‘ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ചവിട്ടിയതാകാമെന്ന് പൊലീസ്’; നാലു വയസ്സുകാരൻ അയാൻഷ്നാഥിന്റെ വേർപാടിൽ നെഞ്ചുരുകി നാട്
അമ്മയുടെ മടിയിൽ ഉറങ്ങുകയായിരുന്ന 4 വയസ്സുകാരൻ അയാൻഷ്‌നാഥ് വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് മരിച്ച സംഭവത്തിൽ, വാഹനം ഓടിച്ചിരുന്നയാൾ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ചവിട്ടിയതാകാമെന്ന നിഗമനത്തിൽ പൊലീസ്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും

അമ്മയുടെ മടിയിൽ ഉറങ്ങുകയായിരുന്ന 4 വയസ്സുകാരൻ അയാൻഷ്‌നാഥ് വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് മരിച്ച സംഭവത്തിൽ, വാഹനം ഓടിച്ചിരുന്നയാൾ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ചവിട്ടിയതാകാമെന്ന നിഗമനത്തിൽ പൊലീസ്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അപകടകരമായി വാഹനം ഓടിച്ചതിനും കേസെടുത്തു.
എന്നാൽ അപകടം നടന്നതിനു പിന്നാലെ വാഹനം വിട്ടുകൊടുക്കാൻ പൊലീസ് ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ആശുപത്രിയിൽ കുട്ടി മരിച്ചതിനു ശേഷമാണു പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തത്. ഇയാളിൽനിന്ന് ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നാണു വിവരം.അതേസമയം, പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ജയകൃഷ്ണൻ സഹായിച്ചു എന്നും അപകടത്തിന്റെ ആദ്യഘട്ടത്തിൽ പരുക്കു മാത്രം ഉണ്ടായിരുന്നതിനാലാണു പോകാൻ അനുവദിച്ചതെന്നും ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ.തോമസ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം അയാൻഷ‌്നാഥിന്റെ മൃതദേഹം ഇന്നലെ വൈകിട്ടു മൂന്നരയോടെ തിരുവനന്തപുരം ശാന്തിവിളയിലെ വീട്ടിലേക്കു കൊണ്ടുപോയി. ഗുരുതരമായി പരുക്കേറ്റ അമ്മ ആര്യ മോഹൻ ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്.
അയാൻഷ്നാഥിന്റെ വേർപാടിൽ നെഞ്ചുരുകി നാട്
സന്തോഷത്തിലേക്കിറങ്ങിയ യാത്രയിൽ പൊന്നോമനയെ നഷ്ടമായ ശബരീനാഥിന്റെയും ആര്യയുടെയും വേദനയിൽ നെഞ്ചുരുകി നാട്. അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന ആര്യയ്ക്ക് 4 വയസ്സുമാത്രമുള്ള മകൻ അയാൻഷ്നാഥിനെ അവസാനമായി കാണാൻ പോലുമായില്ല.
കാറിടിച്ചു കയറിയതിനെത്തുടർന്ന് ആര്യയുടെ തലയിലും മറ്റ് ആന്തരികാവയവങ്ങളിലും രക്തസ്രാവവും കയ്യിലെ അസ്ഥി പൊട്ടുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ വാഗമണ്ണിലും സമീപപ്രദേശങ്ങളിലും അടിയന്തര ചികിത്സ ലഭിക്കണമെങ്കിൽ പാലായിലോ കോട്ടയത്തോ എത്തേണ്ട ഗതികേടാണുള്ളത്. വാഗമൺ, റോഡുകളുടെയും പ്രകൃതിയുടെയും പ്രത്യേകതകൾ കൊണ്ട് അപകടസാധ്യത കൂടുതലുള്ള പ്രദേശമാണ്. എന്നാൽ ചികിത്സ ലഭിക്കണമെങ്കിൽ വാഗമണ്ണിൽ നിന്ന് ഏറ്റവും അടുത്ത ടൗണായ ഈരാറ്റുപേട്ടയിൽ എത്തണം. 25 കിലോമീറ്റർ ദൂരം കടക്കാൻ ഒരു മണിക്കൂറോളം സമയമാണെടുക്കുന്നത്. തിരക്കുള്ള ദിവസമാണെങ്കിൽ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകും.