‘അമ്മ സിദ്ധിദായിനിയാണ്.. ഒരു ജപത്തിനു അതിന്റെ ആയിരം മടങ്ങ് തിരിച്ചുകൊടുക്കും’; മൂകാംബികാദേവിയുടെ അർച്ചകൻ സുബ്രഹ്മണ്യ അഡിഗ പറയുന്നു Exclusive Interview With Mookambika Temple Priest Subramanya Adiga
കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ പ്രധാന അർച്ചകൻ സുബ്രഹ്മണ്യ അഡിഗ വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളും വ്യക്തമാക്കുന്നു. ആദിശങ്കരാചാര്യർ സ്ഥാപിച്ച പൂജാവിധികൾ ഇന്നും കൃത്യമായി പാലിക്കപ്പെടുന്ന ഈ മഹാക്ഷേത്രത്തിൽ ദിവസേനയുള്ള മൂന്ന് ശീവേലികളും വിവിധ വിശേഷാൽ പൂജകളും നടക്കുന്നുണ്ട്. സൗപർണികാ നദിയുടെ പവിത്രതയും കുടജാദ്രി മലനിരകളുടെ ആത്മീയ പ്രാധാന്യവും ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. അമ്മയും മക്കളും തമ്മിലുള്ള ബന്ധം പോലെ ഭക്തരെ ചേർത്തുപിടിക്കുന്ന മൂകാംബികാദേവിയുടെ സന്നിധി ജ്ഞാനത്തിന്റെയും ഭക്തിയുടെയും വലിയൊരു കേന്ദ്രമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറയുന്നു.
കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ പ്രധാന അർച്ചകൻ സുബ്രഹ്മണ്യ അഡിഗ വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളും വ്യക്തമാക്കുന്നു. ആദിശങ്കരാചാര്യർ സ്ഥാപിച്ച പൂജാവിധികൾ ഇന്നും കൃത്യമായി പാലിക്കപ്പെടുന്ന ഈ മഹാക്ഷേത്രത്തിൽ ദിവസേനയുള്ള മൂന്ന് ശീവേലികളും വിവിധ വിശേഷാൽ പൂജകളും നടക്കുന്നുണ്ട്. സൗപർണികാ നദിയുടെ പവിത്രതയും കുടജാദ്രി മലനിരകളുടെ ആത്മീയ പ്രാധാന്യവും ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. അമ്മയും മക്കളും തമ്മിലുള്ള ബന്ധം പോലെ ഭക്തരെ ചേർത്തുപിടിക്കുന്ന മൂകാംബികാദേവിയുടെ സന്നിധി ജ്ഞാനത്തിന്റെയും ഭക്തിയുടെയും വലിയൊരു കേന്ദ്രമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറയുന്നു.
കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ പ്രധാന അർച്ചകൻ സുബ്രഹ്മണ്യ അഡിഗ വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളും വ്യക്തമാക്കുന്നു. ആദിശങ്കരാചാര്യർ സ്ഥാപിച്ച പൂജാവിധികൾ ഇന്നും കൃത്യമായി പാലിക്കപ്പെടുന്ന ഈ മഹാക്ഷേത്രത്തിൽ ദിവസേനയുള്ള മൂന്ന് ശീവേലികളും വിവിധ വിശേഷാൽ പൂജകളും നടക്കുന്നുണ്ട്. സൗപർണികാ നദിയുടെ പവിത്രതയും കുടജാദ്രി മലനിരകളുടെ ആത്മീയ പ്രാധാന്യവും ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. അമ്മയും മക്കളും തമ്മിലുള്ള ബന്ധം പോലെ ഭക്തരെ ചേർത്തുപിടിക്കുന്ന മൂകാംബികാദേവിയുടെ സന്നിധി ജ്ഞാനത്തിന്റെയും ഭക്തിയുടെയും വലിയൊരു കേന്ദ്രമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറയുന്നു.
മൂകാംബികാദേവിയുടെ അർച്ചകപരമ്പരയിൽ 32ാം തലമുറക്കാരനായ സുബ്രഹ്മണ്യ അഡിഗ വനിതയ്ക്കു നൽകിയ പ്രത്യേക അഭിമുഖം
അമ്മ ഉണരുന്നതേയുള്ളൂ.......
മൂകാംബികാദേവി സന്നിധിയിൽ ഇരുളിനും വെളിച്ചത്തിനുമിടയിലെ പ്രാതസന്ധ്യയുടെ ഭംഗി. കുടജാദ്രിയിൽ നിന്നു മലയിറങ്ങി സൗപർണികയെ തഴുകി വരുന്ന തണുത്ത കാറ്റ്. നഗാരയിൽ നിന്നുയരുന്ന പെരുമ്പറ.
കാറ്റിൽ പോലും മന്ത്രധ്വനികൾ കേൾക്കുന്ന പരിസരം ഒരുനിമിഷം നിശബ്ദമായി. പ്രധാന അർച്ചകന്റെ വരവാണ്. പ്രഭാതശീവേലി കഴിഞ്ഞേ സുബ്രഹ്മണ്യ അഡിഗ വടക്കേ നടയിലെ വീട്ടിലേക്കെത്തൂ.
അമ്മയുടെ തിരുസന്നിധിയിൽ നിൽക്കുമ്പോൾ സമയം പോകുന്നത് അറിയുന്നതേയില്ല. പ്രഭാത പൂജകൾക്കു ശേഷം സുബ്രഹ്മണ്യ അഡിഗകൾ വനിതയോടു സംസാരിക്കാനിരുന്നു.
അഡിഗമാർ എങ്ങനെയാണു മൂകാംബികാദേവിയുടെ അർച്ചക സ്ഥാനത്തേക്കു വന്നത്?
32 തലമുറ മുൻപു കെളതി സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന വെങ്കണ്ണ സാമന്തനാണ് ക്ഷേത്രത്തിന്റെ പൂജാദി കർമങ്ങൾ ഞങ്ങൾക്ക് ഒൗദ്യോഗികമായി കൽപിച്ചു തന്നത്. പക്ഷേ, അതിനും മുൻപേ ഞങ്ങളുടെ പൂർവികർ മൂകാംബികാദേവിയുടെ അർച്ചകരായിരുന്നു. കുടുംബത്തിലെ മൂത്തമകനാണു സാധാരണ ദീക്ഷ സ്വീകരിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് കുട്ടിക്കാലം മുതൽക്കേ തന്ത്രശാസ്ത്രത്തിലും വേദശാസ്ത്രത്തിലും വിദ്യാഭ്യാസം നൽകും. പൊതുവിദ്യാഭ്യാസവും ഒപ്പം നടക്കും. ദീക്ഷ സ്വീകരിക്കേണ്ടതു ഭാര്യസമേതനായി വേണം എന്നുണ്ട്. എങ്കിലും എല്ലാം തീരുമാനിക്കുന്നത് അമ്മയാണ്. ഒരു ഭക്തൻ ഇവിടെ വരണമെങ്കിൽ അമ്മ വിളിക്കണം എന്നു പറയാറുണ്ടല്ലോ? അതുപോലെയാണിതും. അമ്മയുടെ അർച്ചകനാവാൻ അമ്മ തന്നെ വിളിക്കും. ഇതു വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. ഭക്തിയാണു പ്രധാനം. ശുദ്ധമനസ്സിലേ ഭക്തിയുണ്ടാവൂ. ഭക്തിയുള്ളവർക്കേ സിദ്ധിയുണ്ടാവൂ. യഥാർഥത്തിൽ മനസ്സിനുള്ള ഔഷധമാണ് അമ്മയുടെ അനുഗ്രഹം. നിങ്ങളുടെ മനസ്സിൽ ഭക്തി എങ്ങനെയാണോ അങ്ങനെയാവും സിദ്ധിയും. ഒരാൾ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു. ഇവിടെ വന്നു പ്രാർഥിക്കുന്നു. തിരിച്ചുപോയി ബിസിനസ് തുടങ്ങുന്നു. ആ സമയത്ത് അയാളുടെ മനസ്സു തെളിഞ്ഞതായിരിക്കും. അയാളുടെ തീരുമാനങ്ങൾ നല്ലതായിരിക്കും. ബിസിനസ് വിജയിക്കും. അതല്ലേ അനുഗ്രഹം?
