ആടിയുലഞ്ഞ് ബസ്, ഡ്രൈവർ മദ്യലഹരിയിൽ, ബോധമില്ലാതെ ക്ലീനർ; യാത്രക്കാര് ബഹളം വച്ചതോടെ വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി!
ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്നു സർവീസ് നടത്തുന്ന ഭാരതി ട്രാവൽസ് ബസിലെ ഡ്രൈവർ മദ്യലഹരിയിൽ ബസ് ഓടിച്ച സംഭവത്തിൽ ട്രാവൽസിനെതിരെയും ബസ് ഡ്രൈവർക്കെതിരെയും മോട്ടർ വാഹന വകുപ്പ് നടപടിയെടുക്കും. മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജോയിന്റ് ആർടിഒ എസ്.എം.

ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്നു സർവീസ് നടത്തുന്ന ഭാരതി ട്രാവൽസ് ബസിലെ ഡ്രൈവർ മദ്യലഹരിയിൽ ബസ് ഓടിച്ച സംഭവത്തിൽ ട്രാവൽസിനെതിരെയും ബസ് ഡ്രൈവർക്കെതിരെയും മോട്ടർ വാഹന വകുപ്പ് നടപടിയെടുക്കും. മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജോയിന്റ് ആർടിഒ എസ്.എം. അരുൺകുമാർ പറഞ്ഞു, ‘‘സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ ട്രാവൽസിന്റെ യാർഡിൽ ഈ ബസിനായി കഴിഞ്ഞ ദിവസം തന്നെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ അവിടെ കണ്ടെത്താനായില്ല. വാഹനത്തിനായി തിരച്ചിൽ നടത്തിവരുകയാണ്. വാഹനം കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കും’’.
അതിനിടെ, മൈസൂരിൽ വച്ചുണ്ടായ സംഭവത്തിൽ ആർക്കാണ് പരാതി നൽകേണ്ടതെന്ന് വ്യക്തമാകാത്തതിനാലാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്ന് വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിൽ ഹോട്ടൽ നടത്തി വരുന്നയാളുമായ സനോബാർ അഹമ്മദ് പറഞ്ഞു. കോഴിക്കോട് നിന്ന് സർവീസ് നടത്തുന്ന വാഹനമായതിനാൽ കോഴിക്കോട് ആർടിഒയ്ക്ക് പരാതി നൽകാമെങ്കിൽ ഉടൻ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ബത്തേരിയിൽ നിന്നാണ് ബസിൽ കയറിയത്. മൈസൂരിൽ ഹൈവേയിൽ കയറിയ ശേഷം ബസ് ഇടതു വലത് ലൈനുകളിൽ അസ്വാഭാവികമായി പോകുന്നത് കണ്ടാണ് ഡ്രൈവറുടെ അടുത്തെത്തിയത്. വണ്ടിക്ക് എന്തെങ്കിലും തകരാറുണ്ടോ എന്നാണ് ചോദിച്ചത്. പ്രശ്നമൊന്നുമില്ല, നിങ്ങൾ പോയി ഉറങ്ങിക്കോളൂ എന്നാണ് പറഞ്ഞത്. എന്നാൽ ഡ്രൈവറുടെ സംസാരത്തിൽ ചില അപാകതകൾ കണ്ടതിനിടെ ക്യാബിനിൽ ഗ്ലാസും മറ്റും കണ്ടു. വലിയ ശബ്ദമുണ്ടായിട്ടും ക്ലീനർ കാബിനിൽ ബോധമില്ലാത്ത നിലയിൽ കിടക്കുകയായിരുന്നു. എത്രയും പെട്ടെന്ന് വണ്ടി നിർത്തണമെന്ന് ഡ്രൈവറോട് പറഞ്ഞു.
ബഹളം കേട്ടെത്തിയ മറ്റു യാത്രക്കാരും ഇടപെട്ടു. മദ്യലഹരിയിലാണ് ഡ്രൈവറെന്ന് തിരിച്ചറിഞ്ഞതോടെ അവരും ബഹളം വച്ചു. പൊലീസിനെ അറിയിച്ച് പരിശോധന നടത്താമെന്നു പറഞ്ഞതോടെ വാഹനത്തിന്റെ ലൈറ്റ് മൊത്തം അണച്ച ശേഷം വണ്ടി ഇടിപ്പിച്ച് എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞ് ബസ് റോഡിന്റെ വശത്തേക്കും മറ്റും ഡ്രൈവർ ഓടിക്കാൻ തുടങ്ങി. തൽക്കാലം ബഹളം വേണ്ട അടുത്ത ടോൾ ഗേറ്റ് എത്തുമ്പോൾ വാഹനം നിർത്തിയ ശേഷം ഇടപെടാമെന്നു തീരുമാനിച്ച് യാത്രക്കാർ പിൻമാറി.
അഞ്ചു കിലോമീറ്ററോളം വാഹനത്തിൽ ഭീതിയോടെയാണ് ഇരുന്നത്. ടോൾ ഗേറ്റിലെത്തിയപ്പോൾ ഞാനും ആഷിക് എന്ന സഹയാത്രികനും ഡ്രൈവറോടു വണ്ടി നിർത്താൻ പറഞ്ഞു. ഇതിനിടെ അരക്കുപ്പിയോളം ബാക്കിയുണ്ടായിരുന്ന മദ്യവുമായി ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. രാത്രി പതിനൊന്നു മണിയോടെയാണ് ഈ സംഭവങ്ങൾ ഉണ്ടായത്. പിന്നീട് ഒരു മണിക്കു ശേഷം ഇതേ ട്രാവൽസ് ഏർപ്പെടുത്തിയ മറ്റൊരു ഡ്രൈവർ എത്തിയ ശേഷമാണ് ബസ് യാത്ര തുടരാനായത്. കുടുംബങ്ങൾ ഉൾപ്പെടെ ഇരുപതോളം പേർ ഈ സമയം ബസിലുണ്ടായിരുന്നു.’’- സനോബാർ പറയുന്നു.
ഈ മാസം 24 നാണ് മദ്യലഹരിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ യാത്രക്കാർ പ്രതിഷേധിച്ചത്. യാത്രക്കാരുടെ ബഹളത്തിനിടെ ഡ്രൈവർ മദ്യക്കുപ്പിയുമായി വാഹനത്തിൽ നിന്നിറങ്ങി ഓടുകയായിരുന്നു. യാത്രക്കാരുടെ പ്രതിഷേധത്തിനിടെ വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന ഭീഷണിയും ഡ്രൈവർ മുഴക്കിയിരുന്നു. ബസിന്റെ ക്ലീനർ ഡ്രൈവർ കാബിനിൽ മദ്യലഹരിയിൽ മയങ്ങുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.