പങ്കാളി വീട്ടിൽ പൂട്ടിയിട്ടു, കേബിൾ കൊണ്ട് ക്രൂരമർദ്ദനം; ദേഹമാകെ മുറിവുകളുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍! വധശ്രമത്തിന് കേസെടുത്തു
പങ്കാളിയെ കേബിൾ കൊണ്ട് ക്രൂരമായി മർദിച്ച സംഭവത്തില്‍ യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ദേഹം മുഴുവൻ മർദനത്തിന്റെ പാടുകളുമായി പെണ്‍കുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഗോപുവും പെണ്‍കുട്ടിയും 5 വർഷമായി

പങ്കാളിയെ കേബിൾ കൊണ്ട് ക്രൂരമായി മർദിച്ച സംഭവത്തില്‍ യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ദേഹം മുഴുവൻ മർദനത്തിന്റെ പാടുകളുമായി പെണ്‍കുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഗോപുവും പെണ്‍കുട്ടിയും 5 വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. ഇവരെ കാണാനില്ലെന്ന് കാണിച്ച് ഗോപു മരട് പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു.
പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു. പുറത്തുപോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടുമെന്നും ക്രൂരമായി മർദിക്കുമെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു. പെണ്‍കുട്ടി വിവാഹമോചിതയാണ്. മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്ന് ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽകി.