മലയാറ്റൂരിൽ ബിരുദ വിദ്യാർഥിനി ചിത്രപ്രിയയെ (19) കൊന്ന കേസിലെ പ്രതി അലൻ ബെന്നിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ വിധം പ്രതി പൊലീസിനോടു വിവരിച്ചു.‌ ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്കു പിറകിൽ വച്ചാണു പെൺകുട്ടിയെ രാത്രി കൊലപ്പെടുത്തിയതെന്നു പ്രതി പറഞ്ഞു. പെൺകുട്ടിക്ക്

മലയാറ്റൂരിൽ ബിരുദ വിദ്യാർഥിനി ചിത്രപ്രിയയെ (19) കൊന്ന കേസിലെ പ്രതി അലൻ ബെന്നിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ വിധം പ്രതി പൊലീസിനോടു വിവരിച്ചു.‌ ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്കു പിറകിൽ വച്ചാണു പെൺകുട്ടിയെ രാത്രി കൊലപ്പെടുത്തിയതെന്നു പ്രതി പറഞ്ഞു. 

പെൺകുട്ടിക്ക് തന്നോടുള്ള അടുപ്പം കുറയുന്നുവെന്നും വേറെ കൂട്ടുകെട്ട് ഉണ്ടെന്നുമുള്ള സംശയവും തുടർന്നുള്ള വാക്കേറ്റവുമാണ് കൊലപാതകത്തിന് കാരണം. പെൺകുട്ടി പഠിച്ച ബെംഗളൂരുവിലെ കോളജിൽ പ്രതിയെ കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയിരുന്നു. 

ADVERTISEMENT

പ്രതിയെ 9 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയത്. സംഭവത്തിൽ വേറെ ആർക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി.മേപ്പിള്ളി പറഞ്ഞു. ഡിസംബർ ഒൻപതിനാണു മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടുതന്നെ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.

ADVERTISEMENT
Alan Benny Recreates Crime Scene in Chitra Priya Murder Case:

Malayattoor Murder Case: Alan Benny, the accused in the Chitra Priya murder case, was taken to the crime scene for evidence collection. The accused explained to the police how he committed the murder, citing suspicion and arguments as the motive.

ADVERTISEMENT