എറണാകുളം നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട വയനാട് മടക്കിമല സ്വദേശിനി ദേവികയുടെ കുടുംബം പ്രതി സുഹൈലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. പഠനത്തിലും കലാ കായിക രംഗങ്ങളിലും ഒരുപോലെ തിളങ്ങിയിരുന്ന ദേവിക കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സ്വയം ജോലി ചെയ്താണ് കുടുംബത്തെ സഹായിച്ചിരുന്നത്. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇത് മാറ്റി കൊലക്കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. പ്രതിക്ക് ലഹരി ഉപയോഗമുണ്ടോ എന്ന് സംശയിക്കുന്നതായും കുടുംബ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ഭയക്കുന്നതായും മാതാപിതാക്കൾ വ്യക്തമാക്കി. മന്ത്രിമാരടക്കമുള്ളവർ വിളിക്കുകയും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

‘അവൾ വയനാട് ജില്ലാ സോഫ്റ്റ്ബോൾ ടീമിനു വേണ്ടി സംസ്ഥാന തലത്തിൽ കളിച്ചിട്ടുണ്ട്, നന്നായി ഭരതനാട്യവും ചെയ്യുമായിരുന്നു..’- ദേവികയ്ക്ക് ലഭിച്ച അനേകം മെഡലുകളെയും ട്രോഫികളെയും നോക്കി അമ്മ സരിത വിതുമ്പി. വയനാട് മടക്കിമലയിലുള്ള കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് എറണാകുളം നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ദേവിക. പഠനം എത്രയും വേഗം പൂർത്തിയാക്കി വിദേശത്തേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. എറണാകുളത്തെ പഠനത്തിനിടയിലും പണത്തിനായി കുടുംബത്തെ ബുദ്ധിമുട്ടിച്ചില്ല. സ്വയം ജോലി ചെയ്തു പഠിച്ചു. തന്നെ പഠിപ്പിക്കാൻ പാടുപെട്ടതു പോലെ സഹോദരൻ ദേവാനന്ദിനെ പഠിപ്പിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ലെന്നു ദേവിക പറയുമായിരുന്നെന്ന് അമ്മ സരിത ഓർക്കുന്നു. പഠനത്തിലും മിടുക്കിയായിരുന്നു.

ADVERTISEMENT

പത്തിലും പന്ത്രണ്ടിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. ഏവിയേഷൻ, ബിബിഎ കോഴ്സുകളിൽ താൽപര്യം തോന്നി സ്വയമേ പഠിക്കാൻ തിരഞ്ഞെടുത്തു. അവിടെയും മികച്ച മാർക്ക് വാങ്ങി. കഴിഞ്ഞ മാസമായിരുന്നു ദേവികയുടെ ബിരുദദാന ചടങ്ങ്. അന്നു കുടുംബസമേതം എറണാകുളത്തേക്ക് പോയി അവളെ കണ്ടിരുന്നു. ഇതിനു ശേഷം എറണാകുളത്ത് പാർട്‌ടൈമായി ജോലി ചെയ്യുന്നതിനിടെയാണ് ഈ അപകടം ഉണ്ടായത്. ഇനി തങ്ങൾക്കു സഹായകമായി അവൾ ഉണ്ടാകില്ലെന്നു വേദനയോടെ മനസ്സിലാക്കുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം തങ്ങൾക്കു നീതി കിട്ടണം. അമ്മ സരിത വിതുമ്പലോടെ പറഞ്ഞു.

കൊലക്കുറ്റം ചുമത്തണം

ADVERTISEMENT

മൂന്നു പേരുടെ മരണത്തിനിടയാക്കിയ എറണാകുളം നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതി സുഹൈലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നു മരിച്ച ദേവികയുടെ കുടുംബം. നിലവിൽ ചുമത്തിയിരിക്കുന്ന മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം നീക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അച്ഛൻ സന്തോഷ് കുമാർ, അമ്മ സരിത, അമ്മയുടെ സഹോദരൻ കെ.പി. സന്ദീപ് കുമാർ എന്നിവരാണു മടക്കിമലയിലെ വീട്ടിൽ മാധ്യമങ്ങളെ കണ്ടത്.

പ്രതി കുടുംബസ്വാധീനവും പണസ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തോന്നലുണ്ട്. തങ്ങളുടേതു ദരിദ്രകുടുംബമാണ്. അതിനാൽ കേസുമായി മുൻപോട്ടു പോകാൻ സംസ്ഥാന സർക്കാർ സഹായിക്കണം. പ്രതി മദ്യത്തിനൊപ്പം മറ്റ് ലഹരിയും ഉപയോഗിച്ചിട്ടുണ്ടെന്നു സംശയമുണ്ട്. പ്രതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തി കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ADVERTISEMENT

ഇന്നലെ റിമാൻഡ് ചെയ്യപ്പെട്ട പ്രതി സുഹൈലിനെ കുട്ടികളുടെ ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. പ്രത്യേക പരിഗണനയൊന്നും പ്രതി അർഹിക്കുന്നില്ല. മനഃപൂർവമാണോ പ്രതി കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷിക്കണം. മന്ത്രിമാരായ രമേശ് ചെന്നിത്തല, ടി. സിദ്ദീഖ് എന്നിവർ വിളിച്ചിരുന്നു. എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നു അവർ ഉറപ്പു തന്നു. ആ പ്രതീക്ഷയിലാണു നിലവിൽ മുൻപോട്ടു പോകുന്നതെന്നും കുടുംബം പറഞ്ഞു.

Devika Family Demands Murder Charges in Nedumbassery Accident:

Devika was a talented young woman from Wayanad whose promising life was tragically cut short in a road accident in Nedumbassery. She excelled in academics, sports like softball, and classical dance forms like Bharatanatyam while supporting her family through part-time work. Her grieving mother Sarita and family are now demanding that murder charges be filed against the accused driver, Suheil. The family suspects drug use by the driver and fears that his influence might compromise the ongoing police investigation. Devika had recently attended her graduation ceremony and aspired to move abroad to secure a better future for her family. State leaders have reached out to the family to assure them of necessary support and justice. Authorities must conduct a thorough probe to ensure the accused receives no special treatment and faces appropriate legal consequences.

ADVERTISEMENT