‘വിപഞ്ചികയെയും മകളെയും കൊന്നതെന്ന് സംശയം, പോസ്റ്റ്മോർട്ടം നാട്ടിലെത്തിച്ച് നടത്തണം’: കുടുംബം ഹൈക്കോടതിയിൽ Vipanchika Family needs probe on daughter death
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. വിപഞ്ചികയേയും ഒന്നര വയസുകാരിയായ മകളേയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംഭവത്തിൽ അന്വേഷണം വേണെന്ന് കുടുംബം. ആവശ്യം മുൻനിർത്തി കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. വിപഞ്ചികയേയും ഒന്നര വയസുകാരിയായ മകളേയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംഭവത്തിൽ അന്വേഷണം വേണെന്ന് കുടുംബം. ആവശ്യം മുൻനിർത്തി കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിൽക്കുന്നുവെന്നും കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും ഹർജിയിൽ പറയുന്നു. വിപഞ്ചികയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് ഹർജി നൽകിയത്.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുതെന്ന് ഹർജിയിൽ പറയുന്നു. ഷാർജയിൽ പോസ്റ്റ്‌മോർട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹൻ, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ള കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിപഞ്ചിക നിരന്തരം ഗാർഹിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഹര്‍ജിയിൽ പറയുന്നത്. ഇതിന്റെ തെളിവുകളും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും മരണത്തിൽ സംശയമുണ്ടെന്നും, പഴുതടച്ച അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടും കാര്യമായ സഹകരണം ലഭിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കൃത്യമായ അന്വേഷണം നടത്താനും തെളിവുകൾ നശിപ്പിക്കാതിരിക്കാനും കോടതി ഇടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം വിപഞ്ചികയുടെ(32) അമ്മ ഷൈലജ ഷാർജയിലെത്തി. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നരവയസ്സ്) മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. ബന്ധുവിനൊപ്പം പുലർച്ചെയാണ് ഷാർജയിൽ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽനിന്ന് ഇന്ന് ഷാർജയിലെത്തും. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ ഷാർജ പൊലീസിൽ പരാതി നൽകാൻ കുടുംബം ആലോചിക്കുന്നുണ്ട്.
ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ ) ഷാർജയിൽ ആത്മഹത്യ ചെയ്‌ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷി നെതിരെ കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉൾപ്പെടുത്തി വകുപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.