിൽ നിന്നു ചോദിച്ചു, കവിത എഴുതാം എന്നായിരുന്നു മോന്റെ മറുപടി. നാലു ദിവസം കൊണ്ട് നാലുവരി കവിത എഴുതി, ജേണി എന്നായിരുന്നു കവിതയുടെ പേര്.

കവിത അല്ലാതെ എന്താണ് ഇഷ്ടമെന്നു ചോദിച്ചപ്പോഴാണു മോൻ കഥയെഴുതിയത്. പിന്നെ ഒരു ദിവസത്തെ ആക്ടിവിറ്റികളുടെ റിപ്പോർട്ട് എഴുതി. കുറച്ചു കഥകളും കവിതകളും എഴുതിയ ജേണി ഓഫ് മൈ സോൾ എന്ന പേരിൽ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. അതിലെ സൈലന്റ് ഇൻ മൊബൈൽ എന്ന കഥ തിരക്കഥയെഴുതി ഷോർട് ഫിലിമാക്കി. അന്നു മോന് ഏഴു വയസ്സേ ഉള്ളൂ. പിന്നെ ആത്മകഥാംശമുള്ള ഡോക്യുമെന്ററിയും ചെയ്തു.

ആദ്യബുക്കിന് കേരള സാഹിത്യ അക്കാദമിയുടെ പ്രത്യേക പുരസ്കാരവും ആദ്യത്തെയും രണ്ടാമത്തെയും പുസ്തകങ്ങൾക്ക് സ്റ്റേറ്റ് ഡിസൈബിലിറ്റി കമ്മിഷനറേറ്റിന്റെ അവാർഡും ലഭിച്ചു.

ഈ പുസ്തകങ്ങളിലെ തത്വചിന്ത പരിഗണിച്ചാണ് വേൾഡ്സ് യങ്ങസ്റ്റ് ഓട്ടിസ്റ്റിക് ചൈൽഡ് ഫിലോസഫർ എന്ന വേൾഡ് റെക്കോർഡ് ലഭിച്ചത്. ഷോർട് ഫിലിമിന്റെ റിലീസിനു ശേഷം യങ്ങസ്റ്റ് സ്ക്രിപ്റ്റ് റൈറ്റർ ദേശീയ റെക്കോർഡും മോന്റെ പേരിലായി.

അതോടെ ഓട്ടിസമുള്ള കുട്ടി എങ്ങനെ ഇതൊക്കെ ചെയ്യുന്നു എന്നു പലരും ചോദിച്ചുതുടങ്ങി. എന്തോ തട്ടിപ്പുണ്ട്, മറ്റാരോ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നും അവർ പ്രചരിപ്പിച്ചു. ഇതു മോന്റെ ചെവിയിലെത്തിയതോടെ സംശയം മാറിയിട്ട് മതി ഇനി എഴുത്ത് എന്നവൻ തീരുമാനിച്ചു. ഞങ്ങളും നിർബന്ധിച്ചില്ല.

ആയിടയ്ക്കാണു മറ്റൊരു കാര്യം ഞങ്ങൾ ശ്രദ്ധിച്ചത്. എന്തെങ്കിലും മോനോടു പറയണമെങ്കിൽ മനസ്സിൽ പറഞ്ഞാൽ മതി. അവനത് ലാപ്ടോപ്പിൽ ടൈപ് ചെയ്തു കാണിക്കും. ഈ സ്കിൽ ഒരു റിയാലിറ്റി ഷോയിൽ കാണിച്ചു. ആ വിഡിയോ വൈറലായതോടെ വിവാദങ്ങൾ കൂടി.

ഒൻപതു വയസ്സു മാത്രം പ്രായമുള്ള മോൻ ചെയ്യുന്നത് മാജിക്കും മെന്റലിസവും ആഭിചാരവുമൊക്കെയാണെന്നു വരെ ചില ആളുകൾ സോഷ്യൽ മീഡിയയിൽ എഴുതി. പിന്നാലെ മനഃശാസ്ത്ര വിദഗ്ധർ നടത്തിയ പരിശോധനയിൽ സവിശേഷമായ കഴിവാണെന്നു  റിപ്പോർട്ട് കിട്ടി.

പക്ഷേ, അതൊന്നും ആരും വിശ്വസിക്കാൻ കൂട്ടാക്കിയില്ല. കുറേ വർഷം അങ്ങനെ പോയി. ഒരു ദിവസം മോൻ തന്നെ എഴുതി കാണിച്ചു, കഴിവിന്റെ പേരിൽ അപമാനിക്കപ്പെടുന്നതു മാറ്റാൻ ഒരു വഴിയുണ്ട്. എല്ലാവരുടെയും മുന്നിൽ വച്ച് ഈ കഴിവു പരീക്ഷിക്കാം. ഡോക്ടർമാർ വിലക്കിയിട്ടും അവൻ തീരുമാനത്തിൽ ഉറച്ചുനിന്നു.  

അങ്ങനെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും പ്രതിനിധികളുടെ മുന്നിൽ വച്ച് കൊല്ലം സ്പോർട്സ് ക്ലബിൽ മോന്റെ കഴിവു പരീക്ഷിക്കപ്പെട്ടു. കാണികളിൽ നിന്നു സ്വയം മുന്നോട്ടുവന്ന 38 പേർ ചേർന്നെഴുതിയ 38അക്ക സംഖ്യ മനസ്സിലാക്കി തെറ്റാതെ മോൻ കംപ്യൂട്ടറിൽ ടൈപ് ചെയ്തു. പിന്നാലെ മൾട്ടി ടാലന്റഡ് ഓട്ടിസ്റ്റിക് ബോയ് എന്ന വേൾഡ് റെക്കോർഡും  സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം അവാർഡും  ബെസ്റ്റ് ക്രിയേറ്റീവ് ചൈൽഡിനുള്ള പുരസ്കാരവും കിട്ടി.

പിന്നെയാണു  മൂന്നാമത്തെ പുസ്തകം എഴുതി തുടങ്ങിയത്. ഓട്ടിസം അവസ്ഥയുള്ളയാൾ ഓട്ടിസത്തെ കുറിച്ച് പുസ്തകമെഴുതുന്നത് ലോകത്തു തന്നെ അപൂർവമാണ്.  

സ്കൂൾ പഠനവും മോൻ മുന്നോട്ടു കൊണ്ടുപോയി. പത്താം ക്ലാസ് പരീക്ഷയെഴുതിയത് സ്ക്രൈബിന്റെ സഹായത്തോടെയാണ്. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണിപ്പോൾ.
ആയുർവേദത്തിൽ ഉന്നതപഠനം നടത്തണമെന്നും എ ഴുത്തിൽ സജീവമാകണമെന്നുമാണ് മോന്റെ ആഗ്രഹങ്ങ ൾ. നയന്റെ ചേച്ചി ശിവപ്രിയ പഠിക്കുന്നത് ഒക്യുപേഷനൽ തെറപ്പിയാണ്. മോന്റെ ആഗ്രഹങ്ങൾക്കൊപ്പം എന്നും കൂടെ നിൽക്കണമെന്നാണു ഞങ്ങളുടെ സ്വപ്നം...’’

India's Youngest Autistic Writer Releases New Book:

Autism is a condition that presented incredible challenges for seventeen-year-old Nayan, who overcame speech loss and societal skepticism to become India's youngest autistic writer and philosopher. At just eleven months old, Nayan showed signs of typical development, but his speech completely stopped by the age of one and a half. Following a diagnosis at the Child Development Centre in Thiruvananthapuram, his dedicated mother Priyanka ensured he received continuous speech, behavior, and occupational therapy. Despite facing early controversies and doubts about his extraordinary writing abilities from a young age, Nayan persevered through rigorous testing and public demonstrations. His remarkable talents eventually earned him global recognition, multiple records, and prestigious literary awards for his published works. Today, he continues his education at a higher secondary school while inspiring countless families navigating similar neurodivergent journeys.