സഹോദരങ്ങൾ ഒരുമിച്ച് പരീക്ഷയെഴുതി, പരിശീലനം പൂർത്തിയാക്കി; അഭിജിത്തും നവനീതും ഇനി പൊലീസ് ബ്രദേഴ്സ്! നേട്ടം അഭിജിത്തും നവനീതും ഇനി പൊലീസ് ബ്രദേഴ്സ്! നേട്ടം
ഒരുമിച്ചു പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സഹോദരങ്ങൾ ഒന്നിച്ചു ഒരേ സ്ഥലത്ത് പരിശീലനം പൂർത്തിയാക്കി ഇന്ന് പൊലീസ് സേനയിലേക്ക് കടക്കുന്നു. ഇന്ന് രാവിലെ കല്യാശ്ശേരി മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ ഇവർ ഒന്നിച്ചു പങ്കെടുക്കും. ചാലോട് കൊളോളത്തെ സി.അഭിജിത്ത് (26), അനുജൻ സി. നവനീത് (25) എന്നിവരാണ് സേനയുടെ ഭാഗമാകുന്നത് .ഇരുവരും എസ്എസ്എൽസി വരെ കൂടാളി ഹൈസ്കൂളിലാണ് പഠിച്ചത്.
തലശ്ശേരി എൻജിനീയറിങ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയശേഷമാണ് അഭിജിത്ത് സേനയുടെ ഭാഗമാകുന്നത്. കഴിഞ്ഞ ജനുവരിയിൽ കെഎപി 4 ബറ്റാലിയനിൽ എത്തിയ സഹോദരങ്ങൾ ഒരേ കമ്പനിയിൽ നിന്നാണ് സായുധസേന പരിശീലനം പൂർത്തിയാക്കിയത്. കൊളോളത്തെ അശോക് കുമാറിന്റെയും മട്ടന്നൂർ യുപി സ്കൂൾ അധ്യാപിക സി.പ്രീതയുടെ മക്കളാണ്. ഇന്ന് രാവിലെ 8.30ന് നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും.