ഭാര്യയെ കാണാനില്ലാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനിൽ വിനോദാണ് (49) മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി (45) ജൂൺ 11-ാം തീയതി രാവിലെ 11 മണിക്ക് ശേഷം ബാങ്കിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് അവരെ ആരും

ഭാര്യയെ കാണാനില്ലാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനിൽ വിനോദാണ് (49) മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി (45) ജൂൺ 11-ാം തീയതി രാവിലെ 11 മണിക്ക് ശേഷം ബാങ്കിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് അവരെ ആരും കണ്ടിട്ടില്ല.  

ഭാര്യയെ കാണാനില്ലെന്ന് കാട്ടി വിനോദ് കായംകുളം പൊലീസിൽ പരാതി കൊടുത്തിട്ട് രണ്ടു മാസമാകുന്നു. ഇതുവരെ ഒരു വിവരവും ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് വിനോദ് തൂങ്ങിമരിച്ചത്. 

ADVERTISEMENT

കനറാ ബാങ്കിൽ നിന്ന് ഇവർ സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് ഒന്നേകാൽ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇവർക്ക് മൊത്തം 3 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. സിസിടിവികൾ പരിശോധിച്ചപ്പോള്‍ ഇവർ ബാങ്കിൽ പോയിരുന്നില്ലെന്ന് മനസിലായി. ഓട്ടോറിക്ഷയിൽ കായംകുളത്തെത്തിയ രഞ്ജിനി റെയിൽവേ സ്റ്റേഷൻ ഭാഗത്തേയ്ക്ക് പോകുന്ന സിസിടിവി ദ്യശ്യങ്ങളാണ് ഏറ്റവും ഒടുവിൽ കിട്ടിയത്. 

രഞ്ജിനി മൊബൈൽ ഫോൺ എടുക്കാതെയാണ് പോയത്. അതുകൊണ്ടുതന്നെ ആ വഴിക്ക് അന്വേഷണം നടത്താനും പൊലീസിന് കഴിഞ്ഞില്ല. ഭാര്യ പോയതോടെ വിനോദ് ആകെ തകർന്നിരുന്നു. സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാമെന്നും, ഭാര്യ തിരിച്ച് വരണമെന്നും കരഞ്ഞ് പറഞ്ഞ് വിനോദ് നവമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. എന്നിട്ടും ഫലമില്ലാതായതോടെയാണ് വിനോദ് ജീവനൊടുക്കിയത്. മക്കൾ:വിഷ്ണു,ദേവിക. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT