ചിലര്ക്കൊക്കെ എന്തുകൊണ്ടാണ് അവര്ക്ക് അര്ഹിക്കുന്നതൊന്നും കിട്ടാതെ പോകുന്നത് ? വിനായക് നിര്മ്മല് എഴുതുന്നു The Unpredictable Nature of Human Friendship
വനിത ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിനായക് നിർമ്മലിന്റെ ഉള്ളം എന്ന പംക്തിയിലെ ഈ അധ്യായം, വ്യത്യസ്ത ധ്രുവങ്ങളിൽ നിലനിന്നിരുന്ന രണ്ട് സുഹൃത്തുക്കളുടെ കോളേജ് കാലഘട്ടത്തെയും വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയെയും മനോഹരമായി വരച്ചുകാട്ടുന്നു. വായന, രാഷ്ട്രീയം, ജീവിതവീക്ഷണങ്ങൾ എന്നിവയിൽ തികച്ചും വിഭിന്നരായിരുന്നെങ്കിലും അവരെ ഒന്നിപ്പിച്ചത് ഹൃദ്യമായ ഒരു സൗഹൃദമായിരുന്നു. പിൽക്കാലത്ത് ജീവിതത്തിന്റെ പ്രയാസങ്ങളും പ്രതിസന്ധികളും ആ സൗഹൃദക്കൂട്ടുകാരനെ തളർത്തിയപ്പോൾ, മനുഷ്യന്റെ വിധിയെയും ഭാഗധേയങ്ങളെയും കുറിച്ച് ആഴത്തിലുള്ള ചിന്തകളിലേക്കാണ് ലേഖകൻ എത്തിച്ചേരുന്നത്. കഴിവോ പരിശ്രമമോ മാത്രമല്ല, പ്രവചനാതീതമായ ജീവിതസാഹചര്യങ്ങളാണ് പലപ്പോഴും വിജയപരാജയങ്ങളെ നിർണ്ണയിക്കുന്നത് എന്ന തിരിച്ചറിവാണ് ഈ ഓർമ്മക്കുറിപ്പ് സമ്മാനിക്കുന്നത്.
വനിത ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിനായക് നിർമ്മലിന്റെ ഉള്ളം എന്ന പംക്തിയിലെ ഈ അധ്യായം, വ്യത്യസ്ത ധ്രുവങ്ങളിൽ നിലനിന്നിരുന്ന രണ്ട് സുഹൃത്തുക്കളുടെ കോളേജ് കാലഘട്ടത്തെയും വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയെയും മനോഹരമായി വരച്ചുകാട്ടുന്നു. വായന, രാഷ്ട്രീയം, ജീവിതവീക്ഷണങ്ങൾ എന്നിവയിൽ തികച്ചും വിഭിന്നരായിരുന്നെങ്കിലും അവരെ ഒന്നിപ്പിച്ചത് ഹൃദ്യമായ ഒരു സൗഹൃദമായിരുന്നു. പിൽക്കാലത്ത് ജീവിതത്തിന്റെ പ്രയാസങ്ങളും പ്രതിസന്ധികളും ആ സൗഹൃദക്കൂട്ടുകാരനെ തളർത്തിയപ്പോൾ, മനുഷ്യന്റെ വിധിയെയും ഭാഗധേയങ്ങളെയും കുറിച്ച് ആഴത്തിലുള്ള ചിന്തകളിലേക്കാണ് ലേഖകൻ എത്തിച്ചേരുന്നത്. കഴിവോ പരിശ്രമമോ മാത്രമല്ല, പ്രവചനാതീതമായ ജീവിതസാഹചര്യങ്ങളാണ് പലപ്പോഴും വിജയപരാജയങ്ങളെ നിർണ്ണയിക്കുന്നത് എന്ന തിരിച്ചറിവാണ് ഈ ഓർമ്മക്കുറിപ്പ് സമ്മാനിക്കുന്നത്.
