നെയ്ച്ചോറിനൊപ്പം ചിക്കൻകറിയും സാലഡും ഈന്തപ്പഴം അച്ചാറും പായസവും ഉൾപ്പെടെയുള്ള ‘പുതിയ മെനു’ ആസ്വദിച്ച് കഴിച്ചപ്പോൾ കൊല്ലം ബാലികാമറിയം എൽപിഎസിലെ കുരുന്നുകളുടെ വയറും മനസ്സും നിറഞ്ഞു. ‘കലക്കൻ നെയ്ച്ചോറാ ടീച്ചറേ... ഞങ്ങൾക്ക് ഒത്തിരി ഇഷ്ടായി’ എന്നു കുഞ്ഞുമക്കൾ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ പ്രധാനാധ്യാപിക

നെയ്ച്ചോറിനൊപ്പം ചിക്കൻകറിയും സാലഡും ഈന്തപ്പഴം അച്ചാറും പായസവും ഉൾപ്പെടെയുള്ള ‘പുതിയ മെനു’ ആസ്വദിച്ച് കഴിച്ചപ്പോൾ കൊല്ലം ബാലികാമറിയം എൽപിഎസിലെ കുരുന്നുകളുടെ വയറും മനസ്സും നിറഞ്ഞു. ‘കലക്കൻ നെയ്ച്ചോറാ ടീച്ചറേ... ഞങ്ങൾക്ക് ഒത്തിരി ഇഷ്ടായി’ എന്നു കുഞ്ഞുമക്കൾ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ പ്രധാനാധ്യാപിക എലിസബത്ത് ടീച്ചർ ഡബിൾ ഹാപ്പി. 

പുതിയ മെനു സ്കൂളിൽ നടപ്പാക്കിയതിന്റെ സന്തോഷത്തിലുപരി കുഞ്ഞുങ്ങൾക്ക് തന്റെ പിറന്നാൾ ദിനത്തിൽ സ്വന്തമായി പാകം ചെയ്ത ആഹാരം നൽകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് എലിസബത്ത്. ബാലികാമറിയത്തിലെ കുരുന്നുകൾ എലിസബത്ത് ടീച്ചറുടെ കൈപ്പുണ്യം രുചിക്കുന്നത് ഇതാദ്യമായല്ല. സ്കൂളിൽ എന്ത് പരിപാടി നടത്തിയാലും ഹെഡ്മിസ്ട്രസ് എലിസബത്ത് ലിസി ‘ഹെഡ് ഷെഫ്’ ആയി മാറും. 

ADVERTISEMENT

മെനു പഴയതോ പുതിയതോ ആകട്ടെ പോഷകസമൃദ്ധമായ ആഹാരം വൃത്തിയോടെ കുട്ടികൾക്കു നൽകണമെന്നാണ് കോണ്ടിനെന്റൽ ഷെഫ് കൂടിയായ ടീച്ചറുടെ പോളിസി. പാചകത്തൊഴിലാളികൾക്കു പുറമേ ഭക്ഷണം തയാറാക്കാൻ സഹായിക്കുന്നതിനായി പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്ന് 5 പേർ ദിവസവും സ്കൂളിലെത്തും. ‘അവരുടെ മക്കൾ എന്താണ് കഴിക്കുന്നതെന്ന് രക്ഷിതാക്കൾ മനസ്സിലാക്കട്ടെ’– എലിസബത്ത് പറയുന്നു.

എഗ് ഫ്രൈഡ് റൈസ്, പൈനാപ്പിൾ പുളിശ്ശേരി, കുരുമുളക് മുട്ട റോസ്റ്റ്, കടല മസാല തുടങ്ങി പുതിയ മെനു ഒരുക്കുന്നതിന്റെ ചെലവ് വലുതായതിനാൽ തന്നെ രക്ഷിതാക്കളും അധ്യാപകരും വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ സ്കൂളിലേക്ക് നൽകുന്നതു ഏറെ സഹായകമാണെന്നു എലിസബത്ത് കൂട്ടിച്ചേർത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT