മരിക്കും മുന്‍പ് ഇളയമകനെ കണ്ണെഴുതി, പൊട്ടുതൊട്ട് ‘സുന്ദരിയാക്കി’; പിന്നാലെ ജലസംഭരണിയില്‍ ചാടി ജീവനൊടുക്കി! നോവായി ചിത്രം
കുഞ്ഞുമക്കള്‍ക്കൊപ്പം ജലസംഭരണിയില്‍ ചാടി ജീവനൊടുക്കി ദമ്പതികള്‍. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഉണ്ടു എന്ന ഗ്രാമത്തിലാണ് അതിദാരുണ സംഭവം. ശിവലാല്‍ (35), ഭാര്യ കവിത (32), ഇവരുടെ മക്കളായ എട്ടും ആറും വയസ്സുള്ള ആണ്‍മക്കള്‍ എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വത്തുതര്‍ക്കമാണ് മരണകാരണമായി

കുഞ്ഞുമക്കള്‍ക്കൊപ്പം ജലസംഭരണിയില്‍ ചാടി ജീവനൊടുക്കി ദമ്പതികള്‍. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഉണ്ടു എന്ന ഗ്രാമത്തിലാണ് അതിദാരുണ സംഭവം. ശിവലാല്‍ (35), ഭാര്യ കവിത (32), ഇവരുടെ മക്കളായ എട്ടും ആറും വയസ്സുള്ള ആണ്‍മക്കള്‍ എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വത്തുതര്‍ക്കമാണ് മരണകാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
ജീവനൊടുക്കും മുന്‍പ് കവിത മക്കളെ ഒരുക്കി നിര്‍ത്തിയതിന്റെ വിഡിയോയും പുറത്തുവന്നു. രാജസ്ഥാനിലെ പരമ്പാരാഗത വേഷത്തില്‍ ഒരുങ്ങിയാണ് ഇവര്‍ ജീവനൊടുക്കാന്‍ തയാറെടുത്തത്.
രണ്ടാമത്തെ മകനെ കണ്ണെഴുതി, പൊട്ട് തൊട്ട്, വസ്ത്രവും ആഭരണങ്ങളും അണിയിച്ച് പെണ്‍കുട്ടിയെപ്പോലെ ഒരുക്കിയ വിഡിയോ കവിത സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ജീവനൊടുക്കും മുന്‍പ് ആഭരണങ്ങളെല്ലാം ദമ്പതികള്‍ ഊരിമാറ്റിയിരുന്നു.
ദമ്പതികളുടെ വീട്ടില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയുള്ള ജലസംഭരണിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശിവലാല്‍ എഴുതിയതെന്ന് കരുതുന്ന രണ്ട് പേജുകളുള്ള കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുടുംബത്തോടെ ജീവനൊടുക്കാന്‍ കാരണം സഹോദരന്‍ മാങ്കിലാല്‍ ആണെന്ന് ശിവലാല്‍ കുറിപ്പില്‍ പറയുന്നു. കുടുംബസ്വത്തിന്റെ പേരില്‍ സഹോദരന്‍ മോശമായി പെരുമാറി. അത് സഹിക്കാനായില്ല എന്നാണ് ശിവലാലിന്റെ കുറിപ്പിലുള്ളത്.