വ്ലോഗര്‍മാരുടെ പ്രസവ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ഇന്‍ഫ്ലുവന്‍സര്‍മാരായ ദിയ കൃഷ്ണയും, പേളി മാണിയും വീണയും അടക്കമുള്ളവരുടെ പ്രസവ വിഡിയോ മുന്‍പ് നിരവധി ആളുകളാണ് കണ്ടത്. കഴിഞ്ഞ ദിവസം വീണ്ടും ഒരു പ്രസവ വിഡിയോ കൂടി വൈറലായി. വ്ലോഗര്‍ അസ്‌ല മാർലിയാണ് യൂട്യൂബിലൂടെ വിഡിയോ പങ്കുവച്ചത്.

സെക്‌സ് എജ്യുക്കേഷന്‍, മാനസികാരോഗ്യം എന്നീ വിഷയങ്ങളെപ്പറ്റി വിഡിയോകള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് അസ്‌ല. ഭര്‍ത്താവ് അംജുക്കയും അസ്‌ലയ്ക്ക് പിന്തുണയുമായി എത്താറുണ്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വിഡിയോ കോളിലൂടെ ഭര്‍ത്താവിനെ കാണിക്കുന്നുണ്ട് അസ്‌ല.

ADVERTISEMENT

ജനിച്ചത് ആണ്‍കുഞ്ഞാണെന്നും സുഖമായി ഇരിക്കുന്നുവെന്നും അസ്‌ല പറയുന്നു. നോര്‍മല്‍ ഡെലിവറിയായിരുന്നുവെന്നും എന്നാല്‍ താന്‍ വല്ലാതെ വേദന അനുഭവിച്ചെന്നും വ്ലോഗിലൂടെ അസ്‌ല പറയുന്നു. വിഡിയോ ഇതിനോടകം ഒന്‍പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു. 

ADVERTISEMENT
ADVERTISEMENT