മലപ്പുറത്ത് വനിതാ ബിജെപി നേതാവിനെ യൂട്യൂബർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ ഇന്നലെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്. പ്രതി സുബൈർ ബാപ്പു മുന്‍പ് ബിജെപി

മലപ്പുറത്ത് വനിതാ ബിജെപി നേതാവിനെ യൂട്യൂബർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ ഇന്നലെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്. പ്രതി സുബൈർ ബാപ്പു മുന്‍പ് ബിജെപി പ്രവർത്തകനായിരുന്നുവെന്നും സ്വഭാവദൂഷ്യത്തെ തുടർന്ന് പുറത്താക്കിയതാണെന്നും പരാതിക്കാരി ആരോപിക്കുന്നു.

സംഭവത്തെപ്പറ്റി പരാതിക്കാരി പറയുന്നു:

ADVERTISEMENT

ഞാൻ അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് നിൽക്കവേയാണ് ഇയാൾ എന്റെ വീട്ടിലേക്ക് കയറി വന്നത്. എന്റെ മോളാണ് വാതിൽ തുറന്ന് കൊടുത്തത്. അയാൾ നേരെ അടുക്കളയിലേക്ക് അതിക്രമിച്ചു കയറി വരുകയായിരുന്നു. 3 മിനിറ്റിനുള്ളിൽ ഒരു സ്ത്രീയോട് എന്തൊക്കെ വൃത്തികേട് കാണിക്കാൻ പറ്റുമോ അതെല്ലാം അയാൾ എന്റെ സ്വകാര്യ ഭാഗങ്ങളിൽ ചെയ്തു. 

ഒടുവിൽ ഞാൻ ധരിച്ചിരുന്ന മാക്സി വലിച്ചുയർത്താൻ നോക്കിയപ്പോൾ അയാളുടെ കയ്യിൽ കടിച്ചു. അതിനുശേഷം ലൈംഗികാതിക്രമം സഹിക്ക വയ്യാതെ ഞാൻ ഉറക്കെ മോളെ വിളിച്ചു. മോള് ഓടി വന്നതോടെയാണ് അയാളെന്നെ വിട്ടത്. ഇത് പുറത്ത് പറഞ്ഞാൽ നിന്നെ നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അയാൾ വീട് വിട്ട് പോയത്. 

ADVERTISEMENT

ഇയാൾ എന്റെ വിഡിയോ മോശമായി ഫെയ്സ്ബുക്കിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്തു. ഭർത്താവ് ഗൾഫിലുള്ള പല സ്ത്രീകൾക്കും ഇയാൾ ഒരു ശല്യമായി മാറിയിരിക്കുകയാണ്. ആരും ഈ പീഡന വിവരങ്ങൾ പുറത്ത് പറയാൻ മടിക്കുന്നത് കൊണ്ടാണ് ഇവൻ രക്ഷപ്പെട്ട് പോകുന്നത്.

ADVERTISEMENT
ADVERTISEMENT