കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വിഡിയോ കാട്ടിക്കൊടുക്കും രണ്ടാനച്ഛൻ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികള്‍ നേരിട്ടത് ക്രൂരപീഡനം, അറസ്റ്റ്
മൊബൈൽ ഫോണിൽ നഗ്ന വിഡിയോ കാണിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 15ഉം 13ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛനായ കാട്ടാക്കട കുളത്തുമ്മൽ കൊല്ലോട് തൂങ്ങാപ്പാറ ആസിഫ് മൻസിലിൽ അസിഫ് ഉൾ ആലം (38) അറസ്റ്റിലായത്.
ചൈൽഡ് ലൈനിൻ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വിഡിയോ കാണിച്ചിരുന്നു. അതിനുശേഷമാണ് പ്രതി ലൈംഗികമായി കുട്ടികളെ ദുരൂപയോഗം ചെയ്തത്.
ADVERTISEMENT
കരമന എസ്.എച്ച്.ഒ അനൂപ്, സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, സി.പി.ഒമാരായ ഫിരൺ, അജികുമാർ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ADVERTISEMENT
ADVERTISEMENT