വീട്ടില്‍ പൂട്ടിയിട്ടു, ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; എട്ടു മാസം ഗര്‍ഭിണിയായ യുവതി ഓടി രക്ഷപ്പെട്ടു, ആണ്‍സുഹൃത്ത് അറസ്റ്റില്‍
എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി ഉപദ്രവിച്ച് ആണ്‍സുഹൃത്ത്. കോഴിക്കോട് താരമശേരിയിലാണ് സംഭവം . ആക്രമണം നടത്തിയ ഷാഹിദ് റഹ്മാനെതിരെ പൊലീസ് കേസെടുത്തു. യുവാവ് ദീര്‍ഘനാളായി ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷമായി പെൺകുട്ടി ഷാഹിദ് റഹ്മാനൊപ്പമാണ് താമസിച്ചിരുന്നത്. ഗർഭിണിയായ യുവതിയെ ഇയാള്‍

എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി ഉപദ്രവിച്ച് ആണ്‍സുഹൃത്ത്. കോഴിക്കോട് താരമശേരിയിലാണ് സംഭവം. ആക്രമണം നടത്തിയ ഷാഹിദ് റഹ്മാനെതിരെ പൊലീസ് കേസെടുത്തു. യുവാവ് ദീര്‍ഘനാളായി ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.
ഒരു വർഷമായി പെൺകുട്ടി ഷാഹിദ് റഹ്മാനൊപ്പമാണ് താമസിച്ചിരുന്നത്. ഗർഭിണിയായ യുവതിയെ ഇയാള്‍ വീട്ടിൽ അടച്ചിടുകയും ഇസ്തിരിപ്പെട്ടി കൊണ്ട് കയ്യിലും കാലിലും പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ തന്നെ ഇത്തരത്തില്‍ ഉപദ്രവിച്ചതെന്നാണ് യുവതി പറഞ്ഞത്.
നാല് ദിവസമായി യുവതിയെ വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് യുവാവ് പുറത്തുപോയ സമയം പെൺകുട്ടി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി സമീപവാസികളോട് കാര്യങ്ങൾ പറയുകയായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.