‘യുവതി പരാതി നല്‍കിയത് സുഹൃത്തിന്റെ സഹായത്തോടെ; മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന് കുരുക്കാകും’: കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്!
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലെ യുവതിയെപ്പറ്റിയുള്ള വിശദാംശങ്ങൾ പൊലീസിനു ലഭിച്ചു. കർണാടകയിലുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി നൽകിയത്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിനു കുരുക്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലെ യുവതിയെപ്പറ്റിയുള്ള വിശദാംശങ്ങൾ പൊലീസിനു ലഭിച്ചു. കർണാടകയിലുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി നൽകിയത്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിനു കുരുക്ക് മുറുകും. രണ്ടാമത്തെ ബലാത്സംഗക്കേസിന്റെ എഫ്ഐആർ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സമർപ്പിക്കും. രാഹുൽ സ്‌ത്രീകളെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ വാദിക്കും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറയും. രാവിലെ ആരംഭിക്കുന്ന തുടർവാദത്തിനു ശേഷമാകും വിധി. ആദ്യ കേസിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി പറയാൻ ഇരിക്കെയാണ് രാഹുലിനു വൻ കുരുക്കായി രണ്ടാം കേസ് മാറുന്നത്. ബലാത്സംഗം എന്ന ജാമ്യമില്ല കുറ്റം ചുമത്തിയാണ് 23 വയസുകാരിയുടെ വെളിപ്പെടുത്തലിൽ രണ്ടാം കേസും എടുത്തിരിക്കുന്നത്.
ഇന്നലെ ഒന്നര മണിക്കൂറോളം അടച്ചിട്ട കോടതിയിൽ വാദം കേട്ടിരുന്നു. യുവതിയുടെ പരാതി പൂർണമായും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാൽ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിർബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. ഇതു പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്.