ചികിത്സ പിഴവ്, 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ 9 Year-Old Loses Hand Due to Alleged Medical Negligence
ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലം കൈ മുറിച്ചു മാറ്റിയ ഒൻപതു വയസ്സുകാരിക്കു സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ വാക്കുകളിൽ ഒതുങ്ങുന്നതായി രക്ഷിതാക്കൾ. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന വിനോദിനിക്ക് ഇതിനകം 4 ശസ്ത്രക്രിയകൾ കഴിഞ്ഞു. മരുന്നുകൾ ആശുപത്രിയിൽനിന്നു ലഭിക്കുന്നുണ്ടെങ്കിലും തുടർ ചികിത്സ സംബന്ധിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് ഡി.വിനോദ് പറഞ്ഞു.
തുടർചികിത്സയും സർക്കാർ സഹായവും ലഭിക്കുന്നതിനു കെ.ബാബു എംഎൽഎ വഴി അപേക്ഷകൾ നൽകിയിട്ടുണ്ടെന്നാണ് ഇവരെ അറിയിച്ചിട്ടുള്ളത്. എന്നാൽ കൃത്രിമ കൈ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സകളുടെ ചെലവിനെക്കുറിച്ചെന്നും സർക്കാരിന്റെ ഭാഗത്ത് നിന്നു വിവരമൊന്നും ലഭിച്ചിട്ടില്ല. സെപ്റ്റംബർ 24ന് ആണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്.
ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.