ഗേറ്റ് തുറക്കാന്‍ ഹാന്‍ഡ് ബ്രേക്കിടാതെ കാറില്‍ നിന്നിറങ്ങി മകന്‍, പിന്നോട്ടുരുണ്ട കാറിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം മീനടം നാരകത്തോട് കുറ്റിക്കൽ വീട്ടിൽ അന്നമ്മ തോമസ് (53) ആണ് മരിച്ചത്. ഗേറ്റ് തുറക്കാൻ പോയ അന്നമ്മയും മകനും അപകടത്തില്‍പ്പെടുകയായിരുന്നു.

കാലിന് പരുക്കേറ്റ മകൻ ഷിജിൻ കെ തോമസിനെ തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് അപകടം ഉണ്ടായത്. യാത്ര പോകാനിറങ്ങിയ മകന്‍ കാറില്‍ കയറിയപ്പോള്‍ ഗേറ്റ് തുറക്കാനായാണ് അമ്മ അന്നമ്മ വീടിന്റെ മുന്‍വശത്തേക്ക് പോയത്. 

ADVERTISEMENT

പിന്നാലെ അമ്മയെ സഹായിക്കാനായി മകനും പുറത്തിറങ്ങി ഗേറ്റിനടുത്തേക്കുപോയി. എന്നാല്‍ ഹാന്‍ഡ് ബ്രേക്കിടാന്‍ മറന്നതുകൊണ്ട് കാര്‍ പിന്നിലേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു. അമ്മയും മകനും കാറിനടിയില്‍പ്പെട്ടു. കാര്‍ ഉയര്‍ത്തിമാറ്റിയാണ് ഇരുവരേയും പുറത്തെത്തിച്ചത്.

Kottayam Accident: Son Forgets Handbrake, Mother Dies:

Kottayam accident: A tragic incident occurred in Kottayam where a mother lost her life after being hit by her own car. The accident happened when her son exited the vehicle without engaging the handbrake, causing the car to roll back.

ADVERTISEMENT
ADVERTISEMENT