ഈ അമ്മ സിദ്ധിദായിനിയാണ്. ഒരു ജപത്തിന് അതിന്റെ ആയിരം മടങ്ങ് അമ്മ തിരിച്ചുകൊടുക്കും. ഇവിടെ മാത്രമാണ് അമ്മ േതരിൽ എഴുന്നെള്ളാറുള്ളത്, ഭക്തന്റെ മനസ്സാണ് തേര്. അതിലാണ് അമ്മയുടെ എഴുന്നെള്ളത്ത്.
ഈ ക്ഷേത്രമുറ്റത്താകുമല്ലേ കളിച്ചു വളർന്നത്?
ഓർമയുറച്ചപ്പോഴേ അമ്പലത്തിലെ മണിനാദമാണു കാതിൽ. ഉപനയനത്തിനുശേഷം ഓത്ത് പഠിക്കാൻ തുടങ്ങി. അങ്ങനെ മന്ത്രതന്ത്രങ്ങൾക്കിടയിലായിരുന്നു കുട്ടിക്കാലം.
ഏഴാം ക്ലാസുവരെ മൂകാംബിക ഗവൺമെന്റ് സ്കൂളിലാണു പഠിച്ചത്. എട്ടാംക്ലാസിൽ കുന്ദാപുരയിലെ ഒരു കോൺവെന്റ് സ്കൂളിൽ പഠിച്ചു. അവിടെ ഇംഗ്ലിഷായിരുന്നു മാധ്യമം. പിന്നെ ഒൻപതും പത്തും ക്ലാസിൽ ബെംഗളൂരുവിലെ കനക്പുര ആശ്രമത്തിൽ. ശ്രീശ്രീ രവിശങ്കർ ആശ്രമത്തിലെ സ്കൂളിൽ. അവിടെ ഗുരുകുല സമ്പ്രദായമാണ്. പിന്നെ മൈസൂരുവിൽ രണ്ടു വർഷം. മഹാരാജാ സംസ്കൃത പാഠശാലയിൽ നിന്ന് ആഗമശാസ്ത്രം. യോഗശാസ്ത്രത്തിൽ പോസ്റ്റ് ഗ്രാജുവേറ്റാണ്. ഇടയ്ക്ക് നിയമപഠനത്തിനു പോയെങ്കിലും പൂർത്തിയാക്കിയില്ല.
കൊല്ലൂരു നിന്നു പുറത്തുപോകാറില്ലേ?
അങ്ങനെ പുറത്തുപോകാൻ ഞങ്ങൾക്കു വിലക്കുകളൊന്നുമില്ല. പക്ഷേ, നാലു നേരത്തെ പൂജ കഴിഞ്ഞാൽ പിന്നെ അതിനുള്ള സമയം ഉണ്ടാവാറില്ല. പുലർച്ചേ നാലുമണിക്ക് ഉണരണം. മന്ത്രജപങ്ങൾ ഉണ്ട്. അതിനുശേഷം തൊട്ടടുത്ത ഗണപതി ക്ഷേത്രത്തിൽ വിഘ്നനിവാരണ പൂജ ചെയ്യും. ആറു മണിയോടെയാണ് ദേവസ്ഥാനത്ത് എത്തുന്നത്. കൊടിമരപൂജയാണ് ആദ്യം. പിന്നെ, ശ്രീകോവിൽ വലംവച്ച് പ്രദക്ഷിണ പൂജ. അതിനുശേഷം പുറത്തു കെട്ടിയിരിക്കുന്ന ഗോക്കളെ പൂജിക്കും. അതൊരു വലിയ സങ്കല്പപൂജയാണ്. മുപ്പതുമുക്കോടി ദേവന്മാർക്കും ഉള്ള പൂജ. അതിനുശേഷം ഗണപതി വന്ദനവും ഗുരുവന്ദനവും കഴിഞ്ഞേ ശ്രീകോവിലിനുള്ളിൽ പൂജ തുടങ്ങൂ. ശീവേലി വരെ അതു നീളും. പ്രഭാതപൂജയ്ക്കു ശേഷമേ അർച്ചകനു ജലപാനം ഉണ്ടാകൂ.
മൂകാംബികയിലെ ദർശനക്രമം എങ്ങനെയാണ് ?
സൗപർണികാ നദിയിൽ കുളിച്ച ശേഷമാണു ഭക്തർ തൊഴാനെത്തിയിരുന്നത്. കുടജാദ്രിയിൽ നിന്ന് 64 ഇനം ഔഷധസസ്യങ്ങളെ തഴുകി വരുന്നതുകൊണ്ട് ഈ ജലത്തിന് ഔഷധഗുണമുണ്ട്. സൗപർണികയിൽ കുളിച്ചാൽ രോഗവും പാപവും ഒരുമിച്ചു മാറും എന്നാണു വിശ്വാസം.
‘ചതുഷഷ്ടി ദിവ്യൗഷധം ദിവ്യതീർഥം’ എന്നാണു സൗപർണികയെക്കുറിച്ചു പറയുന്നത്. സുപർണൻ എന്നു പേരായ ഗരുഡൻ ഇവിടെ തപസ്സിലിരുന്നതുകൊണ്ടാണ് സൗപർണിക എന്ന പേരു വന്നത്. ആ ഗരുഡഗുഹ ഇവിടെ ഇപ്പോഴുമുണ്ട്. നദിക്കരയിലൊരു ഗണപതിക്ഷേത്രമുണ്ട്. ആദ്യം അവിടെയാണു ദർശനം നടത്തേണ്ടത്. അതിനുശേഷം ഗരുഡഗുഹ കടന്നു ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലൂടെ നടന്നു വടക്കേനടയിൽ വന്ന് ആദ്യം തൊഴേണ്ടതു കിഴക്കോട്ടു ദർശനമുള്ള ദേവിയെ തന്നെയാണ്.
തുടർന്ന് ഉപദേവതമാരിൽ ആദ്യം വീരഭദ്രനെ തൊഴാം. ദേവിക്കുള്ള എല്ലാ പൂജകളും വീരഭദ്രസ്വാമിക്കും െചയ്യുന്നു. സുബ്രഹ്മണ്യൻ, പ്രാണലിംഗേശ്വരൻ, പ്രാർത്ഥേശ്വരൻ, നഞ്ചുണ്ഠേശ്വരൻ, ഹനുമാൻ, മഹാവിഷ്ണു, ഗോപാലകൃഷ്ണൻ മറ്റ് ഉപദൈവങ്ങൾ. സുഹാസിനീ പൂജയാണു സ്ത്രീകൾ കൂടുതലായി നടത്തുന്നത്. കേരളത്തിൽ ഇതിനെ സുമംഗലീപൂജ എന്നു പറയും.
മൂകാംബികാദേവിയെ തൊഴാനെത്തുന്നവർ കുടജാദ്രിയിലും പോകണമെന്നുണ്ടോ?
തമ്മിൽ കുറച്ച് അകലമുണ്ടെങ്കിലും രണ്ടും ഒന്നുതന്നെയാണ്. എന്നാൽ, മൂകാംബികാദേവിെയ തൊഴാനെത്തുന്നവർ കുടജാദ്രിയിൽ പോകണമെന്നു നിർബന്ധമില്ല. കുടജാദ്രി തപോഭൂമിയാണ്. ധ്യാനത്തിനും തപസ്സിനുമാണ് അവിടെ പോകുന്നത്. പുരാണങ്ങളിൽ പറയുന്ന മൃതസഞ്ജീവനി പോലും കുടജാദ്രിയിൽ ഉണ്ടെന്നാണു വിശ്വാസം. പ്രകൃതിയിൽ അലിയാൻ താത്പര്യമുള്ളവർക്കു കുടജാദ്രിയിൽ പോകാം. ഉൾക്കാഴ്ചയാണു പ്രധാനം.
ക്ഷേത്രത്തിലെ ഒരു ദിവസം എങ്ങനെയാണ്?
പുലർച്ചേ അഞ്ചു മണിക്കാണു നട തുറക്കുന്നത്. തുടർന്ന് തലേദിവസത്തെ നിർമാല്യം മാറ്റി ശ്രീകോവിൽ വൃത്തിയാക്കി ശുദ്ധി വരുത്തും. തുടർന്നു ഗണപതിഹോമം നടക്കും. ശ്രീകോവിലിനുള്ളിൽ പൂജ തുടങ്ങും മുൻപു പുറത്തു ഗോപൂജയുണ്ട്. ശ്രീകോവിലിനുള്ളിൽ ആദ്യം നടക്കുന്നത് ദന്തദാവന പൂജയാണ്. ചുക്കും ശർക്കരയും ചേർത്ത മിശ്രിതമാണ് അമ്മയ്ക്ക് ആദ്യം നിവേദിക്കുന്നത്. തുടർന്ന് പ്രഭാതപൂജയാണ്. .
11 മണിക്കാണ് അടുത്ത പൂജ. അഭിഷേകം,അർച്ചന, നിവേദ്യം, സൂക്തങ്ങൾ എന്നിവയടങ്ങിയ ഈ പൂജയ്ക്ക് മ ഹാപൂജ എന്നാണു പറയുന്നത്. അതിനുശേഷം ഉച്ചശീവേലി, ദീപാരാധന കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നരയ്ക്കു നട അടയ്ക്കും. മൂന്നിനു നട തുറക്കും. ആറു മണി വരെ പൂജകളില്ലാതെ ദർശനം തുടരും. അതിനുശേഷം പ്രദോഷപൂജയും അത്താഴപൂജയും നടക്കും. പിന്നെ, ശീവേലി. തുടർന്നു കഷായ നിവേദ്യം.
എട്ട് ഔഷധക്കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന സിദ്ധൗഷധമാണ് അത്. അവസാന നിവേദ്യം അതാണ്. ആ കഷായമാണ് പിന്നീട് ഭക്തർക്കു കൊടുക്കുന്നത്. ഒൻപതു മണിക്കു നട അടയ്ക്കും.
ശങ്കരാചാര്യർ നിശ്ചയിച്ച പൂജാവിധികളാണോ ഇപ്പോഴും?
ആയിരത്തിലേറെ വർഷമായി ആദിശങ്കര ഗുരുപാദർ നിശ്ചയിച്ച പൂജാവിധികളാണു ഇവിടെ പിന്തുടരുന്നത്. ഗുരുപാദർ ‘സ്വാഹം ഭാവേന’ എന്ന സങ്കല്പത്തിലാണു പ്രതിഷ്ഠ നടത്തിയത്. അതായതു ദേവിയെ ആരാധിക്കുന്ന മനുഷ്യർ എങ്ങനെയാണോ അതുപോലെ.
പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കുന്ന അമ്മയ്ക്ക് എന്തിനാണു നിവേദ്യങ്ങൾ എന്നുചോദിക്കുന്നവർക്കുള്ള മറുപടിയാണിത്. അമ്മയ്ക്കു ചുക്കും ശർക്കരയും കൊണ്ടാണു പൂജ തുടങ്ങുന്നതെന്നു പറഞ്ഞല്ലോ? അതുപോലെ ചോറ്, ദോശ, വട, നെയ്യപ്പം ഇതൊക്കെ നിവേദിക്കാറുണ്ട്. അമ്മയും മക്കളും തമ്മിലുള്ള താദാത്മ്യപ്പെടലാണ് അത്.
പല നേരങ്ങളിൽ ദേവിക്കു വ്യത്യസ്തമായ ഭാവമാണോ?
അല്ല. ഇവിടെ ദേവിക്ക് ഒരു ഭാവമേയുള്ളു. അഷ്ടാദശമുഖ്യപീഠങ്ങളിൽ ഒരു ശക്തിപീഠമാണു മൂകാംബികയിലേത്. സ്വയംഭൂവായ മിഥുനലിംഗമാണ് ഇവിടെയുള്ളത്. മഹാകാളീ. മഹാലക്ഷ്മീ. മഹാസരസ്വതീ ഭാവങ്ങൾ കൂടിച്ചേർന്ന ഏകഭാവമാണ് ഇടതുവശത്ത്. വലതുഭാഗത്തു ബ്രഹ്മ, വിഷ്ണു, മഹേശ്വര ത്രിത്വങ്ങൾ. അങ്ങനെ ദമ്പതീഭാവസ്വരൂപിണിയാണ് അമ്മ. ഇതൊരു ശക്തിസ്ഥാനമാണ്.
ഇവിടെ അർച്ചകരായി അവരോധിക്കപ്പെടുന്നവരും വിവാഹിതരായിക്കണം എന്നു പറയുന്നതിനുകാരണം ദേവി ദമ്പതീഭാവസ്വരൂപിണിയായതുകൊണ്ടാകും. ഇവിടെ ദർശനത്തിനായി വരുന്നവർ ഭാര്യാഭർത്തൃസമേതരായി വരണം എന്നു പറയുന്നതും മറ്റൊന്നും കൊണ്ടല്ല.
എല്ലാ ദിവസവും ഉത്സവമുള്ള ക്ഷേത്രമാണല്ലോ ?
മഹാക്ഷേത്രസങ്കൽപത്തിലുള്ള ക്ഷേത്രത്തിൽ എല്ലാ ദിന വും ഉത്സവം ഉണ്ടാകും. ഇവിടെ ദിവസവും മൂന്നു ശീവേലികൾ ഉണ്ട്. പ്രഭാതശീവേലി, ഉച്ചശീവേലി, രാത്രിശീവേലി. ഇതു മൂന്നും ഉത്സവഛായയോടെയാണ് നടക്കുന്നത്. പിന്നെ എല്ലാ വെള്ളിയാഴ്ചകളിലും വാരോത്സവം.. 15 ദിവസം കൂടുമ്പോഴാണു പക്ഷോത്സവം. എല്ലാ പൗർണമിനാളിലും മാസോത്സവം നടക്കും. ആറു മാസത്തിലൊരിക്കലാണ് നവരാത്രി ആഘോഷങ്ങൾ, ചൈത്ര നവരാത്രിയും അശ്വിനനവരാത്രിയും. രഥോത്സവമാണു വാർഷികോത്സവം.
പണ്ടും മലയാളികൾ ഇതുപോലെ വരാറുണ്ടായിരുന്നോ?
