‘പ്രണയം നിരസിച്ചു, സ്കൂളിലേക്ക് പോകുംവഴി കാത്തുനിന്ന് നെഞ്ചില്‍ കുത്തി’; പ്ലസ്ടു വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
പ്രണയം നിരസിച്ചതിനു പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം രാമേശ്വരത്ത് പ്ലസ്ടു വിദ്യാര്‍ഥിനി ശാലിനി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ശാലിനിയെ മുനിരാജ് കുത്തിവീഴ്ത്തിയത്. ഏറെക്കാലമായി പ്രണയം പറഞ്ഞ്

പ്രണയം നിരസിച്ചതിനു പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം രാമേശ്വരത്ത് പ്ലസ്ടു വിദ്യാര്‍ഥിനി ശാലിനി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂളിലേക്ക് പോകുന്ന വഴിയാണ് ശാലിനിയെ മുനിരാജ് കുത്തിവീഴ്ത്തിയത്. ഏറെക്കാലമായി പ്രണയം പറഞ്ഞ് നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു. എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് ശാലിനി പലതവണ ഇയാളോട് പറഞ്ഞു.
ഒടുവില്‍ ശല്യം സഹിക്കാതായതോടെ പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ശാലിനിയുടെ പിതാവ് മുനിരാജിന്റെ വീട്ടിലെത്തി തന്റെ മകളുടെ പിന്നാലെ നടക്കരുതെന്നും ശല്യപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ സംഭവത്തിനു പിന്നാലെയാണ് ശാലിനിയെ കൊലപ്പെടുത്താന്‍ മുനിരാജ് തീരുമാനിച്ചതെന്ന് പൊലീസിനു മൊഴി ലഭിച്ചു. സ്കൂളിലേക്ക് പോകുംവഴി ശാലിനിയെ കാത്തുനിന്ന് നെഞ്ചില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.