‘എനിക്ക് പഠിക്കാൻ ഒരുപാടിഷ്ടമായിരുന്നു; പക്ഷേ, എല്ലാ ഭാരവും അപ്പന്റെ തോളിൽ വയ്ക്കാൻ തോന്നിയില്ല’: അഭിമാന നേട്ടത്തില് അജിമോൾ പ്രദീപ് The Inspiring Journey of Nurse Ajimol Pradeep
യുകെയിലെ പ്രമുഖ നഴ്സും ഗവേഷകയുമായ മലയാളി നഴ്സ് അജിമോൾ പ്രദീപിന് ഈ വർഷത്തെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം ലഭിച്ചു. കോട്ടയം മള്ളൂശേരി സ്വദേശിനിയായ അജിമോൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പെട്ടെന്ന് ജോലി തേടി യുകെയിൽ എത്തിയെങ്കിലും പിന്നീട് ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റും കരസ്ഥമാക്കി. ഏഷ്യൻ വംശജർക്കിടയിൽ അവയവദാനത്തെക്കുറിച്ചുള്ള അവബോധം കുറവാണെന്ന് തിരിച്ചറിഞ്ഞ അവർ, ആ രംഗത്ത് വലിയ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. സ്റ്റെംസെൽ ദാനത്തിനായി 'ഉപഹാർ' പദ്ധതിക്ക് സഹസ്ഥാപകയാകാനും അവർക്ക് സാധിച്ചു. ഈ പുരസ്കാര തുക മുഴുവൻ അവയവദാന ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാനാണ് അജിമോളുടെ തീരുമാനം.

യുകെ സാൽഫോഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ മലയാളി നഴ്സ് അജിമോൾ പ്രദീപിന് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം..
പഠിക്കാൻ മിടുമിടുക്കിയായിരുന്നു അജിമോൾ. കോട്ടയം ചുങ്കം മള്ളൂശേരിയിലെ വീട്ടിൽ നിന്ന് സെന്റ് തോമസ് സ്കൂളിലും സിഎംഎസ് കോളജിലും പോകുമ്പോഴേ നഴ്സ് ആകാന് അജിമോൾ ഉറപ്പിച്ചു. രോഗശയ്യയിലുള്ളവർക്ക് കരുതൽ എന്ന ചിന്തയ്ക്കൊപ്പം പഠനം കഴിഞ്ഞാലുടൻ ജോലി എന്ന സാധ്യത കൂടി പരിഗണിച്ചായിരുന്നു ആ തീരുമാനം.
അച്ഛൻ കെ.ജെ. ജോസഫ് സിഎംസ് കോളജിൽ ജീവനക്കാരനായിരുന്നു. അമ്മ അന്നമ്മ ജോസഫ് വീട്ടമ്മയും. നാലു പെൺമക്കളിൽ രണ്ടാമത്തെയാളാണ് അജിമോൾ. മക്കളെ പഠിപ്പിക്കാൻ അപ്പൻ കഷ്ടപ്പെടുന്നതു കണ്ടു വളർന്നതു കൊണ്ടാണ് എത്രയും വേഗം ജോലി എന്ന സ്വപ്നത്തിലേക്ക് എത്തിയത്. ബെംഗളൂരുവിലെ സിഎസ്െഎ ആ ശുപത്രിയിൽ നഴ്സിങ് ഡിപ്ലോമയ്ക്കു ചേർന്ന അജി കോളജിലെ ബെസ്റ്റ് ഒൗട്ട്ഗോയിങ് സ്റ്റുഡന്റ് ആയി. അതേ കോളജിൽ ബിഎസ്സി പഠിക്കാനായി സ്കോളർഷിപ് കിട്ടിയെങ്കിലും മനസ്സിൽ വീട് തെളിഞ്ഞു വന്നു.
ആ ദിവസത്തെക്കുറിച്ച് അജിമോൾ ഒാർമിക്കുന്നു–‘‘ എനിക്ക് പഠിക്കാൻ ഒരുപാടിഷ്ടമായിരുന്നു. ഇനിയും പഠിച്ചാൽ സഹോദരിമാരുടെ പഠനം, വിവാഹം.... എല്ലാ ഭാരവും അപ്പന്റെ തോളിൽ വയ്ക്കാൻ തോന്നിയില്ല. ജോലിക്കു പോകാൻ ഉറപ്പിച്ചു. അന്നു ഞാൻ ദൈവത്തോടു സങ്കടം പറഞ്ഞു. കോളജിലെ ബെസ്റ്റ് സ്റ്റുഡന്റായിട്ടും സ്കോളർഷിപ് കിട്ടിയിട്ടും എനിക്കു പഠിക്കാനായില്ലല്ലോ, എന്നെക്കാള് മാർക്ക് കുറഞ്ഞ കുട്ടികൾ ഉപരിപഠനത്തിനു ചേർന്നപ്പോൾ ഞാൻ മാത്രം... പക്ഷേ, ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നെന്ന് ഇന്നു ഞാൻ തിരിച്ചറിയുന്നു.
കോഴ്സ് കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇന്റർവ്യൂ കടമ്പകളെല്ലാം മറികടന്നു ഞാൻ യുകെയിൽ എത്തി. ജോലിക്കൊപ്പം മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി. ഡോക്ടറേറ്റും ലഭിച്ചു. ’’ സന്തോഷത്തിൽ അജിയുടെ കണ്ണുകള് നിറയുന്നു.
ആ ചോദ്യം വെളിച്ചമായി
25 വർഷം മുൻപാണ് അജിമോൾ യുകെയിൽ ജോലിയിൽ കയറിയത്. ജൂനിയർ നഴ്സ് ആയി കരിയർ തുടങ്ങിയ അജിമോൾ ഇന്ന് കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ സീനിയര് ട്രാന്സ്പ്ലാന്റ് കോർഡിനേറ്ററും സാൽഫോഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയര് ലക്ചററുമാണ്.
ഒരു ചോദ്യമാണ് അജിമോളുടെ കരിയറിലും ചിന്തകളിലും വെളിച്ചമായത്. ട്രാൻസ്പ്ലാന്റ് കോർഡിനേറ്ററായിരുന്ന കാലത്ത് ഏഷ്യൻ വംശജനായ ഒരു രോഗി വേദനയോടെ ചോദിച്ചു. ‘ മൂന്നു വർഷമായി ഡയാലിസിസിന് വിധേയനാവുന്നു. അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്നില്ല. ഏഷ്യൻ വംശജനായതു കൊണ്ടാണോ ഇങ്ങനെ? ’
ഞാനതിനെക്കുറിച്ചു പഠിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞത്. നിരവധി ഏഷ്യൻ വംശജർ അവയവമാറ്റം നടക്കാതെ മരണത്തിനു കീഴടങ്ങുന്നു. അതിന്റെ കാരണങ്ങൾ തിരഞ്ഞ് ക്ലിനിക്കൽ ഡയറക്ടറോടും ടിഷ്യു ടൈപ്പ് സയന്റിസ്റ്റിനോടും സംസാരിച്ചു. അവര് പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടി.
അവയവമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന ഏഷ്യൻ വംശജരായ രോഗികളിൽ പലർക്കും കൃത്യമായ മാച്ച് കിട്ടണമെങ്കില് അവരുടെ തന്നെ വംശത്തിലുള്ള ദാതാക്കളിൽ നിന്നു സ്വീകരിക്കേണ്ടിവരും. അങ്ങനെയുള്ളവർക്ക് അവയവ ദാതാക്കളെ കണ്ടെത്താനാകാത്തതാണ് വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത്. ഇതിനു കാരണം അവയവ ദാനത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. അതോടെ അവയവ ദാന ബോധവൽക്കരണങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചു.’’ സേവനത്തിന്റെ പുതിയ വഴിയിലേക്കു കടന്നതിനെക്കുറിച്ച് അജിമോൾ ഒാർക്കുന്നു.
പിന്നീട് അജിമോൾ ചെല്ലുന്നിടത്തെല്ലാം അവയവദാന സമ്മതപത്രത്തിന്റെ കോപ്പികൾ വിതരണം ചെയ്തു. അയൽക്കാർക്കിടയിൽ നിന്നു സുഹൃത്തുക്കൾക്കിടയിലേക്കും അവിടെ നിന്ന് കുടുംബക്കൂട്ടായ്മകളിലേക്കും ആരാധനാലയങ്ങളിലേക്കും ഇതു വളർന്നു ഇംഗ്ലണ്ടിലെ ഒരു ക്ഷേത്രത്തിൽ പൂജാരി അദ്ദേഹത്തിന്റെ പീഠത്തിനരികിലേക്ക് തന്നെ ക്ഷണിക്കുകയും ഭക്തരോട് അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ചു പറയുകയും ചെയ്തകാര്യം ഇപ്പോഴും ഒാർക്കുന്നെന്ന് അജിമോൾ
‘‘പിജി പ്രോജക്ട് കഴിഞ്ഞ സമയം. ബോധവൽ ക്കരണ പ്രവർത്തനങ്ങൾ കണ്ട് എന്റെ പ്രഫസർ പറഞ്ഞു, അവയവദാന മേഖലയിൽ ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. തീർച്ചയായും പിഎച്ച്ഡി ചെയ്യണം. ബ്രിട്ടിഷ് സൊസൈറ്റി നൽകുന്ന ഏതാണ്ട് 50,000 പൗണ്ട് സ്കോളർഷിപ് ലഭിച്ചു. ഏഷ്യൻ വംശജർക്കിടയിലെ അവയവദാനം വർധിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചുള്ള പിഎച്ച്ഡി പൂർത്തിയാക്കി.
