ആഗ്രഹങ്ങള് ബാക്കിയാക്കി ‘കിളി’യുടെ വേർപാട്; അച്ഛനും അമ്മയും ജര്മനിയില് എത്തും മുന്പേ നോവ യാത്രയായി! Malayali Girl Nova Sabu Dies in Germany Apartment Fire
ജർമനിയിലെ ബോഹും നഗരത്തിലുണ്ടായ അപ്പാർട്മെന്റ് തീപിടിത്തത്തിൽ കട്ടപ്പന ഇരട്ടയാർ സ്വദേശിയായ നോവ സാബു എന്ന മലയാളി യുവതി മരണപ്പെട്ടു. ജിം ട്രെയ്നറായി ജർമനിയിൽ ജോലി ചെയ്തുവരികയായിരുന്ന നോവ, സുഹൃത്തിന്റെ അപ്പാർട്മെന്റിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മകളെ കാണാനായി മാതാപിതാക്കൾ അടുത്ത മാസം ജർമനിയിലേക്ക് പുറപ്പെടാനിരിക്കെയാണ് ഈ തീരാനോവnews തേടിയെത്തിയത്.

മകളെ കാണാനായി ജർമനിയിലേക്ക് കുടുംബം എത്തുന്നതിനു തൊട്ടുമുൻപ് തീരാനോവായി ‘കിളി’യുടെ വേർപാട്. വീട്ടുകാരുടെ പ്രിയപ്പെട്ട ‘കിളി’ ആയിരുന്നു ജർമനിയിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തില് മരണപ്പെട്ട നോവ സാബു. പിതാവ് കട്ടപ്പന ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ടേൽ കെ.പി. സാബുവും അമ്മ ജ്യോതിയും അടുത്ത മാസം ജർമനിയിൽ മകളുടെ അടുത്തേക്കു പോകാനിരിക്കുകയായിരുന്നു. ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് നോവയും 2 സുഹൃത്തുക്കളും മരിച്ചത്.
ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽനിന്നു പ്ലസ്ടു പൂർത്തിയാക്കിയ നോവ പുളിയൻമല ക്രൈസ്റ്റ് കോളജിൽ ബികോം ടാക്സേഷൻ പൂർത്തിയാക്കിയിരുന്നു. തുടർന്ന് എറണാകുളത്തുനിന്ന് ജിം ട്രെയിനർ കോഴ്സ് പൂർത്തിയാക്കി. അതിനുശേഷം ഇരട്ടയാറിലെ ജിമ്മിൽ ട്രെയ്നറായി ജോലി ചെയ്തുവരുന്നതിനിടെയാണു ജർമനിയിലേക്കു പോയത്.
ജർമനിയില് ജിം ട്രെയ്നറായി ജോലി ചെയ്തിരുന്നു. മറ്റൊരിടത്തു ജോലി കണ്ടെത്താനായി ശ്രമിച്ചുവരുകയായിരുന്നു. അവിടുള്ള ഹോട്ടലിൽ താമസിച്ചിരുന്ന നോവ, സുഹൃത്തായ കൊല്ലം സ്വദേശിനി താമസിക്കുന്ന അപ്പാർട്മെന്റിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.