ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല; പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍
പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയെയാണ് (16) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അഗളി ജിവിഎച്ച്എസ് സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.
ഇന്നലെ വൈകിട്ടു സ്‌കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണു മരിച്ചനിലയിൽ കണ്ടത്. മൃതദേഹം അഗളി ഗവ. ആശുപത്രി മോർച്ചറിയിൽ. അമ്മ: സൂര്യ (കുടുംബശ്രീ, അഗളി). സഹോദരി: ആർദ്ര.
ADVERTISEMENT
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)
ADVERTISEMENT
ADVERTISEMENT