14 വർഷം മുൻപ് ഫാദർ ഡേവിസ് ചിറമേൽ യുകെ യിലെ അവയവദാനത്തെക്കുറിച്ചുള്ള കാര്യങ്ങൾ പഠിക്കണം എന്ന താൽപര്യത്തോെട ഇവിടെ എത്തി. ചിറമേൽ അച്ചനെ കാണാൻ എത്തിയവരുടെ കൂട്ടത്തിൽ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റായ ഡോ. അബീദും ഉണ്ടായിരുന്നു. ഏഷ്യന് വംശജർക്കിടയിൽ സ്റ്റെംസെൽ ഡൊണേഷൻ ഉണ്ടെങ്കിൽ രക്താർബുദ ബാധിതരായ ഒരുപാടു കുട്ടികള് രക്ഷപെട്ടേനെയെന്ന് അദ്ദേഹം പറഞ്ഞു. അതിൽ നിന്നാണ് സ്റ്റെംസെൽ ദാനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങള് തുടങ്ങുന്നത്.
ഇതിന്റെ ഭാഗമായി 'ഉപഹാർ' പദ്ധതി ആരംഭിച്ചു. ഞാ ന് അതിന്റെ സഹസ്ഥാപകയായി. അവയവ ദാനത്തിനൊപ്പം സ്റ്റെ സെൽ ദാതാക്കളെയും റജിസ്റ്റർ ചെയ്യിക്കാൻ തുടങ്ങി. ഏതാണ്ട് 10,000-ത്തിലധികം ദാതാക്കളെ റജിസ്റ്റർ ചെയ്യിക്കാൻ സാധിച്ചിട്ടുള്ളത് വലിയ നേട്ടമാണ്. 2014 ൽ ഉപഹാർ തുടങ്ങുമ്പോള് പത്തു വോളന്റിയർമാർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നൂറിലധികം പേരുണ്ട്.
അവയവദാനത്തിന്റെ അവബോധം വളർത്തുക, കൂടുതൽ ദാതാക്കളെ കണ്ടെത്തുക, രോഗികളുടെ കാത്തിരിപ്പിന് അവസാനമുണ്ടാക്കുക.ദാതാക്കൾക്കും സ്വീകർത്താക്കൾക്കും മാനസിക പിന്തുണ നൽകുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംഘടന ലക്ഷ്യംവയ്ക്കുന്നു.’’ അജിമോൾ പറയുന്നു.
പ്രവർത്തനങ്ങൾക്കെല്ലാം പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. ഭർത്താവ് കോട്ടയം ചാലുകുന്നേൽ കണിയാംകുളം പ്രദീപ് ജേക്കബ്. മകൾ കാത്തി, കെന്റ് പൊലീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ വാലന്റീൻ വിദ്യാർഥി. ബ്രിട്ടണിലെ കെന്റിൽ ആഷ്ഫോഡിലാണ് താമസം.
പുരസ്കാരത്തിലേക്ക്
അജിമോളുടെ സേവനത്തിനു ലഭിച്ച പൊൻതൂവലാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം റജിസ്ട്രേഷനുകളിൽ നിന്നാണ് ഈ വർഷത്തെ വിജയിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം രണ്ടു കോടി 38 ലക്ഷം രൂപയാണ് അവാർഡ് തുക. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇ ന്ത്യക്കാരിയാണ്. പ്രശസ്തമായ ബ്രിട്ടീഷ് എംപയർ പുരസ്കാരവും അജിമോള് പ്രദീപിന് കിട്ടിയിട്ടുണ്ട്.
‘‘പ്രതിഫലം പ്രതീക്ഷിച്ചല്ല ഇതൊന്നും ചെയ്തത്. ടിൻസി ബിനു എന്ന നഴ്സാണ് ഞാനറിയാതെ എന്നെ ഈ അവാർഡിന് നോമിനേറ്റ് ചെയ്തത്. ഇമെയില് വന്നപ്പോൾ ടിൻസിയെ വിളിച്ച് നോമിനേഷൻ പിൻവലിക്കാൻ ഞാൻ പറഞ്ഞു. പക്ഷേ, ടിൻസി അതിനു തയാറായില്ല. എന്റെ പ്രവർത്തനങ്ങൾ കുടുതൽ പേർക്ക് പ്രചോദനമാകുമെന്നായിരുന്നു ടിൻസിയുടെ നിലപാട്. പുരസ്കാരം ലഭിച്ചാൽ ദൈവം ഏൽപ്പിച്ച കർത്തവ്യം ചെയ്തുവെന്ന് കരുതിക്കോളാനും ടിൻസി പറഞ്ഞു.
പുരസ്കാരം ലഭിച്ചപ്പോൾ ഞാനും അതുതന്നെയാണ് കരുതുന്നത്. ദൈവം എന്നെ ചില കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്. അറിവില്ലായ്മ മൂലം അവയവദാനം നടക്കാതെ പോവുന്നുണ്ട് ഈ കാലത്തും. അവാർഡ് തുക ആ ബോധൽക്കരണത്തിനായി ഞാൻ മാറ്റി വയ്ക്കുകയാണ്’’ അജിമോൾ അഭിമാനത്തോടെ പറയുന്നു.