അരൂർ റെയിൽവേ സ്റ്റേഷന് സമീപം പത്തൊമ്പതുകാരി ട്രെയിൻ തട്ടി മരിച്ചനിലയിൽ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
അരൂർ റെയിൽവേ സ്റ്റേഷന് സമീപം 19 വയസ്സുള്ള യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജനയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ചു കൊണ്ട് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ ധർമ്മേക്കാട് സ്വദേശിനിയാണ് അഞ്ജന.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അരൂർ റെയിൽവേ സ്റ്റേഷൻ സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ADVERTISEMENT
പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. ബന്ധുക്കൾ നൽകിയ പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
English Summary:
Train accident: A 19-year-old woman was found dead near Aroor Railway Station after being hit by a train. The family suspects foul play and has filed a complaint with the police, prompting an investigation into the circumstances surrounding Anjana's death.
ADVERTISEMENT
ADVERTISEMENT