തൈറോയ്ഡ് സര്‍ജറിക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങി; ദുരിത ജീവിതം നയിച്ച് സുമയ്യ, ഗുരുതര വീഴ്ചയെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ ഗുരുതര വീഴ്ചയെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. കാട്ടാക്കട മലയിന്‍കീഴ് സ്വദേശിയായ സുമയ്യയുടെ നെഞ്ചിലാണ് ശസ്ത്രക്രിയയ്ക്കിടെ ട്യൂബ് കുടുങ്ങിയത്. 2023 മാർച്ച് 22 നാണ് സുമയ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഡോക്ടര്‍ക്ക് സംഭവിച്ച പിഴവ്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ ഗുരുതര വീഴ്ചയെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. കാട്ടാക്കട മലയിന്‍കീഴ് സ്വദേശിയായ സുമയ്യയുടെ നെഞ്ചിലാണ് ശസ്ത്രക്രിയയ്ക്കിടെ ട്യൂബ് കുടുങ്ങിയത്. 2023 മാർച്ച് 22 നാണ് സുമയ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഡോക്ടര്‍ക്ക് സംഭവിച്ച പിഴവ് മൂലം ദുരിത ജീവിതം നയിക്കുകയാണ് സുമയ്യ ഇപ്പോള്‍.
ഡോ. രാജീവ്കുമാറാണ് തൈറോയ്ഡ് ഗ്രന്ഥി എടുത്തുകളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഞരമ്പ് കിട്ടാതെ വന്നതോടെ രക്തവും മരുന്നുകളും നല്‍കുന്നതിനായി കാലില്‍ സെന്‍ട്രല്‍ ലൈനിട്ടിരുന്നു. ഇതിന്റെ ഗൈഡ് വയറാണ് സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത്.
വയര്‍ തിരിച്ചെടുക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് ട്യൂബ് രക്തത്തിലൂടെ നെഞ്ചിലെത്താനും തുടര്‍ന്ന് അവിടെ ഒട്ടിപ്പിടിക്കാനും കാരണമെന്നാണ് നിഗമനം.
വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രികളെ സമീപിച്ചെങ്കിലും ധമനികളോട് ട്യൂബ് ഒട്ടിപ്പോയതിനാല്‍ ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കുന്നത് അപകടമാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സുമയ്യയുടെ പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടി.