‘ഒന്നു ചായ കുടിക്കാന്‍ ഇറങ്ങിയതാണ്, ജീവനെടുത്തത് ലഹരി’; മൂന്നു മക്കളുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് നാട് Tragic Nedumbassery Road Accident Claims Three Young Lives
എറണാകുളം നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പഠനത്തോടൊപ്പം ജോലി ചെയ്തുവന്നിരുന്ന മൂന്ന് യുവാക്കൾ ദാരുണമായി മരണപ്പെട്ടു. മുഹമ്മദ് ഇയാസ്, കെ.വി. ദേവിക, എം.പി. ഗോപിക എന്നിവരാണ് റോഡപകടത്തിൽ ജീവൻ നഷ്ടമായത്. വിമാനത്താവള റോഡിൽ അത്താണി സിഗ്നൽ കവലയ്ക്ക് സമീപം പുലർച്ചെ അമിതവേഗതയിലെത്തിയ കാർ ഇവരുടെ മേൽ ഇടിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രതി സുഹൈൽ സജീവ് മദ്യലഹരിയിൽ 120 കിലോമീറ്റർ വേഗതയിലാണ് വാഹനം ഓടിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. അപകടത്തിന് മുൻപ് പ്രതി നിരവധി ബാറുകളിൽ നിന്ന് മദ്യം കഴിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബാറുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എറണാകുളം നെടുമ്പാശേരി വാഹനാപകടത്തിൽ പൊലിഞ്ഞ മൂന്നുപേരുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് നാട്. കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ. ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി. ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക (22) എന്നിവരാണ് മരിച്ചത്.
പാർട്ട് ടൈം ജോലി ചെയ്തു പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് ഗോപികയെയും ദേവികയെയും ദുരന്തം തേടിയെത്തിയത്. കെഎംഎം കോളജിൽനിന്ന് ബിസിഎ പൂർത്തിയാക്കിയ ഗോപിക ഡാറ്റാ അനലിറ്റിക്‌സിൽ ഉപരിപഠനം നടത്തുകയായിരുന്നു. ബിബിഎ പൂർത്തിയാക്കിയ ദേവിക ലോജിസ്റ്റിക്‌സ് കോഴ്‌സാണ് പഠിച്ചിരുന്നത്. കലൂരിലെ സ്ഥാപനത്തിലാണ് ഇരുവരും പഠിച്ചിരുന്നത്.
മുഹമ്മദ് ഇയാസും പഠനത്തോടൊപ്പം ജോലി ചെയ്താണു മുന്നോട്ടു പോയിരുന്നത്. ഓൺലൈൻ കോഴ്‌സിനൊപ്പം സ്വകാര്യ ഡ്രൈവിങ് സ്‌കൂളിൽ ഹെവി വെഹിക്കിൾ ഡ്രൈവിങ് പഠനത്തിലായിരുന്നു ഇയാസ്. സ്വപ്നങ്ങൾ ബാക്കിയാക്കി കൂട്ടുകാർ മടങ്ങിയതിന്റെ ആഘാതത്തിലാണ് ഇവരുടെ സഹപാഠികളും സുഹൃത്തുക്കളും.
ആർട്ട് ക്രാഫ്റ്റ് ഷോപ്പിലെ പാർട്ട് ടൈം ജീവനക്കാരായാണ് തുടക്കമെങ്കിലും പിന്നീട് സ്ഥിരമായി. ജോലിക്കുശേഷം മുറിയിലെത്തിയ ശേഷമാണ് ഇവർ രാത്രി വിമാനത്താവളത്തിനു സമീപത്തെ വ്യൂപോയിന്റിലെ കടയിൽ ചായ കുടിക്കാൻ പോയത്. എം.പി.ഗോപികയുടെയും കെ.വി.ദേവികയുടെയും ഭൗതിക ശരീരങ്ങൾ ഇവരുടെ പൂർവകലാലയമായ ഉണിച്ചിറ കെഎംഎം കോളജിൽ പൊതുദർശനത്തിനുവച്ചു. ഉമ തോമസ് എംഎൽഎ, നഗരസഭാ കൗൺസിലർ നിഷ ബീവി എന്നിവർ കോളജിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപം ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. അമിതവേഗത്തിലാണ് താൻ കാറോടിച്ചിരുന്നതെന്ന് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിലെ പ്രതി ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19).
വാഹനമോടിക്കുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അപകടസമയത്തെ കാറിന്റെ വേഗമറിയാൻ വിദഗ്ധ പരിശോധന നടത്തും. അപകടസമയത്ത് കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു.
അപകടം ഉണ്ടാക്കുന്നതിനു മുൻപ് സുഹൈൽ 3 ബാറുകളിൽ മദ്യപിച്ചതായി പൊലീസ് പറയുന്നു. 23 വയസ്സിനു താഴെ പ്രായമുള്ളയാൾക്ക് മദ്യം നൽകിയതിനു ബാറുകൾക്കെതിരെ കേസെടുത്തു. സുഹൃത്തിനൊപ്പം സുഹൈൽ ആദ്യം എത്തിയതു ഇടപ്പള്ളിയിലെ മാളിലേക്ക്. ഇവിടെ നിന്നിറങ്ങിയ ഇരുവരും വൈറ്റില എസ്എ റോഡിൽ പ്രവർത്തിക്കുന്ന ബാറിൽ കയറി മദ്യപിച്ചു.
പിന്നീടു പോയതു കേവലം മൂന്നര കിലോമീറ്റർ മാത്രം അകലെ എൻഎച്ച് ബൈപാസിൽ പാലാരിവട്ടത്തിനു സമീപമുള്ള ബാറിലേക്ക്. ഇവിടെനിന്നു ഇടപ്പള്ളിയിലെ നക്ഷത്ര ഹോട്ടലിന്റെ ബാറിലെത്തി. മദ്യപാനവും ഭക്ഷണവും കഴിഞ്ഞ് രാത്രി 12 മണിക്കു ശേഷമായിരുന്നു എയർപോർട്ടിലേക്കുള്ള യാത്ര.