ശ്രീ ശങ്കരാചാര്യ ഗുരുപാദരാണല്ലോ പ്രതിഷ്ഠ നടത്തിയത്. അന്നു മുതൽ മലയാളികൾ വരുന്നുണ്ട് എന്നുവേണം കരുതാൻ. മുൻപ് കുന്ദാപുരയിൽ നിന്നു ഇങ്ങോട്ടുവരാൻ പാലമില്ല. മൂന്നു പുഴ കടന്നുവേണം ഇവിടെ വരാൻ. തോണിയാണ് ആശ്രയം. വിദ്യാരംഭത്തിനും പണ്ടേ കേരളത്തിൽ നിന്നു ധാരാളമാളുകൾ വരാറുണ്ട്. 365 ദിവസവും വിദ്യാരംഭമുള്ള തിരുനടയാണിത്. വിദ്യ എന്നു പറയുന്നത് ജ്ഞാനമാണ്. വിദ്യ ജ്ഞാനത്തിൽ തുടങ്ങുന്നു. ‘ജ്ഞായതേ അനേന ഇതി ജ്ഞാനം’ എന്നാണ്. അതായത് ജ്ഞാന ത്തിലൂടെ ഒരു വസ്തുവിന്റെ യഥാർഥ സ്വരൂപത്തെ അറിയാനുള്ള ബോധം ഉണ്ടാകുന്നു. ജ്ഞാനത്തിന്റെ അധിദേവതയാണു മൂകാംബിക. അതാണു ജ്ഞാനത്തിന്റെ ആരംഭം ഇവിടെ നിന്നാകുന്നതിന്റെ പ്രാധാന്യം.
കേരളത്തിലെ ക്ഷേത്രങ്ങൾക്കു മൂകാംബികാ ക്ഷേത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
‘ഗഗനം ഗഗനാകാരം... സാഗരം സാഗരോപമം’ എന്നല്ലേ? ആകാശത്തിനു തുല്യം ആകാശം മാത്രം. സാഗരത്തിനു തുല്യം സാഗരം മാത്രം. ഓരോ മഹാക്ഷേത്രവും ഓരോ ആകാശമാണ്. ഓരോ സാഗരവുമാണ്. ഒന്നിനെ മറ്റൊന്നുമായി യോജിപ്പിക്കാൻ കഴിയില്ല.
മൂകാംബിക ക്ഷേത്രം മറ്റേതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെടുന്നുണ്ടെന്നു വേദങ്ങളിലോ പുരാണങ്ങളിലോ പറയുന്നതായി അറിവില്ല. വേദപുരാണങ്ങളാണു ക്ഷേത്രചരിത്രത്തിന്റെ ആധാരശില. സ്കന്ദപുരാണത്തിലാണ് മൂകാംബികാദേവിയെക്കുറിച്ചു പരാമർശമുള്ളത്. അവിടെ അനുബന്ധക്ഷേത്രങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇനി ആരെങ്കിലും അങ്ങനെ പറഞ്ഞാലും ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. കാരണം, ആത്യന്തികമായി ആത്മാവിന്റെ ഔഷധശാലകളാണു ക്ഷേത്രങ്ങൾ.
പക്ഷേ, പല കഥകളും ഭക്തമനസ്സുകളെ തെറ്റിധരിപ്പിക്കുന്നതാണ്. ഇവിടെ ഉണ്ടായ ഒരു അനുഭവം പറയാം. ഞങ്ങളുെട ഗ്രാമങ്ങളെ വേർതിരിക്കുന്നതിന് അതിർത്തിയിൽ വലിയ കല്ലുകൾ നാട്ടും. അങ്ങനെ നാട്ടിയ കല്ല് ഇപ്പോൾ ഒരു വിഗ്രഹമാണ്. വരുന്നവഴിക്കു നിങ്ങൾക്ക് അതുകാണാം. വനദേവതയാണെന്നു പറഞ്ഞ് അവിടെ പൂജ നടക്കുന്നുണ്ട്. അതുപോലെ ഭക്തമനസ്സുകളെ തെറ്റിധരിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ടാവാം.
അങ്ങൊരു ബഹുഭാഷാ പണ്ഡിതൻ കൂടിയാണല്ലോ?
