‘‘അസി. ഡയറക്ടറാവാനുള്ള മോഹവുമായി ഞാൻ സമീപിക്കാത്ത സംവിധായകരില്ല; എഴുത്തുകാരനാവാൻ എന്റെ കയ്യക്ഷരമാണു തുണയായത്’’ uday krishna the man behind malayalam cinemas biggest stories
ഇരുപത്തിയഞ്ചു വർഷം തിരക്കഥകളോടൊപ്പം സഞ്ചരിച്ച ഒരാൾക്ക് സിനിമയെക്കുറിച്ച് ചില ഉറപ്പുകളെങ്കിലും പറയാനുണ്ടാകുമെന്നാണ് നമ്മൾ കരുതുക. ഉദയകൃഷ്ണയുടെ വാക്കുകൾ അതിനു വിപരീതമാണ്. ‘‘സിനിമയ്ക്കു ഫോർമുലയില്ല. വിജയം മുൻകൂട്ടി അറിയാനാവില്ല. പരാജയം വന്നാൽ അതിന്റെ നഷ്ടം സിനിമയിൽ മാത്രം ഒതുങ്ങുകയുമില്ല. ചിലപ്പോൾ അത്
ഇരുപത്തിയഞ്ചു വർഷം തിരക്കഥകളോടൊപ്പം സഞ്ചരിച്ച ഒരാൾക്ക് സിനിമയെക്കുറിച്ച് ചില ഉറപ്പുകളെങ്കിലും പറയാനുണ്ടാകുമെന്നാണ് നമ്മൾ കരുതുക. ഉദയകൃഷ്ണയുടെ വാക്കുകൾ അതിനു വിപരീതമാണ്. ‘‘സിനിമയ്ക്കു ഫോർമുലയില്ല. വിജയം മുൻകൂട്ടി അറിയാനാവില്ല. പരാജയം വന്നാൽ അതിന്റെ നഷ്ടം സിനിമയിൽ മാത്രം ഒതുങ്ങുകയുമില്ല. ചിലപ്പോൾ അത്
ഇരുപത്തിയഞ്ചു വർഷം തിരക്കഥകളോടൊപ്പം സഞ്ചരിച്ച ഒരാൾക്ക് സിനിമയെക്കുറിച്ച് ചില ഉറപ്പുകളെങ്കിലും പറയാനുണ്ടാകുമെന്നാണ് നമ്മൾ കരുതുക. ഉദയകൃഷ്ണയുടെ വാക്കുകൾ അതിനു വിപരീതമാണ്. ‘‘സിനിമയ്ക്കു ഫോർമുലയില്ല. വിജയം മുൻകൂട്ടി അറിയാനാവില്ല. പരാജയം വന്നാൽ അതിന്റെ നഷ്ടം സിനിമയിൽ മാത്രം ഒതുങ്ങുകയുമില്ല. ചിലപ്പോൾ അത്
ഇരുപത്തിയഞ്ചു വർഷം തിരക്കഥകളോടൊപ്പം സഞ്ചരിച്ച ഒരാൾക്ക് സിനിമയെക്കുറിച്ച് ചില ഉറപ്പുകളെങ്കിലും പറയാനുണ്ടാകുമെന്നാണ് നമ്മൾ കരുതുക. ഉദയകൃഷ്ണയുടെ വാക്കുകൾ അതിനു വിപരീതമാണ്. ‘‘സിനിമയ്ക്കു ഫോർമുലയില്ല. വിജയം മുൻകൂട്ടി അറിയാനാവില്ല. പരാജയം വന്നാൽ അതിന്റെ നഷ്ടം സിനിമയിൽ മാത്രം ഒതുങ്ങുകയുമില്ല. ചിലപ്പോൾ അത് ജീവിതത്തിലേക്കും വീട്ടിലേക്കും കയറിവരും...’’
ഒരുപാടു തമാശകൾ എഴുതിയ തിരക്കഥാകൃത്തിനോടു വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോൾ ഹാസ്യം മുഖപടമണിഞ്ഞ് വാതിലിനു പിന്നിലൊളിച്ചു. ജീവിതാനുഭവങ്ങളുടെ പാതയിലെ തിരിച്ചറിവുകളായിരിക്കാം അതിനു കാരണമെന്നാണ് ഉദയകൃഷ്ണ കരുതുന്നത്.
