‘നക്ഷത്ര ലോകത്തിലെ പുതിയ അറിവുകൾ, വേറിട്ട അനുഭവം’; നാസ സന്ദർശിച്ച് മടങ്ങിയെത്തി യെല്ലിസ് അരീക്കൽ
ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ സന്ദർശിച്ചു മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയിലെ ഹയർസെക്കൻഡറി വിദ്യാർഥിനി യെല്ലിസ് അരീക്കൽ. നക്ഷത്ര ലോകത്തിലെ പുതുഅറിവുകൾ നേടിയാണു യെല്ലിസ് നാട്ടിൽ തിരിച്ചെത്തിയത്. സ്പേസ് എൻജിനീയറിങ്ങിലെ വളരുന്ന സാധ്യതകളെക്കുറിച്ചു വിദ്യാർഥികളെ

ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ സന്ദർശിച്ചു മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയിലെ ഹയർസെക്കൻഡറി വിദ്യാർഥിനി യെല്ലിസ് അരീക്കൽ. നക്ഷത്ര ലോകത്തിലെ പുതുഅറിവുകൾ നേടിയാണു യെല്ലിസ് നാട്ടിൽ തിരിച്ചെത്തിയത്.
സ്പേസ് എൻജിനീയറിങ്ങിലെ വളരുന്ന സാധ്യതകളെക്കുറിച്ചു വിദ്യാർഥികളെ സജ്ജമാക്കാനാണ് വിദ്യാർഥികളുടെ പഠനസംഘത്തിനു നാസ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയത്. തൃശൂർ ജില്ലയിലെ സ്കൂൾ പഠനയാത്രാ സംഘത്തോടൊപ്പമായിരുന്നു യെല്ലിസിന്റെ നാസയിലേക്കുള്ള യാത്ര. നാസയുടെ ക്ഷണപ്രകാരമാണു വിദ്യാർഥികൾ സ്പേസ് സ്റ്റഡി പ്രോഗ്രാമിൽ പങ്കെടുത്തത്.
നാസയുടെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികൾ, ബഹിരാകാശ പഠനം,വിമാന എൻജിനീയറിങ് ഡിസൈൻ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ നവ്യാനുഭവമായെന്നു യെല്ലിസ് പറഞ്ഞു. നാസയുടെ സ്പേസ് ഷട്ടിൽ മിഷനിൽ പങ്കെടുക്കുകയും നാലു തവണ സ്പേസ് വോക് നടത്തുകയും ചെയ്ത ആസ്ട്രനോട്ട് മാർക് കെല്ലിയുമായി മുഖാമുഖം നടത്തുന്നതിനു സാധിച്ചതും വേറിട്ട അനുഭവമായെന്ന് യെല്ലീസ് പറഞ്ഞു.
സ്പേസ് വാക് നടത്തുന്ന ബഹിരാകാശ സഞ്ചാരികൾ വിദ്യാർഥികളുടെ പഠനസംഘത്തോട് അനുഭവങ്ങൾ പങ്കുവച്ചു. റോക്കറ്റ് വിക്ഷേപണം, ലാബുകളുടെ സന്ദർശനം, പ്രമുഖരുടെ ക്ലാസുകൾ എന്നിവയാണ് നാസ സന്ദർശനത്തിൽ ഉൾപ്പെടുത്തിയത്. റോക്കറ്റ് ഗാർഡൻ, സ്പേസ് ലോഞ്ച് കോംപ്ലക്സ്, ഹൈപ്പർ ഡെക്ക്, സ്പേസ് ഷട്ടിൽ, സാന്റേൺ സെന്റർ, ജോൺ എഫ് കെന്നഡി സ്പേസ് സെന്റർ എന്നിവ സന്ദർശിച്ചു.
10 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിൽ ഫ്ലോറിഡ സർവകലാശാല സന്ദർശനവും ഉൾപ്പെടുത്തിയിരുന്നു. സ്പേസ് സ്റ്റഡി പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനു യെല്ലിസിനു നാസയുടെ പരിശീലന സർട്ടിഫിക്കറ്റും ലഭിച്ചു.