ചെങ്കൽ ക്വാറിയില്‍ യുവതിയുടെ മൃതദേഹം; കുടുംബ വഴക്കിനിടെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ വീണതാകാമെന്ന് നിഗമനം
പാലക്കാട് മണ്ണാർക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ അഞ്ജുമോളാണ് (23) മരിച്ചത്. വീടിനു സമീപത്തെ ചെങ്കൽ ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് യുഗേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഞ്ജുമോളുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. കുടുംബവഴക്കിനിടെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ ക്വാറിയിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ADVERTISEMENT
English Summary:
Murder in Palakkad: A young woman, Anjumol, was found murdered in Vakadappuram, Elambulassery near Mannarkkad. Police have taken her husband, Yogesh, into custody and are investigating the circumstances surrounding her death, which occurred near a quarry.
ADVERTISEMENT
ADVERTISEMENT