‘‘എഴുത്തുകാരന്റെ മേശയിലാണു തിരക്കഥയുടെ പിറവിയെങ്കിലും അതു സ്ക്രീനിലെത്താൻ ദീർഘദൂരം സഞ്ചരിക്കണം. സംവിധായകന്റെ ചോദ്യങ്ങളും ക്യാമറയുടെ കാഴ്ചയും ആർട്ഡയറക്ടറുടെ ചിന്തകളും വസ്ത്രാലങ്കാരത്തിലെ സൂക്ഷ്മതകളും തിരശ്ശീലയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കണം.’’
ഈ അദ്ഭുതത്തിന് ‘സ്ക്രീൻ മാജിക്’ എന്നാണ് ഉദയകൃഷ്ണ നൽകിയിട്ടുള്ള വിശേഷണം. അങ്ങനെയൊരു മാജിക്കിൽ 25 വർഷമായി അണിയറ പ്രവർത്തനം നടത്തുന്നയാളാണ് അദ്ദേഹം. തിരക്കഥാകൃത്ത് എന്ന നിലയിൽ വിജയങ്ങൾ കണ്ടു, പരാജയങ്ങളും കണ്ടു. ഒരുമിച്ച് സിനിമ സ്വപ്നം കണ്ട സുഹൃത്തുക്കൾ ഓരോരുത്തരായി സ്വന്തം വഴികളിലേക്ക് പോയതും കണ്ടു.
ഒരുകാലത്ത് മലയാള സിനിമയിൽ ഹാസ്യത്തിനു മാത്രമായൊരു സൗഹൃദസംഘമുണ്ടായിരുന്നു. മദ്രാസിൽ ഉമാ ലോഡ്ജിലാണ് അവർ താമസിച്ചിരുന്നത്. കമലിന്റെ സഹസംവിധായകരായി ലാൽജോസ്, അക്കു അക്ബർ, ദിലീപ് എന്നിവരും പ്രിയദർശനൊപ്പം ഒരു സംഘവും തുളസീദാസിന്റെ അസിസ്റ്റന്റായി ജോണി ആന്റണിയും ബാലു കിരിയത്തിനൊപ്പം ഉദയകൃഷ്ണയും സിബിയും ഉണ്ടായിരുന്നു. ഇവരെല്ലാം തമ്മിൽ സൗഹൃദത്തിനപ്പുറമൊരു സ്നേഹബന്ധമുണ്ടായിരുന്നു.
‘‘പരസ്പരം കളിയാക്കിയും അതു പറഞ്ഞു ചിരിച്ചും ആ ചിരിയിൽ നിന്നു ഞങ്ങൾ ഹാസ്യരംഗങ്ങൾ ഉണ്ടാക്കിയിരുന്നു. കാലം മാറി, അതിനൊപ്പം കോമഡിയും മാറി.’’ രണ്ടര പതിറ്റാണ്ടിൽ കണ്ടതും കേട്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് ഉദയകൃഷ്ണ പറഞ്ഞു തുടങ്ങി.
ഭംഗിയുള്ള കയ്യക്ഷരം അനുഗ്രഹമായി
എന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായരുടെ വീട് കോട്ടയം പട്ടണത്തിനടുത്ത് അയ്മനം എന്ന സ്ഥലത്താണ്. അമ്മയുടെ വീട് കോതമംഗലത്ത്. അച്ഛനൊരു ടാങ്കർ ലോറി ഉണ്ടായിരുന്നു. അങ്ങനെ, ബാല്യകാലത്ത് കുറേ ലോറിക്കഥകൾ കേട്ടിട്ടുണ്ട്.
കുട്ടിക്കാലത്ത് ഞാൻ അമ്മയുടെ വീട്ടിലായിരുന്നു താമസം. ഡിഗ്രി കഴിഞ്ഞ് മറ്റൊരു പ്രഫഷനിലേക്ക് പോകാമായിരുന്നു. പക്ഷേ, സിനിമ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അസിസ്റ്റന്റ് ഡയറക്ടറാവാനുള്ള ആഗ്രഹവുമായി ഞാൻ സമീപിക്കാത്ത സംവിധായകരില്ല. ഒടുവിൽ, എന്റെ കയ്യക്ഷരത്തിന്റെ ഭംഗിയിലൂടെയാണ് എഴുത്തുകാരനാവാൻ അവസരം കിട്ടിയത്.
അക്കാലത്ത് തിരക്കഥകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ മെഷിനുകൾ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് എന്റെ കയ്യക്ഷരം ഹിറ്റായത്. മലയാളത്തിലെ ഒട്ടുമിക്ക തിരക്കഥാകൃത്തുക്കളുടേയും സ്ക്രിപ്റ്റുകൾ ഞാൻ പകർത്തി എഴുതിക്കൊടുത്തിട്ടുണ്ട്. എന്റെ ഓർമയിൽ നൂറോളം തിരക്കഥകളുടെ കയ്യെഴുത്തു പ്രതികൾ ഞാൻ തയാറാക്കിയിട്ടുണ്ട്. അതിൽ ഒരെണ്ണം പോലും സ്ക്രീനിൽ എത്തിയില്ല എന്നുള്ളതായിരുന്നു വിധിയുടെ മറ്റൊരു തീരുമാനം.
അലി അക്ബർ, വേണു ബി. നായർ, കെ. മധു, ബാലു കിരിയത്ത്, സന്ധ്യാമോഹൻ, ബൈജു കൊട്ടാരക്കര എ ന്നീ സംവിധായകരോടൊപ്പം സഹസംവിധായകനായാണു സിനിമാജീവിതം ആരംഭിച്ചത്. തിരക്കഥ അഡ്ജസ്റ്റ് ചെയ്യാനും കഥയുടെ തിര മുറിയാതെ എഴുതാനുമൊക്കെ പഠിച്ചു. ഞാൻ സ്വയം തീരുമാനിച്ച് തിരക്കഥ എഴുതാൻ തുടങ്ങിയതായിരുന്നില്ല. സാഹചര്യങ്ങൾ ഒത്തുവരികയായിരുന്നു. സന്ധ്യാമോഹന്റെ നിർദേശ പ്രകാരം എഴുതിയ ഹിറ്റ്ലർ ബ്രദേഴ്സിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായി മാറാൻ വഴിയൊരുങ്ങിയത്.
മാട്ടുപ്പെട്ടിമച്ചാൻ, ദോസ്ത്, റൺവേ, ലയൺ, സിഐഡി മൂസ, വെട്ടം, കൊച്ചിരാജാവ്, തുറുപ്പ് ഗുലാൻ, കാര്യസ്ഥൻ, മായാമോഹിനി, ചെസ്, ട്വന്റി 20 എന്നിങ്ങനെ സൂപ്പർ ഹിറ്റുകൾ ചെയ്യാൻ പിന്നീട് അവസരം ലഭിച്ചു. ജോസ് തോമസിനൊപ്പം എട്ടു സിനിമകൾ, സന്ധ്യാമോഹനൊപ്പം അഞ്ചു ചിത്രങ്ങൾ, ജോണി ആന്റണിയോടൊപ്പം അഞ്ചെണ്ണം, ജോഷിയുടെ തിരക്കഥാകൃത്തായി അഞ്ചു സിനിമ.
ആറു ചിത്രങ്ങളിൽ മോഹൻലാലാണു നായകൻ. പ ത്തെണ്ണത്തിൽ മമ്മൂട്ടി. ദിലീപിനെ നായകനാക്കി 20 സിനിമകൾ, സുരേഷ് ഗോപിയേയും മുകേഷിനേയും ജയറാമിനേയും നായകനാക്കി മറ്റു ചിത്രങ്ങൾ – കാൽ നൂറ്റാണ്ടിനിടെ അൻപതു സിനിമകൾക്കു തിരക്കഥ എഴുതി. സ്വതന്ത്രമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രശസ്ത സിനിമാ പ്രവർത്തകരായ പ്രിയദർശൻ, ബി. ഉണ്ണികൃഷ്ണൻ, ജോസ് തോമസ്, രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചു. മലയാള സിനിമയിൽ താരമൂല്യമുള്ള സംവിധായകരോടൊപ്പവും അഭിനേതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായ തിരക്കഥാകൃത്തായി മാറാൻ സാധിച്ചുവെന്നതിൽ അഭിമാനമുണ്ട്.
ദോസ്ത് റിലീസായി വിജയിച്ചു നിൽക്കുന്ന സമയത്തായിരുന്നു എന്റെ വിവാഹം. പറവൂർ സ്വദേശി മഞ്ജുവാണ് ഭാര്യ. എറണാകുളത്തു വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടത്. ആ പരിചയം വിവാഹത്തിലെത്തി. ഞങ്ങളുടെ മകൻ ചാന്ദിക് ഇപ്പോൾ സിനിമാ മേഖലയിലേക്കുള്ള പുറപ്പാടിലാണ്. പാച്ചു എന്നാണ് ഞങ്ങൾ അവനെ വിളിക്കുന്നത്. യാതൊരു സുരക്ഷിതത്വവുമില്ലാത്ത മേഖലയാണു സിനിമയെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടും അവിടെ തന്നെ നിൽക്കാനാണ് പാച്ചുവിന്റെ തീരുമാനം.
പഴയ തലമുറ പുറത്തായോ ഗയ്സ് ?
ഇന്നത്തെ സിനിമയെ നോക്കുമ്പോൾ പഴയ തലമുറയിലുള്ളവർ ‘പുറത്തായി’ എന്നൊരു തോന്നൽ ഉണ്ടായേക്കാം. സ്റ്റീവൻ സ്പിൽബർഗിന്റെയും ജയിംസ് കാമറൂണിന്റെയും പ്രായം നോക്കി അവരുടെ സൃഷ്ടിപരമായ ചിന്തയ്ക്ക് യുവത്വമില്ലെന്ന് പറയാനാകുമോ? മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും ദിലീപും പൃഥ്വിരാജും ജയറാമുമൊക്കെ കഴിവുറ്റ സീനിയർ സംവിധായകരുടെ ചിത്രങ്ങളിലൂടെ മാറ്റുരയ്ക്കപ്പെട്ടിട്ടാണ് കറതീർന്ന അഭിനേതാക്കളായി മാറിയത്. മികച്ച സംവിധായകരുടെ കൂടെ നിൽക്കുമ്പോൾ അഭിനേതാവും അതിനൊപ്പം മാറ്റങ്ങൾ വരുത്തും. പുതിയ കഥാപാത്രങ്ങൾക്കൊപ്പം അവരുടെ പ്രൊഫൈൽ ഉയരും. കരിയർ ഗ്രാഫ് പ്രായത്തെ മറികടക്കും.
സിനിമ മാറിക്കൊണ്ടേയിരിക്കും. പുതിയ സംവിധായകർ വരും, പുതിയ രീതികൾ വരും. പഴയ കൂട്ടുകൾ പിരിയും, പുതിയ സംഘങ്ങൾ രൂപപ്പെടും... എന്റെ സിനിമാജീവിതത്തിലും മാറ്റം പല വഴികളിലൂടെ വന്നിട്ടുണ്ട്. കോമഡി സിനിമകൾ ചെയ്തു. ത്രില്ലറുകളിലേക്ക് പോയി. വ്യത്യസ്ത സംവിധായകരോടൊപ്പം അഭിനേതാക്കളോടൊപ്പം പ്രവർത്തിച്ചു. അതാണ് ഇത്രയും വർഷം മാറ്റങ്ങൾക്കൊപ്പംനിലനിൽക്കാൻ സഹായമായത്.
തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള ബ ന്ധം വാദപ്രതിവാദങ്ങളുടേതാണ്. സംവിധായകൻ തിരക്കഥയും പൊക്കിപ്പിടിച്ച് നൂറു ചോദ്യങ്ങളുമായി വരും. ക്യാമറാമാൻ അവരുടേതായ ചോദ്യങ്ങൾ ഉന്നയിക്കും. ആർട് ഡയറക്ടർ മറ്റു ചില സംശയങ്ങൾ മുന്നിൽവയ്ക്കും. അസോഷ്യേറ്റ് ഡയറക്ടർമാർ മുതൽ വസ്ത്രാലങ്കാരം വരെ ഓരോ വിഭാഗവും തിരക്കഥയിലൂടെ കടന്നുപോകും. അവസാനം സ്ക്രീനിലെത്തുന്നത് എഴുത്തുകാരൻ എഴുതിയ അതേ കഥയായിരിക്കണമെന്നില്ല. അതുകൊണ്ടാണു ഞാൻ പറയുന്നത്, സിനിമ എഴുത്തുകാരന്റെ മാത്രം സൃഷ്ടിയാണെന്നു പറയാനാകില്ല – ടീമിന്റെ വർക്കാണ്.
നടക്കാതെ പോയ സ്വപ്നങ്ങൾ
ഷാഫിയോടൊപ്പം ചേർന്നു ചെയ്യാൻ ഒരു മുഴുനീള കോമഡി സ്ക്രിപ്റ്റ് എഴുതി വച്ചിരുന്നു. പക്ഷേ, കഥ പൂർത്തിയായപ്പോഴേക്കും ഷാഫി എന്നെന്നേയ്ക്കുമായി വിടപറഞ്ഞു. ആ സിനിമ അവിടെ വേണ്ടെന്നു വയ്ക്കേണ്ടി വന്നു. വീണ്ടുമൊരു കോമഡി സിനിമ ചെയ്യാനാണ് ഞാൻ ഏറ്റവുമധികം ആഗ്രഹിക്കുന്നത്. കാരണം, കോമഡിയാണ് സിനിമാമേഖലയിൽ എന്റെ മുഖമുദ്ര.
മലയാളത്തിലെ ഹിറ്റ് സിനിമയാണു ‘ഡാർലിങ് ഡാർലിങ്’. അതുപോലൊരു സിനിമ ഇനി എഴുതാനാവില്ല. ആ ചിത്രം റിലീസായ സമയത്തുള്ള ആശയവിനിമയത്തിന്റെ ലോകം വേറെയായിരുന്നു – മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല, വാട്സാപ്പും ഇല്ലായിരുന്നു. ഇന്ന് ഒരാൾ എവിടെയാണെന്ന് അറിയാൻ ഒരു മെസേജ് അയച്ചാൽ മതി. ഒരുകാലത്ത് കഥയിൽ നിർണായകമാകുമായിരുന്ന പല തെറ്റിധാരണകൾക്കും കാത്തിരിപ്പുകൾക്കും ഇപ്പോൾ സാങ്കേതികവിദ്യ തന്നെ മറുപടി പറഞ്ഞുതരും.
ഗ്യാരന്റിയില്ലാത്ത പ്രഫഷനാണു സിനിമ
കഥ എഴുതി തീർന്നാൽ സിനിമ തീരുന്നില്ല. അവിടെയാണ് സിനിമ തുടങ്ങുന്നത്. കഥയെ ദൃശ്യമാക്കി മാറ്റുമ്പോൾ ഉണ്ടാകുന്ന ചെറിയ തീരുമാനങ്ങളാണ് ഒടുവിൽ പ്രേക്ഷകനെ പിടിച്ചു നിർത്തുന്നത്. ഗ്രാമത്തെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് ആ ഗ്രാമത്തിന്റെ സ്വഭാവം അറിയണം. നഗരത്തെക്കുറിച്ച് പറയുമ്പോൾ നഗരത്തിന്റെ ഭാഷയും ചലനങ്ങളും മനസ്സിലാക്കണം.
ഒരു ചെറിയ ഷോട്ടിലൂടെ പോലും വലിയൊരു വികാരം പറയാൻ കഴിയുന്ന കാലമാണിത്. സാങ്കേതികവിദ്യയുടെ വളർച്ചയാണ് അതിനു സഹായമായി തീർന്നത്.
സിഐഡി മൂസ, റൺവേ, കൊച്ചിരാജാവ്, മായാമോഹിനി, പോക്കിരിരാജാ, ക്രിസ്റ്റ്യൻ ബ്രദേഴ്സ് തുടങ്ങി 37 സിനിമകൾ ഞാനും സിബി കെ. തോമസും ചേർന്നാണ് ഒ രുക്കിയത്. ഞങ്ങൾ രണ്ടാളും സന്ധ്യാമോഹനൊപ്പം അ സിസ്റ്റന്റ് ഡയറക്ടർമാരായിരുന്നു. സിബി മുഖേനയാണ് സ ന്ധ്യാമോഹനിലേക്ക് ഞാൻ എത്തിച്ചേർന്നത്. ദീർഘകാലം ഒരുമിച്ച് പ്രവർത്തിച്ചതിലൂടെ ഞാനും സിബിയുമായുണ്ടായ സൗഹൃദത്തിലാണ് മികച്ച ചിത്രങ്ങൾ പിറന്നത്.
തിരക്കഥയിൽ ഒരാൾ എന്തെങ്കിലും ചെയ്യുമ്പോൾ മറ്റേയാൾ ഇടപെടാറില്ല. അതായിരുന്നു ഞങ്ങളുടെ കൂട്ടുകെട്ടിന്റെ ബലം. ഞങ്ങളൊന്നിച്ച് കുറച്ചു സിനിമകൾ നിർമിക്കാനും ഡിസ്ട്രിബ്യൂഷൻ ഉൾപ്പെടെ സിനിമയുടെ ഇതരമേഖലകളിൽ പ്രവർത്തിക്കാനും അവസരമൊരുങ്ങി. ഞങ്ങളുടെ ഹിറ്റ് സിനിമകൾ അന്യഭാഷയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ അതിന്റെ ചർച്ചകളിലും ഞങ്ങളൊരുമിച്ചാണു പങ്കെടുത്തത്.
സിബിക്ക് സംവിധാനത്തിലേക്കു പോകാൻ സാഹചര്യം വന്നപ്പോൾ ആ പ്രോജക്ടുമായി മുന്നോട്ടു നീങ്ങി. ഞാൻ എന്റെ വഴിക്കും. ഞങ്ങൾ തമ്മിൽ യാതൊരു തർക്കവും ഉണ്ടായിട്ടില്ല. റൈറ്റേഴ്സ് യൂണിയന്റെ ട്രഷറർ ആണു സിബി. ഞാൻ വൈസ് പ്രസിഡന്റ്. പരസ്പരം കാണാറുണ്ട്. എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. സിബിയുടെ മകൻ ജിസ് കെ. സിബിയും സഹസംവിധായകനായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
ഞാനും സിബിയും സ്വന്തം വഴിക്കു നീങ്ങിയതിനു ശേഷമാണ് പുലിമുരുകൻ എഴുതിയത്. അതൊരു ഇൻഡസ്ട്രി ഹിറ്റായി മാറി. ഒരേ നിർമാതാവിന്റെ ഒന്നിലേറെ സിനിമകൾക്കു തിരക്കഥ എഴുതാനും ഒരേ സംവിധായകന്റെ ഒന്നിലേറെ ചിത്രങ്ങൾക്കു വേണ്ടി എഴുതാനും സാധിച്ചതാണ് സിനിമയിൽ കൂടുതൽദൂരം സഞ്ചരിക്കാൻ സഹായമായതെന്നു ഞാൻ വിശ്വസിക്കുന്നു.
വിജയിച്ച സിനിമകളുടെ എണ്ണം പറയാൻ എളുപ്പമാണ്. പരാജയപ്പെട്ടവയെക്കുറിച്ച് പറയുമ്പോൾ കണക്ക് മാറും. ചില സിനിമകൾ കാലത്തിനു മുന്നേ പോയതുകൊണ്ടു തിരിച്ചടി നേരിടാം. സിനിമയുടെ ഏറ്റവും കഠിനമായ യാഥാർഥ്യമാണ് അത്. ‘ജൂലൈ 4’ എന്ന സിനിമ കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രമായിരുന്നു. മറ്റു ബിസിനസുകളിൽ നഷ്ടങ്ങൾ ഏകദേശം കണക്കു കൂട്ടാനാകും. സിനിമയിൽ അങ്ങനെയല്ല. പണം നഷ്ടപ്പെടാം. നിക്ഷേപം നഷ്ടപ്പെടാം. ചിലപ്പോൾ കരിയർ തന്നെ ഇല്ലാതാകും. ‘ഗ്യാരന്റിയില്ലാത്ത’ പ്രഫഷനാണ് സിനിമ
25 വർഷങ്ങളിലൂടെ കണ്ടു മനസ്സിലാക്കിയ കാര്യങ്ങളിൽ നിന്നാണ് ഇതു പറയുന്നത്. ഇക്കാലത്ത് സിനിമയിലും ഇൻഡസ്ട്രിയുടെ പുറത്തും കോളിളക്കം സൃഷ്ടിച്ച നിരവധി സംഭവങ്ങളുണ്ടായി. മറ്റുള്ളവരെ പോലെ ഞാനും അതെല്ലാം അറിയുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ഓ രോ വിവാദത്തിലും അഭിപ്രായം പറയേണ്ട കാര്യമില്ലെന്നു വിശ്വസിക്കുന്നയാളാണു ഞാൻ. മറ്റൊരാളുടെ സ്വകാര്യജീവിതത്തിൽ ഞാൻ എന്തിനാണു വിധികർത്താവാകുന്നത് ?