മരണത്തിലും അവർ ഒരുമിച്ചു: അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ചു: മലപ്പുറത്തു ദമ്പതികള്‍ക്കു ദാരുണാന്ത്യം Malappuram accident claims lives of couple
മലപ്പുറം പുത്തനത്താണിയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം. ദമ്പതികള്‍ക്ക് ദാരുണാന്ത്യം . സിദ്ദിഖ്(30), ഭാര്യ റീഷ(26) എന്നിവരാണ് മരിച്ചത് . ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയ ഇലക്ട്രിക് കാർ ഇടിക്കുകയായിരുന്നു. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.
ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്. തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്. രാവിലെ ജോലിക്ക് പോവുമ്പോഴാണ് അപകടം. പാങ്ങ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മരിച്ച മുഹമ്മദ് സിദ്ദീഖ്. ഭാര്യ റിസ പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മരിച്ച മുഹമ്മദ് സിദ്ദീഖ്. ഭാര്യ റിസ പെരുവള്ളൂർ ഗവൺമെൻറ് ഗവൺമെൻറ് ഹോമിയോ ആശുപത്രിയിലെ ഫാർമസിസ്റ്റാണ്.