വിവാഹ ദിവസം വധുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; മുഹൂര്‍ത്തം തെറ്റിക്കാതെ ആശുപത്രിയിലെത്തി താലികെട്ടി വരൻ
വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ മുഹൂര്‍ത്തം തെറ്റിക്കാതെ ആശുപത്രിക്കിടക്കയിൽ താലികെട്ടി വരൻ. ഒപ്പം വിവാഹത്തിനു എത്തിയവരെയും നിരാശരാക്കിയില്ല, അതേസമയത്ത് മണ്ഡപത്തിൽ വിവാഹസദ്യയും വിളമ്പി. ആലപ്പുഴ തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് വിവാഹിതരായത്. ആവണിയുടെ ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന്

വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ മുഹൂര്‍ത്തം തെറ്റിക്കാതെ ആശുപത്രിക്കിടക്കയിൽ താലികെട്ടി വരൻ. ഒപ്പം വിവാഹത്തിനു എത്തിയവരെയും നിരാശരാക്കിയില്ല, അതേസമയത്ത് മണ്ഡപത്തിൽ വിവാഹസദ്യയും വിളമ്പി. ആലപ്പുഴ തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് വിവാഹിതരായത്. ആവണിയുടെ ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ബന്ധുക്കൾക്കും ആശ്വാസം.
വിവാഹത്തിന് മുന്നോടിയായി മേക്കപ്പിന് പോകുമ്പോഴായിരുന്നു ആവണി അപകടത്തില്‍പെട്ടതും കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. എങ്കിലും നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ വിവാഹം നടത്താന്‍ വരന്‍ ആശുപത്രിയിലേക്ക് ഓടിയെത്തി. ആശുപത്രിയില്‍ ഉറ്റബന്ധുക്കളും ഡോക്ടര്‍മാരും സാക്ഷികളായപ്പോള്‍ ആവണിക്ക് വരന്‍ ഷാരോണ്‍ താലി ചാര്‍ത്തി.
ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തിൽ വധുവിനു പരുക്കേറ്റത്. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്. അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ആശുപത്രിയിലേക്ക് പാഞ്ഞു.
ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശുപത്രിയിൽ താലികെട്ടാൻ തീരുമാനിച്ചു. അതേസമയം ഓഡിറ്റോറിയത്തിൽ സദ്യയും വിളമ്പി. ആവണിക്കു നട്ടെല്ലിനു പരുക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരുക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.