ലോകസാഹിത്യ കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റി ശ്രദ്ധേയനായ വി. രവികുമാറിന്റെ സാഹിത്യജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ലേഖനത്തിലുള്ളത്. കാഫ്ക, നെരൂദ, ബോർഹസ് തുടങ്ങി അമ്പതിലധികം ലോക ക്ലാസിക്കുകൾ മലയാളത്തിലാക്കിയ അദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. ലജ്ജാശീലം കാരണം ബാല്യകാലത്ത് വായനയോടടുത്ത അദ്ദേഹം ഹിന്ദി വാരികകളിലെ കവിതകൾ വിവർത്തനം ചെയ്തുകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. റെയിൽവേ ജോലി സ്വമേധയാ ഉപേക്ഷിച്ച് വായനയ്ക്കും വിവർത്തനത്തിനുമായി ജീവിതം മാറ്റിവെച്ച അദ്ദേഹം, തനിക്ക് ഇഷ്ടമുള്ള കൃതികൾ സ്വന്തമായി പകർപ്പവകാശം വാങ്ങി പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. വിവർത്തനം വെറുമൊരു ഭാഷ മാറ്റമല്ലെന്നും ലക്ഷ്യഭാഷയിലെ ഭാവുകത്വവും ശേഷിയുമാണ് അതിന് ആവശ്യമെന്നും രവികുമാർ വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

‘വിവർത്തന’മാണ് വി. രവികുമാറിന്റെ ജീവിതം. താൻ വായിച്ച മികച്ച അന്യഭാഷാക‍ൃതികൾ മലയാളത്തിലേക്കെത്തിക്കുകയെന്ന ആനന്ദത്തിനൊത്താണ് അദ്ദേഹത്തിന്റെ ദിവസങ്ങൾ മുന്നോട്ടു ചലിക്കുന്നത്. ഇതിനോടകം ലോകസാഹിത്യത്തിലെ അതികായൻമാരായ കാഫ്ക, നെരൂദ, ബോദ്‌ലയര്‍, റോബര്‍ട്ട് വാള്‍സര്‍, ബോർഹസ്, പെസോവ എന്നിവരുടേതുൾപ്പടെ അമ്പതിലധികം പുസ്തകങ്ങള്‍ രവികുമാർ മലയാളത്തിലാക്കിക്കഴിഞ്ഞു, വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഇ.കെ.ദിവാകരന്‍ പോറ്റി സ്മാരക അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

റെയില്‍വേയില്‍ കമേഴ്സ്യല്‍ ക്ലര്‍ക്കായി പ്രവർത്തിക്കവേ സ്വമേധയാ ജോലി വിട്ടു. ചെറുപ്പത്തിൽ കവിതയും കഥയുമൊക്കെ എഴുതിയിരുന്നെങ്കിലും ലോക ക്ലാസിക്കുകള്‍ കൂടുതലായി വായിക്കാന്‍ തുടങ്ങിയതോടെ വിവർത്തനത്തിലായി ഹരം. കൊല്ലം സ്വദേശിയാണ് രവികുമാർ. അവിവാഹിതന്‍. അമ്മയുടെ മരണത്തോടെ ഒറ്റയ്ക്കാണ് ജീവിതം. ദിവസത്തിന്റെ ഏറിയപങ്കും വായനയ്ക്കും വിവർത്തനത്തിനുമായാണ് ചെലവഴിക്കുക. വിദേശ കൃതികളുടെ പകർപ്പവകാശം സ്വന്തമാക്കി, പുസ്തകം സ്വന്തമായി അച്ചടിച്ച് വിതരണം ചെയ്യുകയാണ് ശീലം. അതിനെ ഒരു കച്ചവടമായല്ല, സമാനഹൃദയർക്കു വേണ്ടിയുള്ള ഒരു കർമ്മമായേ അദ്ദേഹം പരിഗണിക്കുന്നുള്ളൂ.

ADVERTISEMENT

പൊതുവേ അഭിമുഖസംഭാഷണങ്ങള്‍ക്കു തയാറാകാത്ത രവികുമാർ തന്റെ സാഹിത്യ – വ്യക്തി ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

വിവർത്തനത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു ?ബാല്യത്തിലേ വായന ഒപ്പം കൂടിയിരുന്നോ ?

ADVERTISEMENT

വായന കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. അതിനു കാരണം കൂടപ്പിറപ്പായ ലജ്ജാശീലം തന്നെ. മനുഷ്യരെ അഭിമുഖീകരിക്കാനുള്ള വിഷമം കാരണം പുറത്തേക്കിറങ്ങില്ല. പിന്നെ വായനയായി അഭയം. വല്യച്ഛന്റെ വീട്ടിൽ നിന്നു കിട്ടുന്ന ആഴ്ചപ്പതിപ്പുകളും നാട്ടിലെ വായനശാലയിൽ നിന്നുള്ള പുസ്തകങ്ങളും പിന്നെ എന്റെ മലയാളം അദ്ധ്യാപകനായിരുന്ന മാധവൻ പിള്ള സാറിന്റെ ബുക്കലമാരയിലെ പുസ്തകങ്ങളും വായിച്ചാണു തുടക്കം.

അച്ഛൻ ഹിന്ദി അദ്ധ്യാപകനായിരുന്നു. എല്ലാ ആഴ്ചയും സ്കൂളിൽ നിന്നു വരുമ്പോൾ ‘ധർമ്മയുഗ്’ എന്ന ഹിന്ദി വാരിക കൊണ്ടുവരും. പ്രശസ്തസാഹിത്യകാരനായ ധരം വീർ ഭാരതിയാണ്‌ അന്നതിന്റെ എഡിറ്റർ. അതിലെ ചില ചെറിയ കവിതകളാണ്‌ ഞാൻ ആദ്യമായി മലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നത്. പില്ക്കാലത്ത് വായന കൂടുതലായും ഇംഗ്ലീഷിലായപ്പോൾ വിവർത്തനവും ഗതി മാറി.

ADVERTISEMENT

വിവർത്തനമെന്നാൽ ഭാഷമാറ്റൽ എന്നൊരു കാഴ്ചപ്പാടാണ് പലർക്കും ?

വിവർത്തനം തീർച്ചയായും ഭാഷ മാറ്റൽ തന്നെയാണ്‌. എന്നാൽ അതുമാത്രവുമല്ല. വെറും പദാനുപദമായി തർജ്ജിമ ചെയ്താൽ കിട്ടുന്നത് ജീവസ്സില്ലാത്ത, മൂലരചനയുടെ ഒരു ജഡദേഹമായിരിക്കും. അതിനു ജീവൻ കൊടുക്കേണ്ടത് വിവർത്തകന്റെ ഭാവുകത്വവും ലക്ഷ്യഭാഷയുടെ ശേഷിയും അതിൽ അയാളുടെ ശേഷിയുമാണ്‌. ഗ്രിഗറി റബ്ബാസ പറയുന്നപോലെ വിവർത്തകന്‌ സ്വന്തം ഭാഷയിലുള്ള കഴിവാണ്‌ കൂടുതൽ വേണ്ടത്.

കാഫ്കയുടെ കടുത്ത ആരാധകനാണല്ലോ ? അദ്ദേഹത്തിന്റെ ‘കാസിലും’ ‘അമേരിക്ക’ യും ഒഴികെയുള്ള എല്ലാ രചനകളും മലയാളത്തിലേക്ക് മൊഴിമാറ്റി...എന്തുകൊണ്ട് കാഫ്ക ?

കാഫ്കയുടെ കൃതികൾ വായിക്കുന്നതിനു മുമ്പ് കാഫ്കയെക്കുറിച്ചുള്ള ഒരു കൃതിയാണു ഞാൻ വായിച്ചത്. ഗുസ്താവ് യനൗഹിന്റെ ‘Conversations with Kafka’. തിരുവനന്തപുരത്ത് ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്കു പഠിക്കുന്ന കാലത്ത് പബ്ലിക് ലൈബ്രറിയിൽ നിന്നു കിട്ടിയതാണത്. കാഫ്കയുടെ അവസാനവർഷങ്ങളിൽ അദ്ദേഹത്തെ ഓഫീസിൽ വന്നുകണ്ടിരുന്ന ഒരു വിദ്യാർത്ഥി തന്റെ ഓർമ്മയിൽ നിന്നെടുത്തെഴുതുന്ന സംഭാഷണങ്ങളുടെ സമാഹാരം. പില്ക്കാലത്ത് മിലാൻ കുന്ദേര ആ പുസ്തകത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും എന്നെ കാഫ്കയിലേക്കു നയിച്ചത് ആ പുസ്തകമായിരുന്നു. അക്കാലത്തെ മാനസികാവസ്ഥ വച്ച് കാഫ്കയുമായി ഞാനൊരു താദാത്മ്യം സ്വയം കല്പിക്കുകയും ചെയ്തു. പിന്നീടാണ്‌ ‘വിചാരണ’ വായിക്കുന്നതും മറ്റു കൃതികളിലേക്കു കടക്കുന്നതും. അക്കാലത്തൊക്കെ കാഫ്കയുടെ വ്യക്തിജീവിതം കൂടിയാണ്‌ എന്റെ വായനയെ സ്വാധീനിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഞാൻ അതിന്റെ കെട്ടുപാടിൽ നിന്നു മുക്തനാണ്. ഇപ്പോൾ കാഫ്കയെ വിവർത്തനം ചെയ്യുമ്പോൾ ആ സ്വാതന്ത്ര്യം ഞാൻ അറിയുന്നുമുണ്ട്.

സ്വന്തമായി കഥയും കവിതയും എഴുതിയിരുന്നല്ലോ, എന്തുകൊണ്ട് തുടർന്നില്ല ?

എല്ലാവരെയും പോലെ ആദ്യകാലത്ത് ഞാനും എഴുതിയിരുന്നു. ചിലതൊക്കെ കെ.ജി.എസ്സിന്റെ ‘സമകാലീനകവിത’യിൽ അടിച്ചുവരികയും ചെയ്തു. അതിനുള്ള കോപ്പൊന്നും എന്നിലില്ല എന്നു മനസ്സിലാക്കി പിന്നീട് പിന്മാറുകയായിരുന്നു.

റെയില്‍വേയില്‍ കമേഴ്സ്യല്‍ ക്ലാര്‍ക്കായി ജോലിയിലിരിക്കെ രാത്രി ഡ്യൂട്ടി വായനയെ ബാധിക്കുമെന്നായപ്പോഴാണ് സ്വമേധയാ ജോലി വിട്ടത് എന്നു കേട്ടിട്ടുണ്ട്. അതിൽ സത്യമുണ്ടോ ? എങ്കിൽ അതൊരു സാഹസമായിരുന്നില്ലേ ?

റെയിൽവേ ജോലി വിട്ടത് പുസ്തകവായനയ്ക്കു വേണ്ടിയല്ല. അതാരുടെയോ തെറ്റിദ്ധാരണയാണ്‌. അമ്മയ്ക്ക് മറവിരോഗം ബാധിച്ചപ്പോൾ വീട്ടിൽ എപ്പോഴും ആളുണ്ടാകേണ്ടിവന്നു. (ഞാനും അമ്മയും മാത്രമേ അന്നുള്ളു.) അങ്ങനെയാണ്‌ സ്വയം വിരമിച്ചത്. അതൊരു സാഹസമായി തോന്നിയിട്ടില്ല. കൂടുതൽ വിവർത്തനം ചെയ്യാൻ കഴിഞ്ഞത് അതിനു ശേഷമാണ്‌.

വായന ലഹരിയായപ്പോള്‍ കല്യാണവും വേണ്ടെന്നു വച്ചു എന്നാണ് കേൾവി. അങ്ങനെയെങ്കിൽ അത്രയേറെ വായനയിൽ അടിമപ്പെട്ടോ ?

വായനയ്ക്കു വേണ്ടി കല്യാണം വേണ്ടെന്നുവച്ചു എന്നു പറയുന്നത് അതിവായനയാണ്‌. കല്യാണം വേണ്ടെന്നുവച്ചത് വെറും വ്യക്തിപരമായ കാരണങ്ങളാണ്‌. വിവാഹത്തിനനുകൂലമായും പ്രതികൂലവുമായുള്ള വാദങ്ങൾ കാഫ്ക തന്റെ ഡയറിയിൽ പട്ടികയാക്കി എഴുതിയിട്ടുണ്ട്. അതിൽ ചിലതൊക്കെ എനിക്കും ബാധകമാണെന്നു പറയാം.

സ്വന്തമായി വിവർത്തനം ചെയ്ത പുസ്തകങ്ങൾ സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിനു പിന്നിൽ ?

പുസ്തകങ്ങൾ സ്വന്തമായി പ്രസിദ്ധീകരിക്കാൻ ഒരു കാരണം കാലതാമസം തന്നെ. അഞ്ചും ആറും കൊല്ലമാണ്‌ വലിയ പ്രസാധകർ എടുക്കുന്നത്. അപ്പോഴേക്കും പുസ്തകത്തിന്റെ പുതുമയും നമുക്കതിലുള്ള താല്പര്യവും നഷ്ടപ്പെട്ടിരിക്കും. പിന്നെ പുസ്തകത്തിന്റെ നിർമ്മിതി. ഉള്ളടക്കവുമായി ഒരു ബന്ധവുമില്ലാത്ത കവറും ഡിസൈനും. അതുപോലെ നമുക്കു വിവർത്തനം ചെയ്യാൻ താല്പര്യമുള്ളവ പ്രസിദ്ധീകരിക്കാൻ പ്രസാധകർക്കു താല്പര്യമില്ലാതെ വരുന്നത്. ഇതൊക്കെക്കൊണ്ടാണ്‌ സ്വന്തം പുസ്തകങ്ങൾ സ്വന്തമായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. അതിനെന്റെ സുഹൃത്തുക്കൾ സഹായിക്കുന്നുമുണ്ട്.

ഒറ്റയ്ക്കാണല്ലോ ജീവിതം. എഴുത്തും വായനയും ഏകാന്തതയും എങ്ങനെയാണ് ഒത്തു പോകുന്നത് ?

ഒറ്റയ്ക്കല്ല ജീവിതം. അങ്ങനെയൊരു കാല്പനികാന്തരീക്ഷത്തിലല്ല ജീവിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും വായനക്കാരും ചുറ്റുമുണ്ട്. ലോകത്തെയും ഭാഷയെക്കുറിച്ചുമുള്ള ആശങ്കകളും കൂട്ടിനുണ്ട്.

ജീവിതത്തിലെ മറ്റ് സന്തോഷങ്ങൾ എന്തൊക്കെയാണ് ?

പഴയ മലയാളം, ഹിന്ദി, തമിഴ് പാട്ടുകൾ കേൾക്കാറുണ്ട്. കുറച്ചൊക്കെ കർണ്ണാടകസംഗീതവും ഹിന്ദുസ്ഥാനിയും. സിനിമ കാണൽ ഉണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞു.

വിവർത്തനജീവിതത്തിൽ ഏറെ വെല്ലുവിളി ഉയർത്തിയ കൃതി ഏതാണ് ?

കാഫ്കയുടെ കൃതികൾ തന്നെ. ‘കാസിൽ’ എന്നെങ്കിലും ചെയ്യണം, പ്രസിദ്ധീകരിക്കാനല്ലെങ്കിലും..

മലയാളത്തിലെ വിവർത്തനരംഗം എത്രത്തോളം മികച്ചതാണ് ?

ഇതിനു മറുപടി പറയാൻ ഞാൻ അത്രയും മികച്ച വിവർത്തകൻ ആവണം. അതിനാൽ അതിനു മുതിരുന്നില്ല.

V. Ravikumar and His Lifelong Passion for Translation:

Translation is the core passion that drives the daily life of noted Malayalam translator V. Ravikumar, who has brought over fifty world-class literary works to Malayalam readers. Dedicating his time entirely to reading and translating legendary authors like Kafka, Neruda, and Borges, he has earned prestigious accolades including the Kerala Sahitya Akademi Award. Hailing from Kollam, Ravikumar left his commercial clerk job in the railways to care for his late mother and has since embraced a solitary yet fulfilling life focused on literary devotion. Rather than treating book publishing as a commercial enterprise, he self-publishes his works as a labor of love for fellow literature enthusiasts. In a rare interview with Vanitha Online, the reclusive translator opens up about his journey into translation, his childhood introversion, and his deep connection with Kafka's writings. Reflecting on his artistic philosophy, Ravikumar emphasizes that true translation goes beyond mere word-for-word substitution, requiring the translator's profound creative capability and mastery over the target language. Ultimately, his lifelong dedication continues to enrich the Malayalam literary landscape through authentic and soul-stirring renditions of global masterpieces.