‘ഇപ്പോഴെനിക്കറിയാം, എനിക്ക് ഉമ്മയുടെ ജീനല്ല...എനിക്കതിൽ ദുഃഖവുമില്ല, സന്തോഷം മാത്രം...’: ഷബ്ന മറിയം എഴുതുന്നു Shabna Mariyam Opens Up About Childhood Trauma in Nizhalazham
മലയാളത്തിലെ ശ്രദ്ധേയയായ പുതുതലമുറ നോവലിസ്റ്റ് ഷബ്ന മറിയം വനിത ഓൺലൈനിൽ എഴുതുന്ന 'നിഴലാഴം' എന്ന ആത്മകഥാപരമായ പരമ്പരയുടെ രണ്ടാം ഭാഗമാണിത്. തന്റെ ബാല്യകാലത്തെക്കുറിച്ചും ഉമ്മമ്മയുമൊത്തുള്ള സ്നേഹനിർഭരമായ ഓർമ്മകളെക്കുറിച്ചും അവർ ആദ്യം പങ്കുവെക്കുന്നു. എന്നാൽ പതിനാറാം വയസ്സിൽ സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കേണ്ടി വന്നതോടെ തന്റെ ജീവിതം നരകതുല്യമായി മാറിയെന്ന് ഷബ്ന കുറിക്കുന്നു. കുടുംബത്തിൽ നിന്ന് നേരിട്ട മാനസിക പീഡനങ്ങളും സഹോദരിയുടെ ഭാഗത്തുനിന്നുള്ള ക്രൂരതകളും പഠന തടസ്സങ്ങളും അവരെ കടുത്ത വിഷമത്തിലാക്കി. എങ്കിലും ആ ദുരിതകാലത്തെയും കഠിനമായ അനുഭവങ്ങളെയും അതിജീവിച്ചാണ് താൻ മുന്നോട്ട് വന്നതെന്ന് ഈ ആത്മാനുഭവക്കുറിപ്പിലൂടെ അവർ ഓർത്തെടുക്കുന്നു.

മലയാളത്തിലെ പുതുതലമുറ നോവലിസ്റ്റുകളിൽ ശ്രദ്ധേയയായ ഷബ്ന മറിയം ‘വനിത ഓൺലൈനിൽ’ എഴുതുന്ന ആത്മാനുഭവക്കുറിപ്പുകളുടെ പരമ്പരയാണ് ‘നിഴലാഴം’ –
രണ്ട് :
നേരത്തെ സുവോളജി മാഷിനെപ്പറ്റി എഴുതിയത് കൊണ്ട് ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ / അധ്യാപിക ആരാണെന്ന് ഓർക്കുകയായിരുന്നു. പല പ്രിയപ്പെട്ട മുഖങ്ങൾ മുന്നിലേക്ക് വന്ന് നിന്നു. ഹൈസ്ക്കൂൾ ക്ലാസിൽ കഥാമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം വാങ്ങിയപ്പോൾ ആ കഥയിലുണ്ടായിരുന്ന ചില തെറ്റുകൾ ചൂണ്ടിക്കാണിച്ച് തന്ന മാഷ് ഏറ്റവും പ്രിയപ്പെട്ട ആളായി ഇന്നും കൂടെയുണ്ട്. മലയാള കഥാലോകത്തെ നവീനതയുടെ വക്താവായിരുന്ന ഒ. വി. വിജയന്റെ മുഴുവൻ കൃതികളും നിർബന്ധപൂർവം വായിക്കാൻ പ്രേരിപ്പിച്ച പ്ലസ് ടു അധ്യാപികയോട് എനിക്ക് രക്തബന്ധത്തേക്കാൾ വലിയ ബന്ധമുണ്ട്. രക്തം ഉറവ പൊട്ടും പോലുള്ള ബന്ധം. ഗുരുസ്ഥാനത്ത് നിന്ന് സുഹൃത്തുക്കളായി പരിണമിച്ചവരും ഏറെയുണ്ട്. ഇങ്ങനെയുള്ള മനുഷ്യരിലെല്ലാം കണ്ടൊരു കാര്യമുണ്ട്. എല്ലാത്തിനെയും ഉൾക്കൊള്ളാൻ കഴിയുന്ന ദർശന സമഗ്രത. അതൊരു ധ്യാനം കൂടിയാണെന്ന് അന്നേ മനസ്സിലാവുന്നുണ്ടായിരുന്നു.
ഇതൊക്കെയുണ്ടെങ്കിലും, ഞാനൊരിക്കലും ആത്മവിശ്വാസമുള്ളവളായിരുന്നില്ല. ഒരുപക്ഷേ ഇപ്പോഴുമല്ല. അങ്ങേയറ്റത്തെ അന്തർമുഖി. എന്തും ഏതും ഏറ്റവും വൈകി മാത്രം ചെയ്തു തുടങ്ങുന്ന ഒരാൾ. എന്താശിച്ച് മോഹിച്ച് ചെയ്താലും അതിലൊരു പനിക്കോളിന്റെ ഉഷ്ണമുണ്ടാകുമായിരുന്നു വർഷങ്ങൾ. ബഡങ്ങളിലും പഠനത്തിലും ചിത്രംവരയിലും കഥയെഴുത്തിലും സ്റ്റേജിലും അങ്ങനെ എന്തിലുമേതിലും ആ പേടിയുടെ ഉഷ്ണം എന്റെ സമാധാനത്തെ കെടുത്തി. പക്ഷേ, ബാല്യകൗമാരങ്ങളിൽ ഇത്രയും പാവമായ കുട്ടിയെ അറിഞ്ഞ് മനസ്സിലാക്കി നെഞ്ചിലേക്ക് ചേർത്ത പിടിക്കാൻ ഉമ്മമ്മയുണ്ടായിരുന്നു. അത് വലിയ പുണ്യമായിരുന്നു.
എന്റെ മുഴുവൻ പരിഭ്രാന്തികൾക്കുമുള്ള മരുന്നും മന്ത്രവും ആളുടെ ഒരൊറ്റ കെട്ടിപ്പിടിത്തത്തിലുണ്ടായിരുന്നു. ഭാവിയിൽ ഞാൻ ആരെയും നടുക്കിക്കളയുന്ന തരത്തിലുള്ള തീരുമാനങ്ങൾ ജീവിതത്തിലെടുത്തപ്പോഴും ഉമ്മമ്മ ഒരു നിമിഷത്തേക്ക് പോലും തള്ളിപ്പറഞ്ഞില്ല, മുറിവേൽപ്പിച്ചില്ല, അപമാനിച്ചില്ല. അതിനുള്ള കരുത്ത് അവർക്കുണ്ടായിരുന്നു. അതവർക്ക് കിട്ടിയത് എന്നെ അറിഞ്ഞത് കൊണ്ട് മാത്രമായിരുന്നില്ല. ചുറ്റിലുമുള്ള സഹജീവികളെ അവർക്ക് ആഴത്തിലറിയാമായിരുന്നു. വീട്ടിൽ വരുന്ന മീൻ വിൽപ്പനക്കാരിയും മൺചട്ടി വിൽപ്പനക്കാരിയുമെല്ലാം മറിയുമ്മയുടെ കൂട്ടുകാരായിരുന്നു. അവരുടെയെല്ലാം ജീവിതകഥകൾ ഓർമ്മ വെച്ച കാലം തൊട്ട് ഉമ്മമ്മയുടെ മടിയിലിരുന്ന് ഞാനും ഹൃദ്വിസ്ഥമാക്കി.
അതിസമ്പന്നയായിരുന്ന അവർക്ക് മനുഷ്യരോട് മാത്രമായിരുന്നില്ല ഈ സ്നേഹം, മൃഗങ്ങളും അതിൽ പെടും. കാക്കയ്ക്കും പൂച്ചയ്ക്കും ആവുന്നതും വിളമ്പി. ചെറുപ്പത്തിൽ കുറേ മോഹിച്ച് മോഹിച്ചിരുന്ന് വാങ്ങിയ ആടുകൾ ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞ് ചത്ത് പോകുമ്പോൾ ദിവസങ്ങളോളം മരവിച്ചിരിക്കുന്ന ഉമ്മമ്മയെ കണ്ടിട്ടുണ്ട്. നമ്മളിൽ നിന്ന് പോലും ആൾ അകലം പാലിക്കും. എന്താണ് കാരണമെന്ന് ഇപ്പോഴുമറിയില്ല, ഈ ആടുകളെ വിട്ടുപിടിക്കാൻ എന്തായിട്ടും ഉമ്മമ്മ തയ്യാറായിരുന്നില്ല. അത് വിട്ടുകളയാൻ പൂർണ്ണ ഗർഭിണിയായ ഒരാട് ചാവേണ്ടി വന്നു. പിന്നീടൊരിക്കലും അങ്ങനെയൊരാഗ്രഹം പറഞ്ഞ് കേട്ടിട്ടില്ല. അന്ന് ദിവസങ്ങളോളം അവർ കരഞ്ഞ് വിറങ്ങലിച്ചിരുന്നു. മറിയത്തിൽ നിന്നാണ് എനിക്ക് ആസ്ത്മയും അലർജിയുമെല്ലാം കിട്ടിയത്. ഉമ്മമ്മയുടെ ഉമ്മയ്ക്ക് ടി. ബിയുണ്ടായിരുന്നു. അങ്ങനെയാണ് മരിച്ചത്.
ഒരു കൂട്ടുകുടുംബ സംവിധാനത്തിൽ കളിച്ച് തിമിർത്തങ്ങനെ സ്വാതന്ത്ര്യത്തോടും നിസ്വാർത്ഥയായും അങ്ങേയറ്റം നിഷ്ക്കളങ്കയായും സത്യസന്ധയായും വളർന്നത്കൊണ്ട് അങ്ങനെയല്ലാത്തൊരിടം എന്നെ കൊല്ലുംവിധം ശ്വാസം മുട്ടിക്കുമെന്ന് മനസ്സിലാക്കാൻ അധികം വൈകേണ്ടി വന്നില്ല. തറവാട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്കുള്ള പറിച്ചു നടലിലായിരുന്നു അതാദ്യം മനസ്സിലായത്. മണിച്ചിത്രത്താഴ് സിനിമയിൽ ശോഭന അമ്മമ്മയുടെ അടുത്ത് നിന്ന് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് മാറുമ്പോൾ മാനസിക നില തെറ്റുന്നുണ്ട്. അതുപോലെ പതിനാറാം വയസ്സിൽ എന്റെയും ജീവിതത്തെ എന്നത്തേക്കുമായി തിരിച്ചു മറിച്ചിടാൻ പോന്ന തരത്തിലുള്ള കാര്യമായിരുന്നു അത്. ഇപ്പോഴും ഓക്കുമ്പോൾ അങ്ങേയറ്റം ട്രോമയുണ്ടാക്കുന്ന ഒന്ന്, മരണക്കിണറിലേക്ക് തള്ളിയിട്ട കാലം. എന്റെയും സമനില തകർത്തു കളയാൻ പോനകാര്യങ്ങളായിരുന്ന ആ വീട്ടിൽ കാത്തിരുന്നത്. അവിടെ ഞാൻ എന്ത് തൊട്ടാലും പ്രശ്നമായി. ചിരിച്ചാലും ചിരിച്ചില്ലെങ്കിലും പ്രശ്നമായി. അതിനെയെല്ലാം മാനിപ്പുലേറ്റ് ചെയ്ത് 90 ഡിഗ്രി തിരിച്ചിട്ടു സഹോദരി. കള്ളനാടകങ്ങൾക്ക് നടുവിൽ ഞാൻ ഞെട്ടി വിറച്ച് നിന്നു. അവിടെയുണ്ടായിരുന്ന രീതികൾ എനിക്ക് തീർത്തും അന്യമായിരുന്നു. അതിലേക്ക് ഞാൻ ചേരും വരെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയല്ല അവിടെയുള്ളവർ ചെയ്തത്. ശ്വാസം മുട്ടിക്കുന്ന വൃത്തിയിൽ ഒരു തുമ്മൽ തുമ്മിയാൽ പോലും വധശിക്ഷയ്ക്ക് വിധിക്കും പോലെ വിചാരണ ചെയപ്പെട്ടു. മണിക്കൂറുകളോളം ഒരു തുമ്മലോ ചുമയോ ഭയം കൊണ്ട് ഞാൻ പിടിച്ച് വെച്ചിരുന്നിട്ടുണ്ട്. ഓരോ നിമിഷവും വിറച്ചു. ശ്വാസം മുട്ടുള്ള ഞാൻ പണിയെടുക്കാതിരിക്കാൻ അഭിനയിക്കയാണെന്ന് വരുത്തി. എനിക്കവരുടെ താൽപ്പര്യങ്ങളായിരുന്നില്ല ഒന്നിലും. ഈ ലോകത്തിലെ ഏറ്റവും വിരൂപയാക്കി. ‘‘ഈ നാശത്തിനെ എങ്ങനെ ഒന്ന് കയ്ച്ചിലാക്കും’’ എന്ന് ആയിരം ലക്ഷം തവണ നിരന്തരം കേട്ടു. ഓരോ നിമിഷവും അപമാനത്താൽ ചൂളി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. സത്യം പറയട്ടെ, ഞാൻ ആ നരകത്തിൽ നിന്ന് ഇന്ന് വരെ ഒരു നേരത്തെ ഭക്ഷണം പോലും രക്തം ഇറ്റ് വീണ കണ്ണീരോടെയല്ലാതെ ഇറക്കിയിട്ടില്ല. ഉമ്മയ്ക്ക് വെളുത്ത് തുടുത്ത ഓമനമകൾ പറയുന്നതായിരുന്നു പഥ്യം. അവരെ സംബന്ധിച്ച് വെളുപ്പിലായുന്നു ഒരു മനുഷ്യന്റെ ക്വാളിറ്റി . എന്നെ അവർ അറപ്പോടെയും വെറുപ്പോടെയും നോക്കി. നരകകാലത്തിന്റെ തുടക്കമായിരുന്നു അത്.
സ്ഥിരം പുസ്തകങ്ങൾ വായിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്ന എന്നെ പിന്നീട് കാത്തിരുന്നത് അതിലുംവലിയ കാര്യമായിരുന്നു. ബിരുദത്തിന് ഗണിതശാസ്ത്രം വിഷയമെടുത്ത് പഠിച്ചിരുന്ന എന്റെ ടെക്സ്റ്റുകളോ നോട്ടുകളോ പോലും പരീക്ഷാ സമയങ്ങളിൽ കണ്ടുകിട്ടിയില്ല. അനിയത്തി ഒളിപ്പിച്ച് വെക്കുകയായിരുന്നു. എന്റെ സ്വസ്ഥത കളയാൻ ഉടുപ്പുകളും അടിവസ്ത്രങ്ങളും വരെ ബ്ലേഡ് വെച്ച് കീറി. ഇതെല്ലാം പിന്നീട് കണ്ടുപിടിക്കപ്പെട്ടപ്പോഴും അനീതിയുടെ കൂടെ നിൽക്കാനാണ് നമ്മളെ രക്ഷിച്ചെടുക്കേണ്ടവർ ചെയ്ത്ത് . മാനസികമായും ശാരീരികമായും മരണത്തോളം പീഡിപ്പിക്കപ്പെട്ടു. എൻ്റെ താളം തെറ്റുകയായിരുന്നു. ഞാൻ മെല്ലെേ മെല്ലെ മൂന്ന് നാല് വർഷങ്ങൾ കൊണ്ട് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പോകുന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.
ഇപ്പോഴെനിക്കറിയാം, എനിക്ക് ഉമ്മയുടെ ജീനല്ല. എനിക്കതിൽ ദുഃഖവുമില്ല. സന്തോഷം മാത്രം.
അറിയിപ്പ് – ലേഖനത്തിൽ പരാമർശിക്കുന്നവയിൻ മേലുള്ള പൂർണ്ണഉത്തരവാദിത്വം എഴുത്തുകാരിക്കു മാത്രമായിരിക്കും.