22 വയസുകാരിയായ എംഎസ്‍സി വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശി വര്‍ഷിണിയാണ് മരിച്ചത്. ആണ്‍സുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്മെയില്‍ ചെയ്തെന്നും വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്‍സി

22 വയസുകാരിയായ എംഎസ്‍സി വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശി വര്‍ഷിണിയാണ് മരിച്ചത്. ആണ്‍സുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്മെയില്‍ ചെയ്തെന്നും വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. 

മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്‍സി ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് മരിച്ച വര്‍ഷിണി. ഞായറാഴ്ച 11 മണിയോടെ അമ്മയാണ് വര്‍ഷിണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ആണ്‍സുഹൃത്തായ അഭിക്ക് എതിരെയാണ് ആരോപണം. 

ADVERTISEMENT

ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നും സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഗര്‍ഭിണിയാക്കിയ ശേഷം അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. ആണ്‍സുഹൃത്ത് പണവും സ്വര്‍ണവും കൈക്കലാക്കിയെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ADVERTISEMENT
MSc Student Found Dead in Bangalore:

Student death reported in Bangalore. The 22-year-old MSc student was found dead at her home, and a death note revealed allegations against her boyfriend.

ADVERTISEMENT