‘വിജയിച്ചുവെന്ന് അറിഞ്ഞപ്പോൾ കൈകൾ വിറയ്ക്കാൻ തുടങ്ങി, ശ്വാസമെടുക്കാൻ കഴിഞ്ഞില്ല’; ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടി മലയാളി
സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഒരുക്കവുമായി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഏകദേശം 8.33 കോടി രൂപ(10 ലക്ഷം ഡോളർ ) സമ്മാനം നേടിയ തൃശൂർ സ്വദേശി സബിഷ് പേരോത്ത്(42). രണ്ട് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് തീരുമാനം. ഒന്ന് തന്റെ മകൾക്ക് അവൾ ഏറെ ആഗ്രഹിക്കുന്ന ക്യൂട്ട് 'ലബൂബു'

സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഒരുക്കവുമായി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഏകദേശം 8.33 കോടി രൂപ(10 ലക്ഷം ഡോളർ ) സമ്മാനം നേടിയ തൃശൂർ സ്വദേശി സബിഷ് പേരോത്ത്(42). രണ്ട് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് തീരുമാനം. ഒന്ന് തന്റെ മകൾക്ക് അവൾ ഏറെ ആഗ്രഹിക്കുന്ന ക്യൂട്ട് 'ലബൂബു' (കളിപ്പാട്ടം) വാങ്ങി നൽകുക, ഒപ്പം കുടുംബത്തോടൊപ്പം ഒരു സ്വപ്ന ലോകയാത്ര നടത്തുക. കഴിഞ്ഞ ആറ് വർഷമായി ഈ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന സബിഷ് ദുബായിലാണ് ജനിച്ചുവളർന്നത്.
ഒരു ലോജിസ്റ്റിക്‌സ് കമ്പനിയിലെ സീനിയർ ഓപറേഷൻസ് സൂപ്പർവൈസറായ അദ്ദേഹം സഹപ്രവർത്തകരുമായി ചേർന്നാണ് ടിക്കറ്റുകൾ വാങ്ങിയിരുന്നത്. തുടക്കത്തിൽ 20 പേരുണ്ടായിരുന്നത് കഴിഞ്ഞ രണ്ട് വർഷമായി 10 പേർ മാത്രമാണ് തുടർന്നുപോന്നതെന്നും ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചുവെന്നും സബിഷ് സന്തോഷത്തോടെ പറഞ്ഞു.
ജൂലൈ നാലിന് ഓൺലൈനാണ് വിജയം കൊണ്ടുവന്ന ടിക്കറ്റ് (നമ്പർ 4296) വാങ്ങിയത്. ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്ന് വിജയിച്ച വിവരം അറിയിക്കാൻ വിളിച്ചപ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാനായില്ല. ഇതൊരു തമാശ കോളാണെന്നോ പ്രമോഷനൽ കോളാണെന്നോ ആണ് ഞാൻ ആദ്യം കരുതിയത്. അവർ എന്റെ വിവരങ്ങൾ ചോദിക്കുകയും ഞാൻ വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി. എനിക്ക് ശ്വാസമെടുക്കാൻ കഴിഞ്ഞില്ല.
17 വർഷമായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന സബിഷ് തനിക്ക് ലഭിച്ച സമ്മാനത്തുക സംഘത്തിലെ പത്ത് പേർക്കും തുല്യമായി വീതിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളിൽ ഓരോരുത്തർക്കും ഏകദേശം 3,70,000 ദിർഹം (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) വീതം ലഭിക്കും.
ഞങ്ങളിൽ ഭൂരിഭാഗം പേരും ഇവിടെ സ്ഥിരതാമസമാക്കിയവരാണ്. ഞങ്ങൾ ജോലി തുടരും, പക്ഷേ ഒരു ചെറിയ ബിസിനസ് തുടങ്ങാനും ആലോചനയുണ്ട്. ഷാർജയിൽ ജോലി ചെയ്യുന്ന ഭാര്യയും മകളും തനിക്കൊപ്പം സന്തോഷത്തിലാണെന്നും സബിഷ് പറഞ്ഞു. എന്റെ മകൾക്ക് ആദ്യം ഞെട്ടലായിരുന്നു, പക്ഷേ, ഇപ്പോൾ അവൾക്ക് അവളുടെ കളിപ്പാട്ടങ്ങൾ, പ്രത്യേകിച്ച് ലബൂബു വേണമെന്ന് എന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ ഒരു ദിവസം ഇത് സംഭവിക്കുമെന്ന് ഞങ്ങളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു.