‘കേട്ട തെറികൾക്ക് കുറവില്ല... കേട്ടാൽ അറയ്ക്കുന്ന പലതും കേട്ടു; ഇന്ന് സന്തോഷം തോന്നിയ ദിവസം’: സീമ ജി. നായർ
ലൈംഗികാരോപണ വിവാദങ്ങളില്‍പ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും പിന്തുണയുമായി നടി സീമ. ജി. നായര്‍. രാഹുൽ പാലക്കാട്ടെ എംഎൽഎ ഓഫിസിൽ എത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ചാണ് താരം ഇത്തവണ കുറിപ്പ് എഴുതിയിരിക്കുന്നത്. മുന്‍പ് രാഹുലിനെ പിന്തുണച്ചെത്തിയ താരത്തിന് കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
ഇന്ന് ഏറെ സന്തോഷം തോന്നിയ ദിവസമെന്ന് സീമ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. കേട്ട തെറികൾക്ക് കുറവില്ലെന്നും തന്നെ സ്നേഹിക്കുന്നവരോട് കമന്റ് നോക്കരുതെന്ന് പറഞ്ഞുവെന്നും സീമ പറയുന്നു.
സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
കേട്ട തെറികൾക്കു കുറവില്ല... കേട്ടാൽ അറയ്ക്കുന്ന പലതും കേട്ടു... എന്നെ സ്നേഹിക്കുന്നവരോട് ഞാൻ കമന്റ് നോക്കരുതെന്നു പറഞ്ഞു. സ്വതന്ത്രമായി ചിന്തിക്കാനും, ജീവിക്കാനും പറ്റുന്ന ഈ നാട്ടിൽ.. എനിക്ക് പറയണം എന്ന് തോന്നിയ കാര്യം ഞാൻ പറഞ്ഞു.. എനിക്കങ്ങനെ ആകാനേ കഴിയൂ, ഇന്ന് ഏറെ സന്തോഷം തോന്നിയ ദിവസം.