ജോലി ആവശ്യത്തിനു നാളെ റിയാദിലേക്ക് പോകാൻ ടിക്കറ്റെടുത്ത യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് ടൗൺ സ്വദേശി അമരേരി മുഹമ്മദ്– റജിന ദമ്പതികളുടെ ഏക മകൻ സാദിഖ് അലി (24) ആണു മരിച്ചത്. 29നു രാത്രിയാണ് സംഭവം. 9.30ന് 7 അംഗ സുഹൃത്തുക്കൾ കരുമ്പിൽ ചുള്ളിപ്പാറയിലെ സമൂസക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു.

തുടർന്ന് കുളി കഴിഞ്ഞു സുഹൃത്തുക്കൾ കയറിയെങ്കിലും സാദിഖലി കുളി തുടർന്നു. ഇതിനിടെ കാണാതായതിനെ തുടർന്ന് കൂട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുളത്തിൽ കണ്ടെത്തിയ സാദിഖലിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാളെ റിയാദിലേക്ക് പോകാൻ ടിക്കറ്റെടുത്തതായിരുന്നു. സഹോദരങ്ങൾ: ഫാത്തിമ നജ, ഫാത്തിമ ഹന്ന.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT