മറ്റൊരു സ്ത്രീയുടെ മുന്നിൽവച്ച് ‘ഒന്നിനും കൊള്ളാത്തവൾ’ എന്ന അധിക്ഷേപം; കുഞ്ഞനിയന് കത്തെഴുതി വച്ച് ജീവനൊടുക്കി കോളജ് അധ്യാപിക
കുഞ്ഞനിയന് കത്തെഴുതി വച്ച് ജീവനൊടുക്കി കോളജ് അധ്യാപിക. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ദാരുണ സംഭവം. ഇരുപത്തിനാലുകാരി ശ്രീവിദ്യയാണ് ഭര്‍ത്താവിന്റെ ക്രൂരതകള്‍ കാരണം ജീവനൊടുക്കിയത്. യുവതിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ‘സൂക്ഷിക്കണം, കുഞ്ഞനിയാ. ഇത്തവണ നിനക്ക് രാഖി കെട്ടിത്തരാന്‍ എനിക്ക്

കുഞ്ഞനിയന് കത്തെഴുതി വച്ച് ജീവനൊടുക്കി കോളജ് അധ്യാപിക. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ദാരുണ സംഭവം. ഇരുപത്തിനാലുകാരി ശ്രീവിദ്യയാണ് ഭര്‍ത്താവിന്റെ ക്രൂരതകള്‍ കാരണം ജീവനൊടുക്കിയത്. യുവതിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
‘സൂക്ഷിക്കണം, കുഞ്ഞനിയാ. ഇത്തവണ നിനക്ക് രാഖി കെട്ടിത്തരാന്‍ എനിക്ക് കഴിഞ്ഞെന്ന് വരില്ല’- ഇതായിരുന്നു മരണത്തിനു തൊട്ടുമുന്‍പ് ശ്രീവിദ്യ സഹോദരന് എഴുതിയ കുറിപ്പ്. ഭര്‍ത്താവിന്റെ ക്രൂരതകളെക്കുറിച്ചും കുറിപ്പില്‍ ശ്രീവിദ്യ തുറന്നെഴുതിയിട്ടുണ്ട്.
വില്ലേജ് സർവേയറായ രാംബാബുവുമായിട്ടുള്ള വിവാഹം കഴിഞ്ഞ് വെറും ആറു മാസത്തിനുള്ളിലാണ് ശ്രീവിദ്യ ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപേ തുടങ്ങിയ പീഡനങ്ങളെക്കുറിച്ചും യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
രാംബാബു മദ്യപിച്ച് വീട്ടില്‍വന്ന് ക്രൂരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. സ്ഥിരമായി അധിക്ഷേപ വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുകയും മറ്റൊരു സ്ത്രീയുടെ മുന്നിൽ വച്ച് ‘ഒന്നിനും കൊള്ളാത്തവൾ’ എന്ന് വിളിച്ച് അപമാനിച്ചെന്നും ശ്രീവിദ്യ കത്തില്‍ പറയുന്നു.
തല കട്ടിലിൽ ഇടിപ്പിക്കുകയും പുറത്തു ഇടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഠിനമായ ശാരീരിക വേദന അനുഭവപ്പെട്ടെന്നും ശ്രീവിദ്യ സഹോദരനെഴുതിയ കുറിപ്പില്‍ പറയുന്നു.
ശ്രീവിദ്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ഭര്‍ത്താവിന്റെ ക്രൂരതകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.