വിവാഹമോചനത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാനും സ്ത്രീകൾക്ക് പിന്തുണയേകാനും ലക്ഷ്യമിട്ടാണ് സംവിധായിക നിഷ രത്നമ്മ ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന ഡോക്യുമെന്ററിയും പുസ്തകവും ഒരുക്കിയത്. വിവാഹബന്ധം അവസാനിക്കുന്നതോടെ ജീവിതം അവസാനിക്കുന്നില്ലെന്നും പ്രതികൂല സാഹചര്യങ്ങളിൽനിന്ന് മോചനം നേടി സന്തോഷകരമായ ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും ഈ സംരംഭങ്ങളിലൂടെ അവർ ഓർമിപ്പിക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ ആശയത്തിന് സമൂഹത്തിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

വിവാഹമോചനത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാനും സ്ത്രീകൾക്ക് പിന്തുണയേകാനും ലക്ഷ്യമിട്ടാണ് സംവിധായിക നിഷ രത്നമ്മ ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന ഡോക്യുമെന്ററിയും പുസ്തകവും ഒരുക്കിയത്. വിവാഹബന്ധം അവസാനിക്കുന്നതോടെ ജീവിതം അവസാനിക്കുന്നില്ലെന്നും പ്രതികൂല സാഹചര്യങ്ങളിൽനിന്ന് മോചനം നേടി സന്തോഷകരമായ ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും ഈ സംരംഭങ്ങളിലൂടെ അവർ ഓർമിപ്പിക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ ആശയത്തിന് സമൂഹത്തിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

വിവാഹമോചനത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാനും സ്ത്രീകൾക്ക് പിന്തുണയേകാനും ലക്ഷ്യമിട്ടാണ് സംവിധായിക നിഷ രത്നമ്മ ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന ഡോക്യുമെന്ററിയും പുസ്തകവും ഒരുക്കിയത്. വിവാഹബന്ധം അവസാനിക്കുന്നതോടെ ജീവിതം അവസാനിക്കുന്നില്ലെന്നും പ്രതികൂല സാഹചര്യങ്ങളിൽനിന്ന് മോചനം നേടി സന്തോഷകരമായ ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും ഈ സംരംഭങ്ങളിലൂടെ അവർ ഓർമിപ്പിക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ ആശയത്തിന് സമൂഹത്തിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

വിവാഹ മോചനം ഒരു വലിയ തെറ്റാണെന്നും അപമാനമാണെന്നും വിശ്വസിക്കുന്ന സാമൂഹിക ബോധത്തെ ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന പ്രയോഗത്തിലൂടെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു നിഷ രത്നമ്മ എന്ന സംവിധായിക. വിവാഹമോചനത്തില്‍ നിരാശ ബാധിക്കാതെ, ജീവിതം തിരിച്ചുപിടിക്കണമെന്നും പ്രതികൂലസാഹചര്യങ്ങളെ മറികടന്ന്, സന്തോഷത്തിന്റെ പൂർണതയിലേക്കെത്തണമെന്നുമുള്ള ഓർമപ്പെടുത്തലുകളുമായാണ് ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന മലയാളം ഡോക്യുമെന്ററി നിഷ എഴുതി സംവിധാനം ചെയ്തത്. കേരളം,യു എ ഇ, ന്യൂസിലൻഡ് എന്നിവിടങ്ങളിലുള്ള വിവാഹമോചിതരായ മൂന്ന് മലയാളി സ്ത്രീകൾ തങ്ങളുടെ അനുഭവകഥകൾ പറഞ്ഞ ഈ ഡോക്യുമെന്ററി വലിയ ചർച്ചകൾക്കാണ് വഴിവച്ചത്; ഏറെ പ്രശംസയും നേടി. പിന്നീട് ഇതേ പേരിൽ സമാന ആശയം മുൻനിർത്തി ഒരു പുസ്തകവും നിഷ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.

വിവാഹമോചനത്തെക്കുറിച്ചും സമൂഹം അതിൽ കൽപ്പിക്കുന്ന അപമാനബോധത്തെക്കുറിച്ചും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ നിഷ തുറന്നു പറയുന്നു, ‘വനിത ഓൺലൈനി’ൽ –

ADVERTISEMENT

ഹാപ്പിലി ഡിവോഴ്സ് എന്നൊരു ആശയത്തിലേക്ക് എങ്ങനെയെത്തി ?

നമ്മുടെ സമൂഹത്തിൽ വിവാഹം ഇന്നും വളരെ പവിത്രമായ ഒരു സ്ഥാപനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഒരു വിവാഹബന്ധത്തിനുള്ളിൽ മനുഷ്യർ അനുഭവിക്കുന്ന വേദനകളേക്കാൾ പലപ്പോഴും സമൂഹത്തിന് പ്രധാനം ആ ബന്ധം നിലനിൽക്കുന്നുണ്ടോ എന്നതാണ്. കുടുംബത്തിന്റെ മഹിമ, കുട്ടികളുടെ ഭാവി, സമൂഹത്തിന്റെ കാഴ്ചപ്പാട് – ഇതെല്ലാം സംരക്ഷിക്കുന്നതിനു വേണ്ടി സ്വന്തം സന്തോഷവും സമാധാനവും ബലികഴിക്കേണ്ടിവരുന്ന എത്രയോ മനുഷ്യരുണ്ട് നമുക്കിടയിൽ. പ്രത്യേകിച്ച് സ്ത്രീകൾ.

ADVERTISEMENT

എന്റെ ചോദ്യം വളരെ ലളിതമാണ് : ഒരു കുടുംബത്തിന്റെ മഹിമ സംരക്ഷിക്കാൻ വേണ്ടി ഒരാൾ സ്വന്തം ജീവിതം മുഴുവൻ ദുരിതത്തിൽ ജീവിക്കേണ്ടതുണ്ടോ ?
ഒരു ബന്ധം അവസാനിപ്പിക്കുന്നതുകൊണ്ട് ഒരാളുടെ ജീവിതം അവസാനിക്കുന്നില്ല. ചിലപ്പോൾ, വിഷലിപ്തമായ ഒരു ബന്ധത്തിൽനിന്ന് പുറത്തുവരുന്നതാണ് ജീവിതത്തോടുതന്നെ ചെയ്യുന്ന ഏറ്റവും വലിയ നീതി.
പ്രത്യേകിച്ച് സ്ത്രീകളോട് എനിക്ക് പറയാനുള്ളത് ഇതാണ്: മറ്റുള്ളവരുടെ പ്രതീക്ഷകൾക്കും സാമൂഹികമായ വിധിയെഴുത്തുകൾക്കും വേണ്ടി സ്വന്തം ജീവിതം ഹോമിക്കേണ്ടതില്ല. നിങ്ങൾക്കും സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശമുണ്ട്.
വിവാഹമോചനത്തെ മഹത്വവത്കരിക്കാനല്ല ഞാൻ ‘Happily Divorced’ എന്ന ആശയത്തിലൂടെ ശ്രമിച്ചത്. മറിച്ച്, വിവാഹമോചനത്തിനുശേഷവും സന്തോഷകരവും അർഥവത്തുമായ ഒരു ജീവിതം സാധ്യമാണെന്ന് സമൂഹത്തോട് പറയാനാണ്.

നമ്മുടെ സമൂഹത്തിൽ വിവാഹത്തിനും കുടുംബത്തിന്റെ മാനത്തിനും പലപ്പോഴും വ്യക്തികളുടെ സന്തോഷത്തേക്കാൾ വലിയ പ്രാധാന്യം നൽകാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളോട്, എന്തൊക്കെ സഹിക്കേണ്ടിവന്നാലും കുടുംബം തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് സമൂഹം പറയുന്നത്. എന്നാൽ, ഒരു ബന്ധം ഒരാളുടെ ജീവിതത്തെത്തന്നെ തകർക്കുന്ന തരത്തിലേക്ക് മാറിയാൽ, അതിൽനിന്ന് പുറത്തുകടക്കുന്നത് തെറ്റാണോ ?
വിവാഹമോചനം എന്നത് ജീവിതത്തിന്റെ അവസാനമല്ലെന്നും, ചിലപ്പോൾ അതൊരു പുതിയ തുടക്കമാകാമെന്നും പറയാനാണ് ‘Happily Divorced’ എന്ന ആശയത്തിലൂടെ ഞാൻ ശ്രമിച്ചത്. വിവാഹമോചനത്തെ മഹത്വവത്കരിക്കുകയോ എല്ലാവരും വിവാഹമോചനം നേടണമെന്ന് പറയുകയോ അല്ല എന്റെ ലക്ഷ്യം. മറിച്ച്, ഒരു ബന്ധത്തിൽ തുടരുന്നതുകൊണ്ടുമാത്രം ഒരാൾ സന്തോഷവാനായിരിക്കണമെന്നില്ലെന്നും, അതിൽനിന്ന് പുറത്തുവന്നാലും മനോഹരമായൊരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയുമെന്നും പറയുകയാണ്.

ADVERTISEMENT

വ്യക്തിപരമായ അനുഭവങ്ങൾ ഈ ആശയത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് ?


എന്റെ വ്യക്തിപരമായ അനുഭവങ്ങൾ തന്നെയാണ് ഈ ആശയത്തിന്റെ അടിത്തറ. വിവാഹമോചനത്തിനുശേഷം ദുബായിൽ പുതിയൊരു ജീവിതം തുടങ്ങുകയായിരുന്നു ഞാൻ. ഒരു പുതിയ ജോലി കണ്ടെത്തി, സാമ്പത്തികമായി മുമ്പത്തേക്കാൾ ശക്തയായി, ജീവിതം ആദ്യം മുതൽ കെട്ടിപ്പടുത്തു. പിന്നീട് ഒരു പുതിയ പങ്കാളിയെ കണ്ടെത്തുകയും ചെയ്തു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞ മനോഹരമായൊരു ഘട്ടത്തിലേക്ക് കടന്നുവെന്ന് എനിക്ക് പറയാൻ കഴിയും.
ഇതൊന്നും എളുപ്പത്തിൽ സംഭവിച്ചതല്ല. ഒരുപാട് പ്രതിസന്ധികളെയും മാനസിക സംഘർഷങ്ങളെയും മറികടന്നാണ് ഞാൻ ഇവിടെ എത്തിയത്. പക്ഷേ, ഒരു ബന്ധം അവസാനിച്ചുവെന്നതുകൊണ്ട് ജീവിതത്തിലെ എല്ലാ സാധ്യതകളും അവസാനിക്കുന്നില്ലെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു. ആ തിരിച്ചറിവാണ് ‘Happily Divorced’ എന്ന ആശയത്തിന് കൂടുതൽ കരുത്ത് നൽകിയത്.

ഡോക്യുമെന്ററി ചെയ്യാനുള്ള പ്രചോദനം എന്തായിരുന്നു ?


വിവാഹമോചനത്തെക്കുറിച്ച് സമൂഹത്തിൽ ഒരുപാട് ചർച്ചകളുണ്ടെങ്കിലും, അതിനുശേഷം സ്ത്രീകൾ എങ്ങനെയാണ് ജീവിതം പുനർനിർമിക്കുന്നത് എന്നതിനെക്കുറിച്ച് അധികം സംസാരിക്കാറില്ല. അവരുടെ പോരാട്ടങ്ങളും അതിജീവനവും പുതിയ സ്വപ്നങ്ങളും പലപ്പോഴും ആരും അറിയാതെ പോകുന്നു.
അത്തരം അനുഭവങ്ങൾ പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹമാണ് ‘Happily Divorced’ എന്ന 26 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലേക്ക് എന്നെ നയിച്ചത്. വിവാഹമോചനത്തിനുശേഷം ജീവിതം തിരിച്ചുപിടിച്ച സ്ത്രീകളുടെ അനുഭവങ്ങളിലൂടെ, വിവാഹബന്ധം അവസാനിക്കുന്നതോടെ ഒരാളുടെ ജീവിതവും അവസാനിക്കുന്നില്ലെന്ന് പറയാനായിരുന്നു ശ്രമം. 2023-ലാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

മലയാളി സമൂഹത്തിൽ വിവാഹമോചനം ഇന്നും അപമാനമായി കാണപ്പെടുന്നുണ്ടോ ?

ഒരു പരിധിവരെ ഇപ്പോഴും അങ്ങനെ തന്നെയാണ്. മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നിരുന്നാലും, വിവാഹമോചിതയായ ഒരു സ്ത്രീയെ വിലയിരുത്താനും അവളുടെ തീരുമാനത്തെ ചോദ്യം ചെയ്യാനും സമൂഹം ഇന്നും തിടുക്കം കാണിക്കാറുണ്ട്. വിവാഹബന്ധം നിലനിർത്താൻ എന്ത് ത്യാഗവും ചെയ്യേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന പഴയ ധാരണ പൂർണമായി മാറിയിട്ടില്ല.

ഒരു വിവാഹം അവസാനിച്ചു എന്നതുകൊണ്ട് ഒരാളുടെ മൂല്യമോ അന്തസ്സോ കുറയുന്നില്ല. മറ്റുള്ളവരുടെ മുന്നിൽ കുടുംബത്തിന്റെ പ്രതിച്ഛായ നിലനിർത്താൻവേണ്ടി സ്വന്തം സന്തോഷവും സമാധാനവും ബലികഴിക്കേണ്ടിവരുന്നത് എന്തിനാണ് ? വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കണമെന്നല്ല, മറിച്ച് അതിനെ ഒരു അപമാനമായി കാണുന്ന സമീപനം മാറണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

നിഷയ്ക്ക് സ്വന്തം ജീവിതത്തിൽ ഈ അനുഭവമുണ്ടായിരുന്നല്ലോ. അത് തുറന്നുപറയാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ് ?

എന്റെ അനുഭവം എന്റേതുമാത്രമായി സൂക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന് ഒരു ഘട്ടത്തിൽ എനിക്ക് തോന്നി. ഒരുപക്ഷേ, വിഷമകരമായൊരു ബന്ധത്തിൽ കഴിയുന്ന മറ്റൊരു സ്ത്രീക്ക് താൻ ഒറ്റയ്ക്കല്ലെന്നും ജീവിതത്തിൽനിന്ന് ഇനിയും പ്രതീക്ഷിക്കാനുണ്ടെന്നും തിരിച്ചറിയാൻ എന്റെ അനുഭവം സഹായിച്ചേക്കാം.

നമ്മൾ കടന്നുപോകുന്ന ചില പ്രതിസന്ധികൾ മറ്റൊരാൾക്ക് പ്രതീക്ഷ നൽകുന്ന അനുഭവങ്ങളായി മാറാം. അങ്ങനെയൊരു ചിന്തയിൽനിന്നാണ് എന്റെ കഥ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തീരുമാനിച്ചത്. വ്യക്തിപരമായൊരു അനുഭവത്തെ പൊതുസമൂഹം ചർച്ച ചെയ്യേണ്ട വിഷയമാക്കി മാറ്റുക എന്നതായിരുന്നു അതിന്റെ പിന്നിലെ ഉദ്ദേശ്യം. അതിന്റെ തുടർച്ചയായാണ് ഡോക്യുമെന്ററിയും പിന്നീട് പുസ്തകവും ഉണ്ടായത്.

പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഒരു പുസ്തകവും പുറത്തിറങ്ങിയല്ലോ, എങ്ങനെയായിരുന്നു അതിന്റെ പ്രതികരണം ?


2024-ൽ പുറത്തിറങ്ങിയ ‘Happily Divorced’ എന്ന പുസ്തകത്തിൽ വിഷമകരമായ ബന്ധങ്ങളിൽനിന്ന് പുറത്തുകടന്ന് ജീവിതം പുനർനിർമിച്ച പതിമൂന്ന് സ്ത്രീകളുടെ കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ കഥയും വ്യത്യസ്തമായ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. എന്നാൽ, അവയെല്ലാം മുന്നോട്ടുപോകാനുള്ള മനുഷ്യന്റെ കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഏകദേശം ഒന്നര മാസത്തിനുള്ളിൽ വിറ്റുതീർന്നു. അതിനേക്കാൾ സന്തോഷം നൽകിയത്, വിവാഹമോചനത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ വർധിക്കുന്നു എന്നതാണ്. ചിലർ തങ്ങൾ വിവാഹമോചിതരാണെന്ന് ആത്മവിശ്വാസത്തോടെ പറയുകയും ‘Happily Divorced’ എന്ന വിശേഷണം സ്വയം സ്വീകരിക്കുകയും ചെയ്യുന്നു. ഈ ആശയം സമൂഹം പ്രതീക്ഷിച്ചതിലും വേഗത്തിൽ ഏറ്റെടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്.
ഒരു പുസ്തകം വിറ്റുപോകുന്നതിലുപരി, അത് ആളുകൾക്കിടയിൽ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചിലരുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ യഥാർഥ പ്രസക്തി.

‘Happily Divorced’ എന്നത് വിവാഹമോചനത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെയോ ഡോക്യുമെന്ററിയുടെയോ പേര് മാത്രമല്ല. ഒരു ബന്ധം അവസാനിച്ചാലും ജീവിതത്തിന് പുതിയ അർത്ഥങ്ങൾ കണ്ടെത്താനാകുമെന്ന വിശ്വാസമാണ് അതിന്റെ അടിസ്ഥാനം.
വിവാഹമോചനത്തെക്കുറിച്ച് ആളുകൾ കൂടുതൽ തുറന്നുപറയുന്നതും സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുന്നതും കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. കാരണം, നമുക്ക് വേണ്ടത് വിവാഹമോചനങ്ങളുടെ എണ്ണം വർധിക്കുന്ന ഒരു സമൂഹമല്ല; മറിച്ച്, ആളുകൾക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് ഭയമില്ലാതെ തീരുമാനങ്ങളെടുക്കാനും അന്തസ്സോടെ ജീവിക്കാനും കഴിയുന്ന ഒരു സമൂഹമാണ്.

വിവാഹമോചനത്തിനുശേഷവും നല്ല സൗഹൃദം നിലനിർത്തുന്നവർ ഉണ്ടല്ലോ ?


തീർച്ചയായും. വിവാഹമോചനത്തിനു ശേഷവും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും മുന്നോട്ടുപോകുന്നവരുണ്ട്. ചിലർക്ക് കുട്ടികൾക്കുവേണ്ടിയോ മറ്റ് ഉത്തരവാദിത്തങ്ങൾക്കുവേണ്ടിയോ നല്ല ബന്ധം നിലനിർത്തേണ്ടിവരും. എന്നാൽ എല്ലാവർക്കും അത് സാധ്യമാകണമെന്നില്ല.
ചില ബന്ധങ്ങളിൽനിന്ന് പുറത്തുകടന്നശേഷം അകലം പാലിക്കുന്നതാണ് മാനസികാരോഗ്യത്തിനും സമാധാനത്തിനും നല്ലത്. പ്രത്യേകിച്ച് വിഷമകരമായ ബന്ധങ്ങളിൽനിന്ന് പുറത്തുവന്നവരോട് മുൻ പങ്കാളിയുമായി സൗഹൃദം തുടരണമെന്ന് നിർബന്ധിക്കാനാവില്ല. സൗഹൃദം നിലനിർത്തുന്നതിനെക്കാൾ പ്രധാനമാണ് പരസ്പരം ബഹുമാനിക്കുകയും ഓരോരുത്തരുടെയും അതിരുകൾ അംഗീകരിക്കുകയും ചെയ്യുന്നത്.

സമൂഹവും ഈ മാറ്റങ്ങൾക്കൊപ്പം മാറിയിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ ?

മാറ്റങ്ങൾ തീർച്ചയായും സംഭവിക്കുന്നുണ്ട്. മുമ്പ് വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറയാൻ മടിച്ചിരുന്ന പലരും ഇന്ന് സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. വിവാഹമോചനം ജീവിതത്തിൽ സംഭവിക്കാവുന്ന ഒരു കാര്യമാണെന്നും അതിനുശേഷവും സന്തോഷത്തോടെ ജീവിക്കാമെന്നും കൂടുതൽ പേർ തിരിച്ചറിയുന്നു.
എന്നാൽ, മാറ്റം പൂർണമായിട്ടില്ല. ഒരേ സാഹചര്യത്തിൽ ഒരു പുരുഷൻ എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുന്ന സമൂഹം, ഒരു സ്ത്രീ അതേ തീരുമാനം എടുക്കുമ്പോൾ അവളെ ചോദ്യം ചെയ്യാറുണ്ട്. ഈ ഇരട്ടത്താപ്പ് അവസാനിക്കണം.
വിവാഹം കഴിക്കണോ, അതിൽ തുടരണമോ, അതിൽനിന്ന് പുറത്തുകടക്കണോ എന്നത് ഓരോ വ്യക്തിയുടെയും ജീവിതവുമായി ബന്ധപ്പെട്ട തീരുമാനമാണ്. ആ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അതിനെ ബഹുമാനിക്കുന്ന സാമൂഹികബോധവുമാണ് നമുക്ക് വേണ്ടത്.

‘Happily Divorced’ എന്ന ആശയത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടോ ?

‘Happily Divorced’ എന്ന പേര് കേൾക്കുമ്പോൾ വിവാഹമോചനത്തെ ആഘോഷിക്കുകയാണെന്ന് ചിലർ തെറ്റിദ്ധരിച്ചേക്കാം. എന്നാൽ, എന്റെ നിലപാട് അതല്ല. വിവാഹമോചനം എല്ലാവർക്കും അനുയോജ്യമായ തീരുമാനമാണെന്നോ വിവാഹബന്ധങ്ങൾക്ക് പ്രസക്തിയില്ലെന്നോ ഞാൻ പറയുന്നില്ല.

എന്റെ ചോദ്യം വളരെ ലളിതമാണ്: ഒരു ബന്ധത്തിൽനിന്ന് പുറത്തുകടന്നശേഷം ഒരാൾ സന്തോഷത്തോടെ ജീവിക്കുന്നതിൽ എന്താണ് തെറ്റ്? വിവാഹമോചനം നേടിയെന്ന കാരണത്താൽ ഒരാളുടെ ജീവിതത്തെ പരാജയമായി മുദ്രകുത്തേണ്ടതുണ്ടോ ?
വിവാഹം വിജയിച്ചോ പരാജയപ്പെട്ടോ എന്നതിനെക്കാൾ പ്രധാനമാണ് ആ ബന്ധത്തിൽ കഴിയുന്ന മനുഷ്യർ സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കുന്നുണ്ടോ എന്നത്. അതാണ് ഈ ആശയത്തിലൂടെ ഞാൻ മുന്നോട്ടുവയ്ക്കുന്നത്.

വിവാഹമോചനത്തിനുശേഷം ജീവിതം പുനർനിർമിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത് ?


ആദ്യം പറയാനുള്ളത്, നിങ്ങളുടെ ജീവിതത്തെ ഒരു ബന്ധത്തിന്റെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്തരുത് എന്നാണ്. നിങ്ങൾക്ക് നിങ്ങളുടേതായ വ്യക്തിത്വവും കഴിവുകളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. ഒരു ബന്ധം അവസാനിച്ചുവെന്നതുകൊണ്ട് അവയൊന്നും അവസാനിക്കുന്നില്ല.
പുതിയൊരു ജീവിതം തുടങ്ങുന്നത് എളുപ്പമായിരിക്കില്ല. സാമ്പത്തികമായും മാനസികമായും സാമൂഹികമായും ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവരും. എന്നാൽ, ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമാണ്. മറ്റൊരാളുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യാതെ, നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മുന്നോട്ടുപോകുക.
സഹായം ആവശ്യമുള്ളപ്പോൾ അത് തേടുക. നിങ്ങളുടെ കഴിവുകളിൽ വിശ്വാസമർപ്പിക്കുക. ഏറ്റവും പ്രധാനമായി, മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി മാത്രം ജീവിക്കാതിരിക്കുക. ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ പ്രായപരിധിയില്ല; സന്തോഷത്തോടെ ജീവിക്കാൻ മറ്റാരുടെയും അനുവാദവും ആവശ്യമില്ല.

Happily Divorced: Challenging the Stigma of Marriage Dissolution:

Happily is a concept introduced by director Nisha Ratnamma through a Malayalam documentary and subsequent book to challenge the societal stigma surrounding divorce and empower women. The project highlights the real-life experiences of divorced women from Kerala, the UAE, and New Zealand who successfully rebuilt their lives after leaving toxic relationships. Nisha emphasizes that a failed marriage does not mean the end of life, and individuals—especially women—have the right to live with dignity and happiness. Through her personal journey of starting anew in Dubai, she aims to shift the narrative from shame to personal freedom and peace of mind. The documentary and book have sparked significant discussions within the Malayali community, encouraging people to view divorce not as a failure, but as a potential new beginning. Ultimately, the movement advocates for a society where individuals are free to make choices about their relationships without fear of societal judgment or double standards.