ജീവിതം കെട്ടിപ്പടുക്കാന് ജര്മനിയിലെത്തിയ മൂന്നുപേര്, പുക ശ്വസിച്ച് മരണം! മരണത്തിലും വേര്പിരിയാത്ത സൗഹൃദം, തീരാനൊമ്പരം Germany Apartment Fire Claims Lives of Three Young Malayalis
ജർമനിയിലെ ബോഹും നഗരത്തിലുണ്ടായ അപ്പാർട്മെന്റ് തീപിടിത്തത്തിൽ പുക ശ്വാസിച്ച് മൂന്ന് മലയാളികൾ മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ്, ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അപ്പാർട്മെന്റിന്റെ തടിയിൽ നിർമിച്ച പടികൾ തീപിടിത്തത്തിൽ തകർന്നത് മൂന്നാം നിലയിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ തടസ്സമായി. സംഭവത്തിൽ സംശയത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത റുമാനിയക്കാരനായ അയൽവാസിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും ഇന്ത്യൻ എംബസിയും ജനപ്രതിനിധികളും നോർക്കയുടെ നേതൃത്വത്തിൽ സജീവമായി ഇടപെടുണ്ട്.

ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. പോസ്റ്റ്മോർട്ടം കഴിഞ്ഞു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പുക ശ്വസിച്ചാണ് മൂന്നു പേരും മരിച്ചത്.
അപ്പാർട്മെന്റിന്റെ തടിയിൽ നിർമിച്ച പടികൾ തീപിടിത്തത്തിൽ തകർന്നതോടെ മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സമീപ ഫ്ലാറ്റുകളിൽ താമസിക്കുന്ന 5 പേരെ പുക ശ്വസിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പങ്കുണ്ടെന്നു സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അയൽവാസിയായ റുമാനിയക്കാരനെ ചോദ്യം ചെയ്തു വരുകയാണ്. ഇന്ത്യൻ എംബസി അധികൃതർ 3 പേരുടെയും ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവരും നോർക്ക വഴി ഇടപെടുന്നുണ്ട്.
പതിവുവിളി വന്നില്ല...
ജോലി പ്രതീക്ഷയുമായി ഒരു മാസം മുൻപ് ജർമനിയിലേക്കു പോയ സിവിൻ ജോണിയുടെ മരണവാർത്തയുടെ ഞെട്ടലിലാണ് കാലടിക്കടുത്ത തോട്ടകം ഗ്രാമം. തീപിടിത്തമുണ്ടായ അപ്പാർട്മെന്റിൽ സിവിൻ താമസമാക്കിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഒരു ഹോട്ടലിൽ തിങ്കളാഴ്ച ജോലിക്കു കയറേണ്ടതായിരുന്നു. ജോലിക്ക് പോകാനുള്ള സൗകര്യം നോക്കിയാണ് ഈ അപ്പാർട്മെന്റിൽ വാടകയ്ക്കു വന്നത്.
ജർമനിയിൽ ഒരു വർഷമായി നഴ്സിങ്ങിനു പഠിക്കുന്ന അനുജൻ സാൽവിന്റെ കൂടെയാണ് ഞായറാഴ്ച വരെ താമസിച്ചിരുന്നത്. അവിടെ നിന്നു 30 മിനിറ്റ് യാത്രയുണ്ട് തീപിടിത്തമുണ്ടായ അപ്പാർട്മെന്റിലേക്ക്. സെപ്റ്റംബർ 5നാണ് സാൽവിൻ നാട്ടിൽ വന്നു മടങ്ങിയത്. 14നു സിവിനും ജർമനിയിലേക്കു തിരിച്ചു. ഇവരുടെ സഹോദരി സിമി അയർലൻഡിൽ 2 വർഷമായി നഴ്സായി ജോലി ചെയ്യുന്നു. പിതാവ് ജോണി കർഷകനാണ്.
ജർമനിയിൽ നിന്നു സിവിൻ ദിവസവും പിതാവിനെ വിളിക്കുമായിരുന്നു. പതിവുവിളി വരാതിരുന്നതിനെ തുടർന്ന് ജോണി തിരിച്ചു വിളിച്ചു. ഫോൺ എടുക്കാതായപ്പോൾ എന്തെങ്കിലും തിരക്കായിരിക്കും എന്നാണ് കരുതിയത്. ഇന്നലെ രാവിലെയാണ് മകന്റെ മരണ വിവരം ജോണിയെ അറിയിച്ചത്.
സിവിന്റെ മാതാവ് ലിസി 15 വർഷം മുൻപ് മരിച്ചു. അതിനുശേഷം ജോണി മറ്റൊരു വിവാഹം കഴിച്ചു. അങ്കമാലി ഡി പോൾ കോളജിൽ നിന്ന് ബികോം പാസായ സിവിൻ അങ്കമാലിയിലെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു. മാണിക്യമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. അവിവാഹിതനാണ്.
മരണത്തിലും വേര്പിരിയാതെ കൂട്ടുകാരികൾ
ഒട്ടേറെ സ്വപ്നങ്ങളുമായാണ് സുഹൃത്തുക്കളായ അഞ്ജലി എസ്. ജോയിയും നോവ സാബുവും ജർമനിയിൽ പോയത്. ജർമനിയിലെ ബോഹുമിൽ അപ്പാർട്മെന്റിന് തീപിടിച്ചു മരിച്ച അഞ്ജലി എസ്. ജോയിയും (27) ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവും (25) നാട്ടിൽ വച്ചുതന്നെ സുഹൃത്തുക്കളായിരുന്നു.
പെരിനാട് ചെമ്മക്കാട് അശ്വിനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകളായ അഞ്ജലി ബിഎഡ് പഠനത്തിനു ശേഷം തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണു ജർമനിയിൽ ഇംഗ്ലിഷ് അധ്യാപകർക്ക് ജോലി സാധ്യത ഏറെയാണെന്ന് അറിയുന്നത്.
ഇംഗ്ലിഷ് ബിരുദധാരിയായ അഞ്ജലി അവിടെത്തന്നെ ജർമൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ചേർന്നു. അവിടെ വച്ചാണ് ഇടുക്കി സ്വദേശി നോവ സാബുവുമായി അഞ്ജലി സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും ഒന്നിച്ച് പഠിച്ച് ബി–2 ലവൽ നേടി. പിന്നീട് ഇരുവരും ബെംഗളൂരുവുരിലുള്ള ഒരു ഏജൻസി വഴി വർക്ക് വീസ എടുത്ത് കഴിഞ്ഞ ജൂലൈ 28ന് ജർമനിയിൽ എത്തുന്നത്. ബോഹുമിൽ സ്വകാര്യ സ്ഥാപനത്തിന്റെ വെയർഹൗസിലാണ് ജോലി ലഭിച്ചത്.
വീസയ്ക്കും മറ്റുമായി 25 ലക്ഷത്തിലേറെ ചെലവായി. സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരിയായിരുന്ന ഷീലയ്ക്ക് റിട്ടയർമെന്റിന് ലഭിച്ച പണവും ചിട്ടി പിടിച്ച തുകയുമാണു വീസയ്ക്കും മറ്റും ചെലവിട്ടത്. കമ്പനി ഉടമയുടെ വീടിനോട് ചേർന്നായിരുന്നു അഞ്ജലി ആദ്യം താമസിച്ചിരുന്നത്.
ഉടമയുടെ ബന്ധുക്കൾ വന്നപ്പോൾ അവർക്കു താമസിക്കാനായി രണ്ടാഴ്ച മുൻപാണ് അഞ്ജലിയെ അപകടം നടന്ന അപ്പാർട്മെന്റിലേക്ക് മാറ്റിയത്. അഞ്ജലി താമസം തുടങ്ങിയതിനു പിന്നാലെയാണ് നോവ ഇവിടേക്ക് എത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ഇരുവരുടെയും സുഹൃത്തായ കാലടി സ്വദേശി സിവിൻ ജോണി ഇവിടെ എത്തിയത്.
ജർമനിയിലെ അധ്യാപക പരിശീലന ബിരുദം ഉണ്ടെങ്കിൽ മാത്രമേ അധ്യാപക ജോലി ലഭിക്കുകയുള്ളൂ. പഠിക്കുന്നതിനും മറ്റു ജോലികൾ ചെയ്യുന്നതിനും നിലവിലെ സ്ഥാപന ഉടമയുടെ അനുമതിയും ആവശ്യമാണ്. അഞ്ജലിയുടെ സ്ഥാപന ഉടമയാണ് അവിടെ ജോലി ചെയ്തുകൊണ്ടുതന്നെ അധ്യാപക ട്രെയ്നിങ്ങിനു പഠിക്കാൻ അഞ്ജലിയെ ഉപദേശിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ദിവസവും വൈകിട്ട് അഞ്ജലി വീട്ടിലേക്കു വിളിക്കും. ചൊവ്വാഴ്ച അഞ്ജലിയുടെ വിളി എത്താതായതോടെ അവിടെയുള്ള മറ്റൊരു ബന്ധുവിനെ വിളിച്ചു തിരക്കിയപ്പോഴാണ് അപകട വിവരം അറിയുന്നത്. നാട്ടിലെത്തിക്കുന്ന മൃതദേഹം അഞ്ചാംക്കുറ്റി സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ സംസ്കരിക്കും.