പെന്‍ഷന്‍ പണം നൽകിയില്ല, മുത്തശ്ശിയെ ഷാൾ മുറുക്കി കൊന്ന് ചെറുമകൻ; ലഹരിയുടെ 'കിക്ക്' മാറിയപ്പോൾ കുറ്റസമ്മതം
കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തിയ കേസില്‍ പ്രതി സ്ഥിരമായി ലഹരിക്കടിമയെന്ന് പൊലീസ്. ചവറ വട്ടത്തറയിൽ സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ തെളിവെടുപ്പിന് ശേഷം റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലായ ഷഹനാസ് (28) ലഹരിക്ക് അടിമയാണ്. വീട്ടിൽ ഷഹനാസും ഉമ്മയും സഹോദരിയും മുത്തശ്ശിയുമാണ് ആണ്

കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തിയ കേസില്‍ പ്രതി സ്ഥിരമായി ലഹരിക്കടിമയെന്ന് പൊലീസ്. ചവറ വട്ടത്തറയിൽ സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ തെളിവെടുപ്പിന് ശേഷം റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലായ ഷഹനാസ് (28) ലഹരിക്ക് അടിമയാണ്.
വീട്ടിൽ ഷഹനാസും ഉമ്മയും സഹോദരിയും മുത്തശ്ശിയുമാണ് ആണ് താമസിക്കുന്നത്. ലഹരി മരുന്നിനായി പണം ചോദിച്ചു പലപ്പോഴും ഷഹനാസ് വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു. പെന്‍ഷന്‍ പണം ചോദിച്ചു നൽകാത്തതിനാണ് കൊലപാതകം എന്നതാണ് പ്രാഥമിക നിഗമനം.
മൃതദേഹം കട്ടിലിനടിയിലേക്ക് വലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. കഴുത്തില്‍ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം സംബന്ധിച്ചു വ്യക്തത വന്നതോടെ കൊലപാതകക്കുറ്റം ചുമത്തി ഷഹനാസിനെതിരെ കേസെടുക്കുകയായിരുന്നു.
കൊലപാതകം സംബന്ധിച്ചു വ്യക്തമായ വിവരം ഷഹനാസ് പൊലീസിനോട് പറയുന്നില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചവറ പൊലീസ് ഇൻസ്പെക്ടർ എ. നിസാർ പറഞ്ഞു.
വധശ്രമം ഉൾപ്പെടെ 5 കേസുകളിൽ പ്രതിയാണ് ഷഹനാസ്. മദ്രസയിലേക്ക് പോയ വിദ്യാർഥിയെ വഴിയിൽ തടഞ്ഞ് കഴുത്തിൽ കത്തികൊണ്ട് മുറിവേൽപിച്ച കേസിലാണ് വധശ്രമത്തിനു കേസുള്ളത്. കഞ്ചാവ് കേസിലും പ്രതിയാണ്. പണം ആവശ്യപ്പെട്ടു വീട്ടിൽ വഴക്കിടാറുണ്ട്.
മകൾ മുംതാസിനും മക്കൾക്കും ഒപ്പമായിരുന്നു സുലേഖ ബീവി താമസിച്ചു വന്നത്. മുംതാസ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ഇവർ വിവാഹത്തിനു പോയി തിരികെ എത്തിയപ്പോഴാണ് സുലേഖ ബീവിയെ കാണാതായത്. വൈകിട്ട് 3 മണിവരെ വീടിനു പുറത്ത് കണ്ടവരുണ്ട്. ഈ സമയം ഷഹനാസ് വീട്ടിൽ ഉണ്ടായിരുന്നു.
സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയതോടെ വീട്ടിൽ ഉണ്ടായിരുന്ന മുംതാസ് ആത്മഹത്യാ ശ്രമവും നടത്തി. സ്ഥലത്ത് എത്തിയ പൊലീസ് കതക് തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സുലേഖ ബീവിയുടെ മൃതദേഹം കൊട്ടുകാട് മുസ്‌ലിംജമാഅത്ത് കബർസ്ഥാനിൽ കബറടക്കി.