‘ഉള്ളിലെ സ്നേഹത്തിന്, മുറിവേൽപ്പിച്ച മനുഷ്യരാൽ ഒരിളക്കവും തട്ടരുതേ...’: ഷബ്ന മറിയം എഴുതുന്നു Shabna Mariyam Reflects on Premalu and Human Relationships
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റ് ഷബ്ന മറിയം ‘വനിത ഓൺലൈനിൽ’ എഴുതുന്ന ‘നിഴലാഴം’ ആത്മാനുഭവക്കുറിപ്പുകളുടെ പരമ്പരയിൽ ‘പ്രേമലു’ എന്ന ചലച്ചിത്രവും അതുണ്ടാക്കിയ അനുഭവങ്ങളും പങ്കുവെക്കുന്നു. സിനിമയിലെ പ്രണയവും സൗഹൃദവും പരസ്പരം മനസ്സിലാക്കലിന്റെ ആഴവും വ്യക്തിജീവിതത്തിൽ എപ്രകാരം പ്രതിഫലിക്കുന്നുവെന്ന് ലേഖിക വിശകലനം ചെയ്യുന്നു. കാലത്തിനനുസരിച്ച് മനുഷ്യബന്ധങ്ങളിലും സൗഹൃദങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളും വളർച്ചയും തിരിച്ചറിവുകളുമാണ് ഈ കുറിപ്പിന്റെ പ്രധാന പ്രമേയം. സ്നേഹത്തിന്റെ യഥാർത്ഥ അർത്ഥവും മുറിവുകളെ അതിജീവിച്ച് മനുഷ്യർ പരസ്പരം തുണയാകുന്നതിന്റെ സൗന്ദര്യവുമാണ് ഇതിൽ വരച്ചുകാട്ടുന്നത്.

മലയാളത്തിലെ പുതുതലമുറ നോവലിസ്റ്റുകളിൽ ശ്രദ്ധേയയായ ഷബ്ന മറിയം ‘വനിത ഓൺലൈനിൽ’ എഴുതുന്ന ആത്മാനുഭവക്കുറിപ്പുകളുടെ പരമ്പരയാണ് ‘നിഴലാഴം’ –
മൂന്ന് :
ഇപ്പോഴും ഒരു സിനിമ കണ്ടാൽ, പുസ്തകം വായിച്ചാൽ ഉലഞ്ഞു പോകാനുള്ളത്രയും അല്ലെങ്കിൽ ഉയർന്നുപൊങ്ങാനുള്ളത്രയും
‘ഞാനില്ലായ്മ’ എന്നിലുണ്ട് എന്നുള്ളതിൽ അഭിമാനമേയുള്ളൂ. കഴിഞ്ഞ ദിവസം മോള് നെറ്റ്ഫ്ലിക്സിൽ ‘പ്രേമലു’ കണ്ടിരുന്നപ്പോൾ ഞാനും വെറുതെ അവിടെയിരുന്ന് അതൊന്ന് കൂടി കണ്ടു. നേരത്തെ തിയറ്ററിൽ പോയി കണ്ടതായിരുന്നു. ഒരു ‘പിള്ളേർപടം’ എന്നും പറഞ്ഞ് പോയിട്ട് തിയറ്റർ നിറയെ കുടുംബങ്ങളായിരുന്നു. കണ്ട് തുടങ്ങിയപ്പോൾ മനസ്സിലായി, എല്ലാർക്കും കണക്ട് ചെയ്യാവുന്ന പ്രേമത്തിന്റെയും സൗഹൃദത്തിന്റെയും വകഭേദങ്ങൾ ആ കുഞ്ഞു സിനിമയിലുണ്ട്. അതെന്നെയും മകളെയും ഒരു പോലെ എൻഗേജ്ഡ് ആക്കി. ഇമോഷണലി കണക്റ്റ് ആക്കി. ഞങ്ങൾ പുറത്തിറങ്ങി സന്തോഷത്തോടെ പരസ്പരം നോക്കി. അപ്പോഴും അമ്മ - മകൾ എന്ന വിധേയത്വം കലർന്ന ബന്ധത്തേക്കാൾ സൗഹൃദം മുന്നിൽ നിൽക്കുന്നത് കൊണ്ടാണ് എന്തും തുറന്ന് പറയാനുള്ള മനോഹരമായൊരിടമായി അത് മാറിയത് എന്നറിയാം.
പറയാൻ വന്നത് മറ്റൊന്നാണ്, സിനിമ രണ്ടാമത് കണ്ടപ്പോഴും സച്ചിൻ റീനുവിനോട് ഇടയ്ക്കിടെ പറയുന്നത് ഉള്ളിൽ തട്ടി. ‘‘നിന്നെപ്പോലെ എന്നെയാരും കേട്ടിട്ടില്ല. നിന്നെപ്പോലെ എന്റെ അരക്ഷിതാവസ്ഥകളിൽ ചെറുവിരലില്ലെങ്കിലും ആരും തൊട്ടിട്ടുമില്ല. നീ കൂടെയുള്ളപ്പോൾ ഞാനത്രയും കംഫേർട്ടബിളാണ്’’. അപ്പോഴുള്ള സച്ചിന്റെ നോട്ടമുണ്ട്, അങ്ങനെയൊരാളെ വിട്ടുകളയൽ അവന് മരണത്തിന് സമമാണെന്ന് പറയുന്ന നോട്ടം. ‘പ്രേമലു’വിലെ ഏറ്റവും മനോഹരമായ രംഗമേതെന്ന് ചോദിച്ചാൽ അവസാനം റീനു സച്ചിനേ ചേർത്തുപിടിച്ച് അവനെ വാത്സല്യത്തോടെ ചുംബിക്കുന്ന ആ രംഗമാണ്. അത്രമേൽ സുന്ദരം.
പ്രണയത്തെക്കുറിച്ച്, വിവാഹജീവിതത്തെക്കുറിച്ച് ഉള്ള സകല ഡിമാന്റുകളെയും കടപുഴക്കി കൊണ്ട് ഒരു ചെറുക്കൻ തന്റെ ഉള്ളിലേക്ക് ചൂണ്ടയിടുന്നു. അവൾക്കതിൽ കൊത്താതിരിക്കും വരെ പ്രാണൻ പിടയുന്നു. അത് തന്നെയാണ് പ്രേമം. എല്ലാം കൊണ്ടും സെറ്റിലായ ഒരാളല്ല വേണ്ടതെന്ന് അവൾതന്നെ തിരിച്ചറിയുന്നു. ‘live together, grow together’. കൽപ്പറ്റ മാഷ് പറഞ്ഞത് പോലെ ‘മറ്റെവിടെയുമില്ലാത്തൊരു നമ്മൾ പ്രണയത്തിൽ വെളിപ്പെടുകയാണ്’. ഇതാ മറ്റൊരു ഞാൻ. എനിക്ക്പോലും അറിയാതിരുന്നൊരു ഞാൻ. സന്തോഷത്തിൽ എത്ര ചേർന്നിരുന്നിട്ടും / ചോർത്തിയെടുത്തിട്ടും കാര്യമില്ല. ഒന്ന് പതറുമ്പോൾ , വീഴുമ്പോൾ മൃദുവായൊന്ന് ഉള്ള് തൊടാനറിയില്ലെങ്കിൽ. മൂർദ്ധാവിൽ / ആത്മാവിൽ ഒരു മൃദുചുംബനത്തിന്റെ തണൽ നൽകാനറിയില്ലെങ്കിൽ...
സൗഹൃദത്തിലും ഇത് ശരിയാണ്. സൗഹൃദത്തിന്റെ അവസാന തുള്ളിയും അവസാനിച്ച് പോകുന്ന ചില അപൂർവ സന്ദർഭങ്ങളുണ്ടായിരുന്നു എന്റെ ജീവിതത്തിലും. പക്ഷേ അവിടേക്ക് ആഴത്തിൽ തൊട്ടുകൊണ്ട് ആർദ്രമായി സ്നേഹത്തെ അനുഭവിപ്പിക്കാൻ പാകത്തിലുള്ള ആരോ വന്ന് നിന്നു എന്നെന്നും... ആ കാലത്തേക്ക് പാകമായ ഉടുപ്പുകളുമായി. എന്റെ ആത്മാഭിമാനം എന്നെപ്പോലെത്തന്നെ മുറുക്കെപ്പിടിച്ചുകൊണ്ട്...
എന്നാലും ചിലപ്പോൾ, ഏറ്റവും നശിച്ച മനുഷ്യർ ജീവിതത്തിൽ വന്ന് പോകുമ്പോൾ ഓർക്കും ഇനിയൊരിക്കലും ഒരാളെയും ഉള്ളിലേക്കെടുക്കില്ലെന്ന്. പിന്നെ കുറച്ചുനേരം കഴിയുമ്പോൾ തിരിച്ചും ഓർക്കും, ഇങ്ങനെ കടന്നുവന്ന ചില മനുഷ്യർ തന്നെയാണല്ലോ നമ്മേക്കാൾ നമ്മെ മുറുക്കിപ്പിടിച്ചിരുന്നതെന്നും.... ഏതാഴത്തിലും ഏതുയരത്തിലും
ഓരോ കാലത്തും മനുഷ്യർ മാറിമാറി വരില്ലേ. എല്ലാ കാലത്തിലേക്കും ഒരേ മനുഷ്യർ മതിയാവില്ലെന്നുള്ളത് വലിയ സത്യമാണ്. യാഥാർത്ഥ്യമാണ്. നമ്മളെല്ലാം ചിലപ്പോൾ വളരും...മറ്റു ചിലപ്പോൾ തളരും. പിന്നെയും ചിലപ്പോൾ ഉലയുകയും പൂക്കുകയും ചെയ്യും. ഈ സമയത്തെല്ലാം ഒരേ മനുഷ്യർ മതിയാവില്ല. അവർക്ക് നമ്മെയോ നമുക്ക് അവരെയോ ചില അടരുകളിൽ മനസ്സിലാകണമെന്നില്ല. ശരിയല്ലേ ?
പത്താം ക്ലാസിൽ ഖൽബിന്റെ പാതിയും പറിച്ചെടുത്തോണ്ട് പോകുമെന്ന് കരുതിയ കൂട്ടുകാരി മതിയാകുമോ ഇന്നും. ഉറപ്പായും പറ്റില്ല. പലതരം പാകപ്പെടലുകൾക്ക് കരുത്തുള്ളവ മാത്രം നിലനിൽക്കും. അപ്പോഴും സൗഹൃദവും എംമ്പതിയും ആദരവും നിലനിർത്താനുള്ള മെച്യൂരിറ്റി ഉണ്ടാവലാണ് വിവേകമുള്ള മനുഷ്യർക്കുണ്ടാവേണ്ടത്.
എന്നാലും, സ്നേഹമെന്ന അപ്പക്കഷ്ണം മതിയാവോളം തിന്ന് മരിച്ച ആരെങ്കിലുമുണ്ടാവുമോ ഈ ലോകത്ത് ?
ഉള്ളിലെ സ്നേഹത്തിന്, മുറിവേൽപ്പിച്ച മനുഷ്യരാൽ ഒരിളക്കവും തട്ടരുതേ. അതേറ്റവും സത്യസന്ധമായി ഒഴുകട്ടെ എന്നത് മാത്രമാണെന്റെ തേടൽ.