പണ്ഡിതനൊന്നുമല്ല. തമിഴ്, സംസ്കൃതം, കന്നട, മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ അറിയാമെന്നു മാത്രം. കൂടുതൽ പഠിച്ചതും കൈകാര്യം ചെയ്യുന്നതും സംസ്കൃതമാണ്. പ്രകൃതിയിൽ അറിയാൻ ഒന്നും ബാക്കിയില്ലെന്നു തോന്നുമ്പോഴാണു സർവജ്ഞരാകുന്നത്. അങ്ങനെയുള്ള ഒരാളേ ജീവിച്ചിരുന്നുള്ളു; ശങ്കരാചാര്യർ.
കുടുംബത്തെക്കുറിച്ചു പറയാമോ?
അച്ഛൻ കെ. എൻ. നരസിംഹ അഡിഗ. നാലു പതിറ്റാണ്ട് അമ്മയുടെ മുഖ്യ അർച്ചകനായിരുന്നു. ഇപ്പോൾ വീട്ടിൽ വേദോപാസനയും പഠനവുമായി കഴിയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാനതീരുമാനങ്ങൾ ഇപ്പോഴും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം തന്നെയാണ്. നാലു മാസം മുൻപായിരുന്നു എന്റെ അമ്മ വിജയലക്ഷ്മിയുടെ വേർപാട്.
ഭാര്യ പൃഥ്വി. ഞങ്ങൾക്കു രണ്ടു കുട്ടികൾ. മൂത്തമകൾ ത്വരിത് ശ്രീമൂകാംബിക ടെംപിള് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഇളയ മകൻ അഗ്നിദത്ത നരസിംഹ അഡിഗ. മൂകാംബിക ഗവൺമെന്റ് യു.പി. സ്കൂളിൽ രണ്ടാംക്ലാസിൽ പഠിക്കുന്നു. അയാളുടെ ഉപനയനം കഴിഞ്ഞു. വേദപഠനം ആരംഭിച്ചു.
അഡിഗകൾ പിന്നെയും സംസാരിച്ചു. ഐഹികജീവിതത്തിൽ അമ്മയില്ലാത്തവർക്ക് താങ്ങാവുന്ന ശക്തിവിശേഷം. ഒരിക്കൽ വന്നവരെ വീണ്ടും വീണ്ടും ഇവിടേക്ക് ആകർഷിക്കുന്ന അമ്മയുടെ ദിവ്യമായ സ്നേഹം.
മൂകാംബികയിലേക്കുള്ള യാത്രകൾ അങ്ങനെയാണ്;
അതൊരിക്കലും അവസാനിക്കുന്നില്ല.
ഒരു യാത്ര അവസാനിക്കുന്നിടത്തു നിന്നു മറ്റൊരു യാത്ര ആരംഭിക്കുന്നു.
അമ്മയുടെ അനുഗ്രഹം തേടി
അമ്മയെ കാണാൻ വരുന്നവരാരും വെറും കയ്യോടെ തിരിച്ചുപോകുന്നില്ല. ഓരോ വ്യക്തിക്കും സ്വന്തം അമ്മ അത്രയ്ക്കും ദിവ്യമായ ഒന്നല്ലേ?
ഒരുദാഹരണം പറയാം. തമിഴ്നാട്ടിലെ മുൻമുഖ്യമന്ത്രി എംജിആർ കടുത്ത നിരീശ്വരവാദിയായിരുന്നു. ഒരിക്കൽ അദ്ദേഹം പറഞ്ഞത്രേ, ‘എന്റെ അമ്മയല്ലാതെ എനിക്ക് മറ്റൊരു ദൈവമില്ല’. പിന്നെയും വർഷങ്ങൾ മുന്നോട്ടു പോയി.
അമ്മയുടെ വിയോഗത്തിനു ശേഷം അദ്ദേഹം കൊല്ലൂരിലെത്തി. മൂകാംബികാദേവിയെ സ്വന്തം അമ്മയെപ്പോലെ കണ്ടു. അമ്മയുടെ അനുഗ്രഹത്തണലിൽ നിൽക്കുമ്പോൾ മക്കളാരും അനാഥരല്ല.