പുതുപ്പള്ളി ∙ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനം ഇന്ന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഗ്രൗണ്ടിലെ പന്തലിൽ രാവിലെ 9നു പൊതുസമ്മേളനം ആരംഭിക്കും. 9.45ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. തുടർന്ന് രാഹുൽ പുതുപ്പള്ളി സെന്റ് ജോർജ്

 ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനം ഇന്ന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഗ്രൗണ്ടിലെ പന്തലിൽ രാവിലെ 9നു പൊതുസമ്മേളനം ആരംഭിക്കും. 9.45ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. തുടർന്ന് രാഹുൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തും.

ഹൃദയത്തിൽ തുന്നിച്ചേർത്ത ആത്മബന്ധം

ADVERTISEMENT

കോട്ടയം ∙‘‘മുഖ്യമന്ത്രിയായപ്പോൾ തിരുവല്ലയിലെ സ്വീകരണം കഴിഞ്ഞതോടെ ഉമ്മൻ ചാണ്ടി സാറിന്റെ  ഉടുപ്പിന്റെ മുഴുവൻ ബട്ടൺസും പൊട്ടിപ്പോയി. കാറിൽ കയറിയ ഉടനെ എനിക്ക് ഫോൺ വന്നു. പുതിയ ഷർട്ടുമായി കൊല്ലാട് കവലയിൽ എത്താൻ. അവിടെ എത്തിയപ്പോൾ ഷർട്ട് ഊരി കയ്യിൽ പിടിച്ച് കാറിൽ ഇരിക്കുന്ന സാറിനെയാണ് കണ്ടത്.

പുതിയ ഉടുപ്പ് കാറിലിരുന്ന് ധരിച്ചു.  പിറ്റേ ആഴ്ചയിൽ പഴയ ഷർട്ടിന്റെ കാര്യം അദ്ദേഹം തിരക്കി.  ബട്ടൺസുകൾ മുഴുവൻ തുന്നിച്ചേർത്ത ആ ഉടുപ്പ് അദ്ദേഹം വീണ്ടും ഉപയോഗിച്ചു’’. ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും പള്ളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷനുമായ സിബി ജോൺ കൈതയിലിന്റെ മനസിൽ ഇപ്പോൾ തങ്ങിനിൽക്കുന്ന ഒരു ഉമ്മൻചാണ്ടി ഓർമയാണിത്.  ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ അവിടേക്ക് വിളിച്ചു വരുത്തി ഉമ്മൻ ചാണ്ടി സംസാരിച്ച ചുരുക്കം ചിലരിൽ ഒരാളാണ് സിബി. രണ്ടുതവണ ബെംഗളൂരുവിൽ പോയി ഉമ്മൻ ചാണ്ടിയെ കണ്ടു.

ADVERTISEMENT

39 വർഷത്തെ പരിചയം. 18 വർഷം കോട്ടയത്ത് ഒപ്പമുള്ള സേവനം. സിബിയുടെ പിതാവ് എം.ജെ. ജോൺ ( ബേബിച്ചായൻ) പഴയകാല കോൺഗ്രസ് പ്രവർത്തകനും ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരകനുമായിരുന്നു. ഓർമകൾക്ക് മരണമില്ലാതെ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ സിബിയും.

നവദമ്പതികൾക്ക് വിട്ടുകൊടുത്ത അംബാസഡർ കാർ
കോട്ടയം ∙ സ്വന്തം വിവാഹ തീയതിക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അംബാസഡർ കാറിന്റെ നമ്പറും കോട്ടയം ഡിസിസി ഓഫിസ് സെക്രട്ടറി ആർ.തിലകനു (ഇളങ്കോവൻ) ഒരിക്കലും മറക്കാൻ കഴിയില്ല. 1984 ജൂൺ 3, സമയം രാവിലെ എട്ട്. സ്ഥലം തേനി ആണ്ടിപ്പെട്ടി ജലിംഗപുത്തൂർ ക്ഷേത്രം. കോട്ടയം ഡിസിസി ഓഫിസ് സെക്രട്ടറി ആർ.തിലകന്റെയും ശെൽവിയുടെയും വിവാഹമാണ്. എംഎൽഎമാരായ ഉമ്മൻചാണ്ടിയും, കെ.കെ.തോമസും വിവാഹത്തിൽ സംബന്ധിക്കാനെത്തി.

ADVERTISEMENT

ക്ഷേത്രത്തിലെ ചടങ്ങുകൾ കഴിഞ്ഞ് തിലകനും വധുവിനും വീട്ടിലേക്കു പോകാനായി വാൻ ഏർപ്പാടാക്കിയിരുന്നു. വാൻ സ്റ്റാർട്ടാകാതെ വന്നതോടെ ഉമ്മൻ ചാണ്ടിയുടെ അംബാസഡർ കെആർഇ 3233 നവദമ്പതികൾക്കു വീട്ടിലേക്കു പോകാൻ വിട്ടുനൽകി. ഉമ്മൻ ചാണ്ടിയും   കെ.കെ.തോമസും ജലിംഗപുത്തൂർ ക്ഷേത്ര പരിസരത്ത് കാർ തിരികെ എത്തുന്നതു കാത്തിരുന്നു.

നവദമ്പതിമാരെ വീട്ടിലെത്തിച്ച ശേഷം ഡ്രൈവർക്കു ക്ഷേത്രത്തിലേക്ക് എത്താനുള്ള വഴിതെറ്റി. സമയം കഴിഞ്ഞിട്ടും വാഹനം എത്താതെ വന്നതോടെ ഉമ്മൻചാണ്ടി  മൂന്ന് കിലോമീറ്റർ നടന്ന് ആണ്ടിപ്പെട്ടി ജംക്‌ഷനിലെത്തിയപ്പോൾ വഴിതെറ്റിയ അംബാസഡറും അവിടെ കിടക്കുന്നു. യാത്ര തുടരുന്നതിനിടെ വാഹനത്തിനു തകരാർ. തുടർന്നു കുമളിയിൽ നിന്നു പാർട്ടി പ്രവർത്തകർ മറ്റൊരു വാഹനം എത്തിച്ച് ഉമ്മൻചാണ്ടി യാത്ര തുടർന്നുവെന്നു തിലകൻ ഓർമിക്കുന്നു.

ADVERTISEMENT