വനിത ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിനായക് നിർമ്മലിന്റെ ഉള്ളം എന്ന പംക്തിയിലെ ഈ അധ്യായം, വ്യത്യസ്ത ധ്രുവങ്ങളിൽ നിലനിന്നിരുന്ന രണ്ട് സുഹൃത്തുക്കളുടെ കോളേജ് കാലഘട്ടത്തെയും വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയെയും മനോഹരമായി വരച്ചുകാട്ടുന്നു. വായന, രാഷ്ട്രീയം, ജീവിതവീക്ഷണങ്ങൾ എന്നിവയിൽ തികച്ചും വിഭിന്നരായിരുന്നെങ്കിലും അവരെ ഒന്നിപ്പിച്ചത് ഹൃദ്യമായ ഒരു സൗഹൃദമായിരുന്നു. പിൽക്കാലത്ത് ജീവിതത്തിന്റെ പ്രയാസങ്ങളും പ്രതിസന്ധികളും ആ സൗഹൃദക്കൂട്ടുകാരനെ തളർത്തിയപ്പോൾ, മനുഷ്യന്റെ വിധിയെയും ഭാഗധേയങ്ങളെയും കുറിച്ച് ആഴത്തിലുള്ള ചിന്തകളിലേക്കാണ് ലേഖകൻ എത്തിച്ചേരുന്നത്. കഴിവോ പരിശ്രമമോ മാത്രമല്ല, പ്രവചനാതീതമായ ജീവിതസാഹചര്യങ്ങളാണ് പലപ്പോഴും വിജയപരാജയങ്ങളെ നിർണ്ണയിക്കുന്നത് എന്ന തിരിച്ചറിവാണ് ഈ ഓർമ്മക്കുറിപ്പ് സമ്മാനിക്കുന്നത്.
ഒന്നും നാം കാണുന്നതുപോലെയല്ല, ഒന്നും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയുമല്ല.. ചുറ്റിനും കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളും നമുക്കറിയാത്ത ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. മുകളില് നിന്നും അകന്നു നിന്നും നാം കാണുന്നതിനപ്പുറം വിസ്മയം ജനിപ്പിക്കുന്നവരാണ്. കണ്ടുമുട്ടിയതും കേട്ടറിഞ്ഞതുമായ ചില യഥാര്ത്ഥജീവിതങ്ങളുടെ നേര്ക്കാഴ്ചകള്...‘വനിത ഓൺലൈനിൽ’ വിനായക് നിര്മ്മല് എഴുതുന്ന പംക്തി ‘ഉള്ളം’.
*
അധ്യായം – 2
*
സൗഹൃദത്തിന്റെ ആദ്യചുംബനം
*
യാത്രയില് എവിടെവച്ചോ ആണ് അവന് ബസിലേക്ക് കയറിവന്നത്. അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോഴുണ്ടായ സന്തോഷം അവന്റെ കണ്ണുകളില് പെട്ടെന്ന് മിന്നുകയും അതേപോലെ അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ഞാനറിഞ്ഞു. എന്റെ യാത്ര പൂര്ത്തിയാക്കുന്നതിന് മുമ്പേ സ്വാഭാവികമായി അവന് തന്റെ ലക്ഷ്യമെത്തിയപ്പോള് ഇറങ്ങിപ്പോയി. എങ്കിലും ഒരു മണിക്കൂര് നേരം ഞങ്ങള് ഒരുമിച്ചുണ്ടായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള് മുതല് ഞാന് അവനെക്കുറിച്ചായിരുന്നു ആലോചിച്ചത്.
ബിരുദപഠനകാലത്ത് ഞങ്ങള് ഒരുമിച്ചായിരുന്നു. സിനിമയുടെയും വായനയുടെയും അസ്കിതകള് രണ്ടുകൂട്ടരെയും പിടികൂടിയിരുന്നുവെങ്കിലും ഞങ്ങളുടെ ആസ്വാദനനിലവാരം തീര്ത്തും വ്യത്യസ്തമായിരുന്നു. ആനന്ദും മേതിലും സിആര് പരമേശ്വനും സക്കറിയായുമൊക്കെയായിരുന്നു അവന്റെ പ്രിയപ്പെട്ടവര്. പത്മനാഭനും എംടിയും മാധവിക്കുട്ടിയും സി രാധാകൃഷ്ണനുമൊക്കെയായിരുന്നു എനിക്കേറെ പഥ്യം. സത്യന് അന്തിക്കാടിന്റെയും കമലിന്റെയും സിബി മലയിലിന്റെയും സിനിമകളില് ഞാന് മതിമയങ്ങിയപ്പോള് അവന് ഫിലിം ഫെസ്റ്റിവല്ലുകളുമായി ബന്ധപ്പെട്ട് കുറോസോവയെയും ബര്ഗ്മാനെയും കുറിച്ചുസംസാരിച്ചു. പിന്നെ അടൂരിനെയും അരവിന്ദനെയും ജോണ് എബ്രഹാമിനെയും കെ ആര് മോഹനനെയും കുറിച്ചും.
എല്ലാം ദൈവത്തിന്റെ കൃപയെന്ന വിശ്വസിച്ചു യാത്രകളില് കുരിശുപ്പള്ളികള്ക്കുമുമ്പില് കൈകൂപ്പിയും നേര്ച്ചപ്പെട്ടികള്ക്കു മുമ്പില് വണ്ടിയില്നിന്നാണെങ്കിലും ചില്ലറയെറിഞ്ഞും വിശ്വാസിയായി ഞാന് ജീവിക്കുമ്പോള് ദൈവം മനുഷ്യന്റെ കണ്ടുപിടിത്തമാണെന്നും മനുഷ്യന് ജീവിക്കാന് ദൈവത്തെ ആവശ്യമില്ലെന്നും പറഞ്ഞ് നാസ്തികനായിട്ടായിരുന്നു അവന് ജീവിച്ചിരുന്നത്...
ഒരു രാഷ്ട്രീയപാര്ട്ടിയോടും പ്രത്യേകിച്ച് ആഭിമുഖ്യമില്ലാതെയും എന്നാല് ഓരോ രാ്ഷ്ട്രീയപാര്ട്ടിയിലെയും പലരെയും ഇഷ്ടപ്പെട്ടും അരാഷ്ട്രീയവാദിയായി ഞാന് ജീവിച്ചപ്പോള് കണ്ണുംപൂട്ടി അവന് കമ്മ്യൂണിസത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. ഇനിയുള്ള പുലരികള് സമത്വസുന്ദരമാക്കാന് കമ്മ്യൂണിസം വഴി മാത്രമേ സാധിക്കൂ എന്ന് അന്ധമായി വിശ്വസിച്ചു കൊടിപിടിച്ചും മുദ്രാവാക്യംവിളിച്ചും സമരമുന്നണിയില് അവന് നില്ക്കുന്നതു കണ്ടപ്പോഴൊക്കെ ഞാന് കേവലം കാഴ്ചക്കാരനായി.
ഇംഗ്ലീഷും മലയാളവും ഒരുപോലെ വഴങ്ങിയിരുന്ന അവന് മനോഹരമായി കവിതകളുമെഴുതിയിരുന്നു.. അസാധ്യമെന്ന് പറയാവുന്ന വിധത്തില് ചിത്രം വരയ്ക്കാനുള്ള സിദ്ധിയും. മനോഹരമായിരുന്നു അവന്റെ കയ്യക്ഷരം. എന്റേതാവട്ടെ കൂട്ടിവായിക്കാന് പോലും കഴിയാത്തവിധത്തില് വികൃതവും. ഞങ്ങളെ പൊതുവായി ചേര്ത്തുനിര്ത്തുന്ന ഘടകങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
അവന്റെ പല കഴിവുകളുമായി തുലനം ചെയ്തുനോക്കാന് പോലും എനിക്ക് കഴിയില്ലായിരുന്നു. അവന്റെ പല കഴിവുകള്ക്കു മുമ്പിലും ഒരു സൂചനപോലും നല്കത്തക്കവിധത്തിലുള്ള യാതൊരു നേട്ടങ്ങളും എനിക്കുണ്ടായിരുന്നുമില്ല. ഇങ്ങനെ യോജിച്ചുപോകുന്ന യാതൊന്നും ഞങ്ങള്ക്കിടയില് പൊതുവെ ഇല്ലായിരുന്നു. പക്ഷേ ആരവങ്ങളില്ലാത്തതെങ്കിലും ഇഴയടുപ്പമുള്ള ഹൃദ്യമായ ഒരു ബന്ധം ഞങ്ങള്ക്കിടയില് ഊടുംപാവും നെയ്തിട്ടുമുണ്ടായിരുന്നു. എങ്ങനെയോ ഒരു പുളിമാവ് ഞങ്ങളുടെ സൗഹൃദത്തിന്റെ കടയ്ക്കല് വീഴുകയും അത് ഞങ്ങളെ വളര്ത്തുകയുമായിരുന്നു. പഠനകാലത്തുള്ളതിലേറെ അതിനുശേഷമായിരുന്നു കുറെക്കൂടി ആഴവും പരപ്പും ഞങ്ങള്ക്കിടയിലെ സൗഹൃദത്തിന് കൈവന്നത്. ഫോണ്വിളികള് തീര്ത്തും കുറവായിരുന്ന കാലഘട്ടത്തില് നിരന്തരം കത്തുകളെഴുതിയിരുന്ന കൂട്ടുകാരുടെ പട്ടികയില് അവനും ഇടംപിടിച്ചു. കത്തുകളിലൂടെ ഇടയ്ക്ക് കണ്ടുമുട്ടാന് കഴിയുന്ന ദിവസങ്ങളെക്കുറിച്ചെഴുതി. അങ്ങനെ പഴയ കോളജിലും നഗരത്തിലും കണ്ടുമുട്ടി. അവന് അപ്പോഴൊക്കെ എങ്ങനെയും ഗവണ്മെന്റ് സര്വീസില് കയറണം എന്ന വാശിയില് തുടര്ച്ചയായി പിഎസ് സി പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. കോളജ് കാലം മുതല്ക്കേ അവന് അത്തരം ശ്രമങ്ങള് നടത്തിയിരുന്നതുകൊണ്ട് അധികം വൈകാതെ അവനെ ഒരു ഗവണ്മെന്റുദ്യോഗസ്ഥനായി കാണാന് കഴിയുമെന്നായിരുന്നു എന്റെ കണക്കുകൂട്ടല്. അത്തരമൊരു പാത വെട്ടിത്തെളിച്ച് അവന് മുമ്പേ നടന്നുതുടങ്ങുന്നതു കണ്ടിട്ടും എനിക്കാ വഴിയെ സഞ്ചരിക്കാന് തോന്നിയതേയില്ല. എത്തിച്ചേരേണ്ട കൃത്യമായ ഒരു വഴിയെക്കുറിച്ച് കണക്കൂകൂട്ടി ചിന്തിക്കാന് മാത്രം പ്രായോഗികതയോ ബുദ്ധിയോ എനിക്കുണ്ടായിരുന്നില്ല . അല്ലെങ്കില് എന്നെപോലെയുള്ള ഒരാള്ക്ക് പിഎസ് സി എഴുതി ജോലി കിട്ടുമെന്ന് വിശ്വസിക്കാന് മാത്രം ഞാനൊരു ശുഭാപ്തിവിശ്വാസിയായിരുന്നുമില്ല.
എല്ലാ സൗഹൃദബന്ധങ്ങള്ക്കും കാലം സമ്മാനിക്കുന്ന അകല്ച്ചകള്ക്കു ഞങ്ങളും വിധേയരായി. കത്തെഴുത്തുകളുടെ കാലം അവസാനിച്ച് ഫോണ്വിളി സാര്വത്രികമായപ്പോള് വിളിയിലേക്ക് സൗഹൃദം പരിമിതപ്പെട്ടു. അവന് അവന്റെ ജീവിതവുമായും ഞാന് എന്റെ ജീവിതവുമായും വഴിമാറി നടന്നു. അതിനിടയില് പലപല ജോലികള് ചെയ്ത് അവന് എവിടെയൊക്കെയോ ജീവിതം കൂട്ടിമുട്ടിക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. ആ തിരക്കിനിടയിലും അവധിക്ക് നാട്ടില്വരുന്ന എന്നെ പാലായില് നിന്ന് രാത്രി എട്ടുമണിക്കു പുറപ്പെടുന്ന കോഴിക്കോട് ബസില് യാത്ര അയ്ക്കാന് അവന് എത്താറുണ്ടായിരുന്നു. പിന്നെഅവന് വിവാഹിതനായി, ഞാനും, അവനു മക്കളുണ്ടായി: എനിക്കും.
ഫോണ്വിളികളോ വല്ലപ്പോഴുമുള്ള കണ്ടുമുട്ടലോ കുറഞ്ഞുകുറഞ്ഞുവന്നു. സ്വന്തമായി കുടുംബമാകുന്നതോടെ, പങ്കാളിയും മക്കളുമാകുന്നതോടെ ഭൂരിപക്ഷം ആളുകള്ക്കിടയിലും സംഭവിക്കുന്ന പരിണാമം. സൗഹൃദങ്ങള് നഷ്ടമാകുന്നു. പഴയതിനെയെല്ലാം മിനുക്കിയെടുക്കാനോ കൂട്ടിക്കെട്ടാനോ പലര്ക്കും മനസ്സില്ലാതെയാകുന്നു.
കുടുംബത്തിനാണ് മുന്തൂക്കം കൊടുക്കേണ്ടതെന്ന അടിയുറച്ച ബോധ്യങ്ങളില് നിന്നുകൊണ്ട് ജീവിക്കുന്നതിനാലാവാം അതിനു വെളിയില് ശ്രദ്ധ കൊടുക്കേണ്ട പലതും അപരാധമായി കണക്കാക്കപ്പെടുന്നു.
അങ്ങനെയുള്ള അവനെയാണ് ഇപ്പോള് വീണ്ടും വര്ഷങ്ങള്ക്കുശേഷം കണ്ടുമുട്ടിയത്. ജീവിതം ഏല്പിച്ച പല ക്ഷതങ്ങളുടെയും ബാക്കിപത്രമെന്നോണമായിരുന്നു അവന്. താഴ്ന്ന ശബ്ദത്തില് അവന് പറയുന്നതെല്ലാം കേട്ടു നിശ്ശബ്ദമിരിക്കാനേ എനിക്കുസാധിച്ചുള്ളൂ.. ജീവിതാനുഭവങ്ങള് ചിലപ്പോഴെങ്കിലും നമ്മുടെ പച്ചിലകളില് ചാരം പുരട്ടുമെന്നു എനിക്കു മനസ്സിലായി.
‘നിന്റെ ഈ കഷ്ടപ്പാടെല്ലാം മാറുമെടാ...മക്കള്ക്ക് നല്ല ജോലിയൊക്കെ കിട്ടിക്കഴിയുന്നതോടെ...’ ഞാന് വെറുതെ അവന്റെ കൈപ്പടത്തിന് മീതെ എന്റെ കൈപ്പടം ചേര്ത്തുവച്ച് പറഞ്ഞു. ആരോടോ ഉള്ള പുച്ഛമോ പരിഹാസമോ അവനവനോടുതന്നെയുള്ള നിന്ദയോ, അറിയില്ല... ചിരിയോടെ അവന് എന്റെ കൈ എടുത്തുമാറ്റിയതിനുശേഷം യാത്രപറഞ്ഞു.
അവന് അവശേഷിപ്പിച്ച കെഎസ് ആര്ടിസി ബസിന്റെ രണ്ടുപേര്ക്ക് ഇരിക്കാവുന്ന സീറ്റിലെ ഒഴിവുവന്ന ശൂന്യമായ ഇടത്തേക്ക് നോക്കിയിരിക്കുമ്പോള് മനസ്സിലേക്ക് ചില ചോദ്യങ്ങള് ഭാരത്തോടെ കടന്നുവന്നു. നമ്മുടെ ഭാവിഭാഗധേയങ്ങളെ ആരാണ് നിശ്ചയിക്കുന്നത്. അവനവന് രൂപപ്പെടുത്തുന്നതാണോ അവനവന്റെ ഭാവി ? അതോ അതിനും മീതെ ആരോ കരുക്കള് നിരത്തുന്നുണ്ടോ ? അറിയില്ല. കഴിവില്ലാഞ്ഞിട്ടല്ല, പരിശ്രമിക്കാഞ്ഞിട്ടല്ല, എന്നിട്ടും ചിലരൊക്കെ എന്തുകൊണ്ടാണ് അവര്ക്ക് അര്ഹിക്കുന്നതൊന്നും കിട്ടാതെപോകുന്നത് ?
പഠനത്തില് പിന്നോക്കമായതുകൊണ്ട് ഒരിടത്തുമെത്തില്ലെന്ന് ഞാന് വിധിയെഴുതിയ എന്റെ രണ്ട് ഹൈസ്ക്കൂള് സഹപാഠികള് ഇന്ന് രണ്ടു വിദ്യാഭ്യാസസ്ഥാപനങ്ങളുടെ തലപ്പത്താണ്. കോളജ് പഠനം പാതിവഴിയില് നിര്ത്തി സംവിധാനം പഠിക്കാന് ഇറങ്ങിത്തിരിച്ചവന് വലിയൊരു സംവിധായകനാകുമെന്ന് സ്വപ്നം കണ്ടിട്ടും അവന് ആ വഴിയിലൊന്നും പച്ചപിടിച്ചില്ല. ഇങ്ങനെ നമ്മള് വിചാരിക്കുന്നതു പോലെയൊന്നുമല്ല കാര്യങ്ങള്. ഒരുമിച്ചുപഠിക്കുമ്പോഴോ അല്ലെങ്കില് കൂട്ടുകൂടി നടക്കുമ്പോഴോ ഒക്കെ നാം പലരുടെയും ഭാവിയെക്കുറിച്ച് വിധിയെഴുതും. അവന് രക്ഷപ്പെടും.. അവന് രക്ഷപ്പെടില്ല. സ്വന്തം ഭാവിയെക്കുറിച്ചുപോലും അതെങ്ങനെ രൂപപ്പെടുത്താം എന്ന് നിശ്ചയമില്ലാത്തവരാണ് മറ്റുളളവരുടെ ഭാവി വിധിയെഴുതുന്നത്. അതില്പ്പരം വിഡ്ഢിത്തം മറ്റൊന്നില്ലെന്ന് തോന്നുന്നു. കണക്കുകൂട്ടലുകള്ക്കപ്പുറമാണ് നമ്മുടെയെല്ലാം ജീവിതം. നമ്മള്തന്നെയോ മറ്റുള്ളവരോ വരയ്ക്കുന്ന വരകള്ക്ക് അപ്പുറവും ഇപ്പുറവുമായി ജീവിതം പലപ്പോഴും പാളിപ്പോകുന്നു. ജീവിതം ആരും കണ്ടെത്തുകയോ മറ്റാരെങ്കിലും രൂപകല്പന ചെയ്യുകയോ ചെയ്യുന്നതല്ല നമ്മളിലേക്ക് നമ്മള്പോലും അറിയാതെ വന്നുചേരുന്ന പല ഘടകങ്ങള് കൂടിച്ചേരുമ്പോള് സംഭവിക്കുന്നതെന്തോ അതാണ് ജീവിതം. പലപല പദ്ധതികള് ആസൂത്രണം ചെയ്യുന്നതിനിടയില് സ്വാഭാവികമായി സംഭവിക്കുന്ന ഒന്ന്. കഴിവുകളില്ലാത്തതുകൊണ്ടല്ല ആരും വിജയിക്കാതെ പോകുന്നത്. വിജയിക്കുമ്പോള് മാത്രമേ കഴിവുകള് അംഗീകരിക്കപ്പെടുന്നുള്ളൂ എന്നതാണ് യാഥാര്ത്ഥ്യം.
അവസാനമായി ഒന്നുകൂടി പറയട്ടെ, മുതിര്ന്നതിനു ശേഷം എന്നെ ആദ്യമായി ഒരാള് ചുംബിച്ചത് അവനായിരുന്നു. അന്നൊരു ഓണരാവായിരുന്നു. നിലാവു പരന്നൊഴുകിയ പൊന്നില്കുളിച്ച ഒരു രാത്രി. അവന് ആദ്യമായി എന്റെ വീട്ടില് വിരുന്നുവന്നത് അന്നായിരുന്നു. രാത്രിയില് മുറ്റത്തിരുന്ന് ഞങ്ങള് വായ് തോരാതെ സംസാരിച്ചു. പല വിഷയങ്ങള് പഴയ അധ്യാപകര്, സുഹൃത്തുക്കള്. അപ്പോഴാണ് അതുവരെ ഒരിടത്തും സന്ധിക്കാതിരുന്ന ഞങ്ങള് ഒരു ബിന്ദുവില് സംഗമിച്ചത്. അത് ആയുസിന്റെ പുസ്തകത്തിലായിരുന്നു, അതെ. സി വി ബാലകൃഷ്ണന്റെ. ആ പുസ്തകത്തെക്കുറിച്ച് അത്രയും തീവ്രതയോടെ മറ്റൊരാളും എന്നോട് സംസാരിച്ചിട്ടുണ്ടായിരുന്നില്ല, അവനല്ലാതെ. അതുപോലെ ഞാനല്ലാതെ മറ്റൊരാളും അതേ തീവ്രതയില് അവനോടും സംസാരിച്ചിട്ടുണ്ടായിരുന്നില്ല. അതിന്റെ സന്തോഷത്തിലാവാം പെട്ടെന്ന് അവനെന്നെ ചുംബിച്ചുകളഞ്ഞു. വളരെ അപ്രതീക്ഷിതമായിരുന്നു ആ ചുംബനം എന്നതുകൊണ്ട് എനിക്കത് അനുഭവിക്കാന് സാധിച്ചില്ല. അന്തിച്ചുനിന്ന എന്നോട് പേടിച്ചുപോയോ എന്ന് ചോദിച്ചു അവനൊരു സോറിയും പറഞ്ഞു.
‘മറന്നു നീ നിലാവില് നമ്മളാദ്യം കണ്ടൊരാരാത്രി ’യെന്ന് അടുത്തദിവസം അവനെഴുതിയ കത്ത് അവസാനിപ്പിച്ചത് അവന്റെ പേരിലായിരുന്നില്ല ‘നിന്റെ സ്വന്തം യോഹന്നാന്’ എന്നായിരുന്നു.