നെടുമ്പാശേരിയിൽ മിനി കൂപ്പർ കാർ അമിതവേഗത്തിൽ ഓടിച്ച് മൂന്നുപേരുടെ ജീവനെടുത്ത പ്രതി സുഹൈൽ സജീവിന് പ്രായപൂർത്തിയായവർക്കുള്ള കർശന ശിക്ഷ ഉറപ്പാക്കണമെന്ന് സംവിധായകൻ മേജർ രവി ആവശ്യപ്പെട്ടു. പ്രതിയെ ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തതിനെതിരെ മേജർ രവിയും കൊല്ലപ്പെട്ട ദേവികയുടെ കുടുംബവും രംഗത്തെത്തി. പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് നിയമനടടികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മക്കളെ ഇത്തരത്തിൽ വളർത്തി സമൂഹത്തിന് ശാപമാക്കി മാറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെടുമ്പാശേരിയിൽ അപകടകരമായ രീതിയിൽ കാറോടിച്ച് മൂന്നുപേരുടെ ജീവനെടുത്ത പ്രതിക്ക് പ്രായപൂർത്തിയായവർക്ക് ലഭിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് സംവിധായകന്‍ മേജർ രവി. പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെയും മേജർ രവി വിമർശിച്ചു.

"അവന്റെ അഹങ്കാരം നോക്കൂ... അഹങ്കാരമുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണം. പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം. അംബാനിക്ക് പൈസയുണ്ടെന്ന് പറഞ്ഞ് എന്റെ വീട്ടിൽ അടുപ്പ് കത്തില്ല. പണക്കാരനെ കണ്ടിട്ട് ഓച്ഛാനിച്ച് നിൽക്കരുത്. പണക്കാരനു അഹങ്കാരമുണ്ടെങ്കിൽ അടിച്ചൊതുക്കാനുള്ള ചങ്കൂറ്റം വേണം..

ADVERTISEMENT

മൂന്ന് നിസ്സഹായരായ കുട്ടികളാണ് കൊല്ലപ്പെട്ടത്. മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ശാപമാക്കി മാറ്റരുത്. എന്തു ചോദിച്ചാലും കൊടുക്കും എന്ന രീതി മാറ്റണം. ആത്മഹത്യ ചെയ്യുകയാണെങ്കിൽ ചെയ്യട്ടെ. സമൂഹത്തിലെ മൂന്നുപേരെയല്ല കൊല്ലേണ്ടത്."- മേജർ രവി പറഞ്ഞു.

മിനി കൂപ്പറിൽ അമിതവേഗത്തിൽ പാഞ്ഞ് മൂന്നുപേരുടെ ജീവനെടുത്ത സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കാണ് റിമാൻഡ് ചെയ്തത്. ഇതിനെതിരെ മരിച്ച ദേവികയുടെ കുടുംബം രംഗത്തെത്തിയിരുന്നു. 19 വയസ്സുള്ള ഒരാളെ എങ്ങനെയാണ് കുട്ടിയായി കാണാനാകുകയെന്നും സുഹൈലിന്റെ ബാപ്പയുടെ ഇടപെടൽ ആരംഭിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും ദേവികയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ADVERTISEMENT
Major Ravi Demands Strict Adult Punishment :

Major criticized the authorities for sending the accused in the fatal Nedumbassery car accident to a juvenile facility instead of treating him as an adult. The tragic incident, caused by reckless driving in a Mini Cooper, claimed the lives of three innocent young individuals. Director Major Ravi expressed fierce outrage over the arrogance displayed by wealthy offenders who evade strict legal consequences. He strongly emphasized that parents must raise their children responsibly rather than shielding them from the severe outcomes of their criminal actions. The family of one of the victims, Devika, also voiced deep frustration and anguish regarding the lenient handling of the nineteen-year-old accused. Public outcry continues to mount as citizens demand absolute justice and stringent punishments for reckless drivers who endanger public safety. Society must unite to isolate arrogant individuals and dismantle the culture of impunity enjoyed by affluent lawbreakers.

ADVERTISEMENT