ഡേറ്റിങ് ആപ്പ് വഴി പരിചയം; കാസർകോട് ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ കേസ് Pocso Case filed in Kasargod
കാസർകോട് ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉള്ളവരാണ് പ്രതികൾ. ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. കേസില്‍ ആറ് പേർ പിടിയിലായിട്ടുണ്ട്. നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പതിനാലുകാരൻ പീഡനത്തിന് ഇരയായി എന്നാണ് വിവരം. കാസര്‍കോട് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. പീഡനത്തിനു ശേഷം കുട്ടിക്ക് പ്രതികൾ പണം നല്‍കിയതായും വിവരമുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT